Tuesday, March 20, 2012

പ്രകൃതി



അഹങ്കാരികള്‍ നിങ്ങള്‍.
ഒന്നും അറിയില്ല എങ്കിലും.
ഒട്ടും കുറവില്ലാ ഹുങ്കിന്.
വെറും പ്രാണികള്‍ നിങ്ങള്‍.
അല്പായുസ്സിന്‍ ഉടമകള്‍ .
അറിയുക നിങ്ങള്‍.
വെറുമൊരു കീടം.


ഞാനൊന്നു തുമ്മിയാല്‍.
പായുന്ന നിങ്ങള്‍.
ഞാനോന്നമര്‍ന്നാല്‍.
പതിയുന്നാ പിണ്ഡം.
ഞാനൊന്ന് കരഞ്ഞാല്‍.
ഒഴുകുന്ന പൊങ്ങുകള്‍ .


ഞാനൊന്ന് നിന്നാല്‍.
തകരുന്ന നിങ്ങള്‍.
കുറയ്ക്കുക ഹുങ്കിനെ.
നമികുക സത്യത്തെ.
ഞാനാണ് പ്രകൃതി.
ഞാനാണ് സത്യം .

പ്രവാസി .


ഞാനൊരു പ്രവാസി .
വേദനകള്‍ പുഞ്ചിരിയാക്കിയവന്‍ പ്രവാസി.
ബന്ധങ്ങള്‍ കൊതികുന്നവന്‍ പ്രവാസി .
അത് നിഷേടിക്കപെടുന്നവനും പ്രവാസി .
പള പള മിന്നുന്ന കോട്ടിട്ടു വന്നവന്‍ പ്രവാസി.
ഇന്നോ വെറും കലാസി.
രാസാസിയില്‍ മുങ്ങി നടന്നവന്‍ പ്രവാസി.
ഇന്ന് വെറും പരിഹാസി .
പിറന്നമണ്ണില്‍ അന്ന്യനീ പ്രവാസീ .
സ്വര്‍ണം വിളയുമീ ഊഷര ഭൂമിയില്‍.
വെറുമൊരു നിവാസി.
വന്ന അന്ന് .
എന്ന് പോകുമെന്ന് ചോദിക്കുന്ന.
അയല്‍ വാസി .
തറ.. വീടാക്കിയവന്‍ പ്രവാസി.
ഇന്ന് കിടക്കാന്‍ ഇടമില്ലത്തവാന്‍ പ്രവാസി.
അന്യനായി ജീവിക്കാന്‍ വിധിക്കപെട്ടവന്‍ പ്രവാസി.
ഞാനോമൊരു പ്രവാസി.

കുഞ്ഞുമോനും കല്യാണ വീടും


അന്നൊരു ഞായറാഴ്ച ആയിരുന്നൂ ,പതിവിലും നേരത്തെ കുഞ്ഞുമോന്‍ ഉറക്കമുണര്ന്നൂ .ആഴ്ചയില്‍ തിരക്കുള്ള ഒരേ ഒരു ദിവസം .അന്നും പതിവ് ചടങ്ങ് അവന്‍ തെറ്റിചില്ലാ.അലമാരയില്‍ ഒളിപ്പിച്ചു വച്ച 125 ഗ്രാമിന്റെ ലിറില്‍ സോപ്പും,ഇന്നെങ്കിലും എന്നെ ഒന്ന് അലക്കൂ എന്ന് ദയനീയമായി നോക്കുന്ന വടിപോലെ കിടക്കുന്ന തോര്‍ത്തുമുണ്ടും എടുത്തു കുഞ്ഞുമോന്‍ ഓടി വേരിന്‍ കുഴി ലക്ഷ്യമാക്കി.

മാസത്തില്‍ നാല് സോപ്പ് കുഞ്ഞുമോന്‍ നിര്‍ബന്ധം ആണ് .എത്ര നേരം സോപ്പ് തേച്ചാലും അവനു മടുപ്പില്ലാ . കുളി തുടങ്ങിയാല്‍ പിന്നെ അത് കഴിയണമെങ്കില്‍ സോപ്പ് തീരണം. പക്ഷെ എത്ര കുളിച്ചിട്ടും തന്റെ ഈ നിറം മാറുന്നില്ലല്ലോ എന്നതായിരുന്നൂ കുഞ്ഞുമോന്റെ ആകെയുള്ള വിഷമം .കുളികടവിലെ കല്ലില്‍സോപ്പ് എടുത്തു വച്ചിട്ട് കല്പ്പോത്തില്‍ വച്ച മുറിബീഡി എടുത്തുകൊണ്ടു കുഞ്ഞുമോന്‍ തന്റെ പതിവ് സ്ഥലത്തിരുന്നു ആത്മാവിനു പുക കൊടുത്തൂ .ഈ തിരക്കിനിടയില്‍ സോപ്പില്‍ കണ്ണ് വച്ച് ചുറ്റി തിരിയുന്ന മണികുട്ടനെ കുഞ്ഞുമോന്‍ കണ്ടില്ലാ .വെള്ളം നനഞ്ഞെന്നു ഉറപ്പായപ്പോള്‍ സോപ്പ് തേക്കാന്‍ കുഞ്ഞുമാന്‍ കരക്ക്‌ കയറി .കിട്ടിയത് സോപ്പിനു പകരം കവര്‍ മാത്രം .

