Tuesday, March 20, 2012

പാക്കരന്‍ ഭൂതം

കഠിനദ്വാനിയും..പരോപകാരം എന്തെന്ന് അറിയാത്ത അറുപിശുക്കനും ആയിരുന്നൂ പാക്കരന്‍ .
അയല്കാരന്‍ കുട്ടപ്പന്‍ മറ്റുള്ളവര്‍ക്ക് പരോപകാരം മാത്രം ചെയ്തു ജീവിക്കുന്ന പകല്‍ മാന്യന്‍ .
പകല്‍ മുഴുവന്‍ കുട്ടപ്പന്‍ അയല്‍ വീടുകള്‍ നോക്കി വയ്ക്കും.. തേങ്ങയും ചക്കയും കുട്ടപ്പന്റെ ഒരു വീക്നെസ് ആണ്.
എന്നും വീട്ടില്‍ ചക്ക തോരനും ..ചക്ക ബിരിയാണിയും ..തൊട്ടു കൂട്ടാന്‍ ചക്ക കുരു ഫ്രൈ.
അന്നും പതിവ് പോലെ സാധകം കേട്ടിട്ട് കുട്ടപ്പന്‍ ഞെട്ടി എണീറ്റു , ഭാര്യ കമലു എന്ന സ്വന്തം കമലമ്മ.
നിങ്ങള്‍ ഇങ്ങനെ കിടന്നു ഉറങ്ങിക്കോ ...കട്ടന്‍ കാപ്പി കുടിക്കണേല്‍ കുറച്ചു വിറകു കൊണ്ടുവാ .
അത് അത്ര ഇഷട്ട പെട്ടില്ലെങ്കിലും അവളെ പിണകേണ്ട, തന്റെ ഇഷ്ട്ട സാധനം ദിനേശ് ബീഡിയും കട്ടന്‍ ചായയും ഓര്‍മ്മയില്‍ വന്നപ്പോള്‍ ഒരു സന്തോഷം .
കൊമ്പു കുലുക്കി മദയാനയെ പോലെ നിക്കുന്ന ഭാര്യയെ ഒന്ന് വണങ്ങിയിട്ടു ..കുട്ടപ്പന്‍ ഇറങ്ങി നടന്നൂ അകലെ കാണുന്ന പതിനാലു ഏക്കര്‍ ലക്ഷ്യമാക്കി .
പാക്കരന്‍ ആഞ്ഞു വെട്ടുകയാണ് റബ്ബര്‍ ...1200 റബ്ബര്‍ ഒരു രണ്ടു മണിക്കൂര്‍ കൊണ്ട് വെട്ടുക എന്നത് പാക്കരന് ഒന്നും അല്ല .
സ്വയം തെറുത്തു ഉണ്ടാക്കിയ തെറുപ്പ് ബീഡി പന്തം പോലെ ആളി കത്തുന്നുണ്ട് ചുണ്ടില്‍ . പക്ഷെ ഇന്ന് എന്തോ എത്ര നടന്നിട്ടും മുന്നോട്ട് നീങ്ങുന്നില്ലാ .ഇനി ഒരടി മുന്നോട്ടു നടക്കാന്‍ തന്നെ കിട്ടില്ല .
എല്ലാവരും ഇങ്ങോട്ട് വരിനെടാ മക്കളെ പാക്കരന്‍ നീട്ടി വിളിച്ചതും റബ്ബര്‍ മരങ്ങള്‍ ഓരോന്നായി മുന്നോട്ടു വന്നു കൊണ്ട് ഇരിന്നൂ ...സന്തോഷത്തോടെ പാക്കരന്‍ നിന്ന നില്‍പ്പില്‍ ആഞ്ഞു വെട്ടി .രണ്ടു മണിക്കൂര്‍ കൊണ്ട് ചെയ്യേണ്ട ടാപ്പിംഗ് വെറും 15 മിനിട്ട് കൊണ്ട് പൂര്‍ത്തി ആക്കി പാക്കരന്‍‍ ..ഇടയ്ക്കു ഒന്ന് വിശ്രമിക്കാന്‍ പാക്കരന്‍ റബ്ബര്‍ കുഴിയില്‍ ഇറങ്ങി ഇരുന്നു .. ചുറ്റിനും കുറ്റികാടുകള്‍ .. പാക്കരന്‍ മുറി ബീഡി ആഞ്ഞു വലിച്ചു ...പുറത്തേക്കു വരുന്ന പുക പഴയെ കല്കരി വണ്ടിയെ ഓര്‍മ്മിപ്പിച്ചു .
പാവം കുട്ടപ്പന്‍ മരം കേറ്റം അറിയില്ല വിറകു പിന്നെ എങ്ങനെ കിട്ടും ..അപ്പോഴാണ്‌ അതാ അകലെ ഒരു ഉണക്ക മരം ആരോ വെട്ടി ചാരി വച്ചിരികുന്നത് കണ്ടത് .അവന്റെ കണ്ണുകള്‍ വിടര്‍ന്നൂ .ചാണകം ചുമക്കുന്ന വണ്ടിനെ പോലെ വിറകും തോളില്‍ വച്ച് അവന്‍ മുന്നോട്ടു നീങ്ങി .പൊതു വഴിയിലക്ക് കടക്കാന്‍ പോയതും ..പെട്ടെന്ന് ഒരു പൊട്ടിച്ചിരി ...ഹ ഹ ഹ .
കുട്ടപ്പന്‍ ഒന്ന് ഞെട്ടി അതാ കുറ്റികാട്ടില്‍ നിന്നും പുക ചുരുള്‍ ഉയരുന്നൂ ഭൂതം ..അയ്യോ ഭൂതം!
..തോളില്‍ ഇരുന്ന വിറകു നിലത്തിട്ടു കുട്ടപ്പന്‍ ജീവനും കൊണ്ട് പാഞ്ഞൂ .
ഗന്ജാവ് ബീഡിയുടെ മാജിക് പാക്കരന്‍ ‍ ശരിക്കും ആസ്വദിച്ചൂ ..കുറ്റി കാട്ടില്‍ ഇരികുമ്പോള്‍ ഒരു മരകഷണം നടന്നു പോകുന്നതായിട്ടാണ് പാക്കരന് തോന്നിയത്.
അതി രാവിലെ പറമ്പ് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ അവറാന്‍ മുതലാളി ഒന്ന് ഞെട്ടി .
കറുത്ത റബ്ബര്‍ മരങ്ങള്‍ കിടയില്‍ ഒരു വെളുത്ത റബ്ബര്‍ ?
ഗന്ജാവ് മൂത്തപ്പോള്‍ പാക്കരന്‍ മാടി വിളിച്ചു വെട്ടിയത് ഒരു റബ്ബറില്‍ തന്നെ ആയിരുന്നൂ.

No comments:

Post a Comment