Tuesday, March 20, 2012മൊട്ടത്തലയന്‍ കുട്ടപ്പന്‍ 


വട്ടം ചുറ്റി പാറിനടക്കും
മൊട്ടത്തലയന്‍ കുട്ടപ്പന്‍
നൂലില്‍ കെട്ടി പട്ടം പറത്തും
ചട്ടി തലയന്‍ കുട്ടപ്പന്‍ .
പുളളിചിറകാല്‍ വട്ടം ചുറ്റും
ഇരട്ട കണ്ണന്‍ ‍ കുട്ടപ്പന്‍ .
ചുള്ളി കമ്പില്‍ വട്ടം പിടിക്കും
ഇരട്ട കൊമ്പന്‍ കുട്ടപ്പന്‍
വാലില്‍തൊട്ടാല്‍ തുള്ളി പറക്കും
പുള്ളികാരന്‍ കുട്ടപ്പന്‍
ഓണം ഉണ്ണും കുട്ടപ്പന്‍
ഓണം കഴിഞ്ഞാല്‍ മുങ്ങപ്പന്‍

No comments:

Post a Comment