സോപ്പ് കൊണ്ട് പല്ല് തേച്ചു തന്നെ നോക്കി ചിരിക്കുന്ന മണികുട്ടനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ കണ്ണില്‍ തീ പാറി .മുന്നോട്ടു ആഞ്ഞു അവന്‍ മണി കുട്ടനെ പിടിച്ചു മുകളിലക്ക് ഉയര്‍ത്തി താഴോട്ടു ഇട്ടു .നടുവൊടിഞ്ഞ മണികുട്ടനെ തിരിഞ്ഞു പോലും നോകാതെ കുഞ്ഞുമോന്‍ പാഞ്ഞൂ വീട് ലക്ഷ്യമാക്കി .

ഡ്രസ്സ്‌ തിരഞ്ഞു ബുദ്ധിമുട്ടേണ്ടി വന്നില്ലാ ബാപ്പക്ക് തെച്ചുവച്ച മുണ്ടും ഷര്‍ട്ടും എടിത്തിട്ടൂ അവന്‍ കല്യാണ വീട് ലക്ഷ്യമാകി പാഞ്ഞൂ .വിളികാത്ത കല്യാണം ഉണ്ണുന്നത്തിന്റെ രുചി അറിയണമെങ്കില്‍ അവനോടു തന്നെ ചോദിക്കണം.
പെട്ടെന്ന് അവന്റെ മുഖമൊന്നു തിളങ്ങി .. നീല പടുത്ത കണ്ടപ്പോള്‍ ..അതായിരുന്നൂ ആകെ ഉള്ള അടയാളം .

തിരക്ക് കുറവായത് കുഞ്ഞുമോനെ സന്തോഷവാന്‍ ആക്കി .കഴിച്ചിട്ട് കൈ കഴുകുന്ന പോളിസികാരന്‍ ആയത് കൊണ്ട് കാര്യം എളുപ്പം ആയി.
അടുത്തു കിടന്ന ഡെസ്ക്കില്‍ കയറി അവന്‍ ഇരുന്നു .ചൂട് പറക്കുന്ന പൊറോട്ടയും ബീഫും കഴിക്കുമ്പോള്‍ ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി അടുത്തു ഇരിക്കുന്ന കാക്കയോടു അവന്‍ ചോദിച്ചൂ അവള്‍ സമ്മതിച്ചാല്‍ ഇന്ന് തന്നെ കേട്ടിയെക്കാം .എന്താ പോരെ ?.
താന്‍ ഇരികുന്നത് മരിച്ച വീട്ടില്‍ ആണെന്നും കൂടിയത് സിയരത്തുകാര്കുള്ള പൊറോട്ടാ ആണെന്നും ..അയാള്‍ വിളിച്ചത് തന്റെ ഉമ്മാക് ആണെന്നും മനസ്സിലാക്കാന്‍ കുഞ്ഞുമോനെ അതികം സമയം വേണ്ടി വന്നില്ലാ .
വീടിന്റെ അരികല്‍ എത്തിയപ്പോള്‍ കണ്ട ആള്‍കൂട്ടം ഒന്ന് അമ്പരപ്പിചെങ്കിലും ..ഹൈദ്രുടെ തെറി കേട്ടപ്പോള്‍ കുഞ്ഞുമോന് കാര്യം പിടികിട്ടി .
മണികുട്ടന്‍ ...
അതെ ഹൈടരുടെ മുട്ടനാട് ...
സാഹചര്യവും ..സ്ഥലവും ..ലിറില്‍ സോപ്പിന്റെ കവറും കുഞ്ഞുമോന് എതിര് സാക്ഷി പറഞ്ഞൂ .
രൂപാ മൂവായിരം ഉമ്മയുടെ മാലയുടെ രൂപത്തില്‍ പൊഴിഞ്ഞു പോകുന്നത് ..നോക്കി നില്കാനെ കുഞ്ഞുമോന് കഴിഞ്ഞുള്ളു .

എന്റെ ആദ്യ പെണ്ണ്കാണല്‍ (ഓര്‍മ്മക്കുറിപ്പ്, )

എന്റെ ആദ്യ പെണ്ണ്കാണല്‍ (ഓര്‍മ്മക്കുറിപ്പ്, )

എന്റെ ആദ്യ പെണ്ണ് കാണല്‍.വിവാഹത്തെ കുറിച്ച് ...ഭാവി ഭാര്യയെ കുറിച്ച് എസ്റ്റിമേഷന്‍ രൂപപെട്ടു വരുന്ന കാലം.
അന്നെനിക്ക് ഇരുപത്തിമൂന്ന് വയസ്സ് .കൂട്ടുകാര്‍ ചിലര്‍ എന്നെ കടത്തി വെട്ടി കല്യാണം കഴിച്ച നിന്നെ എന്തിനു കൊള്ളാം എന്ന് നോക്കി പരിഹസിച്ചപ്പോള്‍ ,എന്തിനു എന്റെ വീട്ടുകാര്‍ ഇത്രയും ക്രൂരത കാട്ടുന്നൂ എന്ന് ഞാന്‍ പോലും പലപ്പോഴും ചിന്തിച്ചൂ .പക്ഷെ എന്റെ സുഹൃത്ത് അവനു എന്തോ ഒരു സിമ്പതി എന്നോട് തോന്നി .
ഡാ ജബ്രൂ .അടുത്ത ഞായര്‍ആഴ്ച ഫ്രീ ആണല്ലോ അല്ലെ ?ഒരു സ്ഥലം വരെ പോകണം .
എന്റെ കണ്ണുകള്‍ തിളങ്ങി ..ഇരാട്ട്പേട്ടയില്‍ പടം കാണാന്‍ പോകുന്നൂ എന്നാണു ഞാന്‍ വിചാരിച്ചത് .

അവന്‍ ആകെ അഞ്ചടി ഉയരം.. കറുത്ത ..നല്ലകരിവീട്ടിപോലെ ..തടിച്ച ബോഡി ..കിളിര്‍ക്കാന്‍ മടിക്കുന്ന നെല്‍കതിര്‍ പോലെ നാലേ നാല് രോമം ഒരു അപവാദം എന്നാ പോലെ അവന്റെ മൂക്കിന്റെ താഴെ പാറി കളിച്ചു .പഠനത്തില്‍ കേമന്‍ ആയതു കൊണ്ട് ഒന്‍പതാം ക്ലാസ്സില്‍ പഠിത്തം നിറുത്തി .തിന്നും..നാട്ടുകാരുടെ തല്ലു കൊണ്ടും ..വീട്ടുകാരെ പ്രീണിപ്പിച്ചു ഇങ്ങനെ പോകുന്ന ഒരു നല്ല ചെറുപ്പക്കാരന്‍ .പേര് കുഞ്ഞുമോന്‍  .

കൃത്യം സമയത്ത് തന്നെ അവന്‍ എത്തി ..ഒരു മാതിരി കാറുമായി.
വടിപോലെ തേച്ചു മിനുക്കിയ കതര്‍ ഷര്‍ട്ടും വെള്ളം മുണ്ടും ധരിച്ചു ..കണ്ടാല്‍ ഒരു മണവാളനെ പോലെ തോന്നുന്ന എന്നെ കണ്ടപ്പോള്‍ അവനു ഒരു സംശയം ..ഇന്ന് പോകണോ ?.
മുന്നോട്ടു വച്ച കാല്‍ പിന്നോട്ട് വക്കല്ലെന്നു അവന്റെ ഉമ്മ പറഞ്ഞപ്പോള്‍ ..ഞാന്‍ ചാടി വണ്ടിയില്‍ കയറി.
മടികുത്തില്‍ നിന്നും ഒരു ശംഭൂ എടുത്തു വച്ച് ..ഡ്രൈവര്‍ സീറ്റില്‍ ഒരു തലയിണ വച്ച് പൊക്കം കൂട്ടി ഇരിക്കുന്ന അവനെ കണ്ടാല്‍ അമിതഭാച്ചന്‍ കരിഓയില്‍ കുടിച്ചിട്ട് ഇരികുന്നതാനെന്നെ തോന്നൂ .

ഞങ്ങളുടെ വാഹനം ഈരാട്ടുപെട്ട ലക്ഷ്യമാക്കി കുതിച്ചു ..ഡ്രൈവിങ്ങില്‍ അവോനൊരു പുലി തന്നെ .
ഇടക്കൊരു പെട്രോള്‍ പമ്പ്‌ കണ്ടപ്പോള്‍ ഒന്ന് കയറി ഇന്ധനം അടിക്കാന്‍ ... ഫുള്‍ അടിച്ചോ ഒരു നല്ല വഴിക്ക് പോവുകയല്ലേ ..എന്റെ നല്ല വാകുക്കള്‍ അവന്‍ അനുസരിച്ചു .
കഴിഞ്ഞപ്പോള്‍ .. നീ കൊടുക്ക്‌ ഞാന്‍ തരാം ..കയ്യില്‍ ചേഞ്ച്‌ ഇല്ലാ .
അപകടം മണത്ത്എങ്കിലും ..തിരിച്ചു പിടിക്കാമെന്ന വ്യെമോഹവുമായി ഞാന്‍ ഇരുന്നു .
പെട്ട എത്തിയപ്പോള്‍ വണ്ടി ഒരു ഇടവഴിയിലക്ക് തിരിഞ്ഞു .
ഇതെങ്ങോട്ടാ ?.
ഒരു പെണ്ണ് കാണാന്‍ ....ഞാന്‍ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും ..അവനു അതൊരു പുതുമഉള്ളാ കാര്യമാല്ലായിരുന്നൂ .
മുറ്റത്ത് ഇറങ്ങിയപ്പോള്‍ ...അയല്‍വാസി അക്കാമാര്‍ എത്തിനോക്കിയപ്പോള്‍ ഞാനൊന്ന് വിരിഞ്ഞൂ ഇല്ലാത്ത മസിലുകള്‍ എവിടെ നിന്നോ ഓടിയെത്തി .ചെറുക്കന്‍ പതിയെ എന്റെ പിന്നാലെ ഇറങ്ങി വന്നൂ .വാതില്‍ തുറന്ന ഒരു വല്യുമ്മ പറഞ്ഞൂ കയറിവാ മക്കളെ ..ബ്രോക്കെര്‍ വിളിച്ചു പറഞ്ഞിരുന്നൂ എന്റെ പെണ്ണുകാണല്‍ അല്ലെങ്കിലും എന്റെ കാലുകള്‍ക്ക് അതറിയില്ലായിരുന്നൂ ..അവര്‍ പരസ്പരം വിറച്ചു കളിച്ചു .
കസേര കിട്ടിയപ്പോള്‍ ഒരു സമാധാനം ആയി.
മോള്‍ കുളിക്കുക ആണ് ,അവളുടെ ഉമ്മ കടയില്‍ പോയിരികുക്ക ആണ് ഉപ്പാ കച്ചവടത്തിന് പോയിരികുക്ക ആണ് .
വല്യുമ്മ പറഞ്ഞു കഴിഞ്ഞതും ജനലരികില്‍ ഒരു തലകണ്ടൂ ..പെണ്‍കുട്ടി.

പെട്ടെന്ന് കയ്യില്‍ രണ്ടു കാപ്പിയുമായി അവള്‍ കടന്നു വന്നൂ .
സുന്ദരി ...ലജ്ജ കാരണം ആ ചുണ്ടുകള്‍ ചമ്മിയിരുന്നൂ .
കണ്ടാല്‍ കുഞ്ഞുമോന്‍  സല്‍മാന്‍ഖാന്റെ ഫമിലിയും ഞാന്‍ അമരേഷ് പുരിയുടെ കുടുബാങ്ങവും ആയിരുന്നൂ.
മീശപോലും ഇല്ലാത്ത അവനെ കണ്ടപ്പോള്‍ ഒരു കൊച്ചു പയ്യന്‍ ആണെന്നാണ്‌ ആ കുട്ടി വിചാരിച്ചത്.
ഉത്കാടന ചായ എനിക്ക് .
ചായ തരുമ്പോള്‍ ആ കണ്ണുകള്‍ ഒന്ന് തിളങ്ങി ... എന്റെയും ...
കുഞ്ഞുമോന്  ചായ കൊടുത്തപ്പോള്‍ മുഖത്തു പോലും നോക്കാതെ അവന്‍ വാങ്ങി കുടി തുടങ്ങി .
അവന്റെ മനസ്സ് അറിഞ്ഞ ഞാന്‍ പറഞ്ഞൂ ..ഇതാണ് ചെറുക്കന്‍ ..നിങ്ങള്ക്ക് എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ആവാം.
പതുക്കെ എഴുന്നേറ്റ എന്നെ അവന്‍ അമര്‍ത്തി പിടിച്ചു .. നീ കൂടി ഇരി.
നാണം കൊണ്ടായിരിക്കാം പെണ്ണ് കാലു കൊണ്ട് നിലത്ത് എട്ടു വരച്ചൂ.
പിന്നെ ഞാന്‍ ഒരു തര്‍ജിമാകാരന്റെ റോള്‍ ചെയ്യേണ്ടി വന്നൂ.
അവന്റെ ചോദ്യങ്ങള്‍ എല്ലാം ഞാന്‍ ചോദികേണ്ടി വന്നൂ.
എന്താ കുട്ടിയുടെ പേര് .?.
ഷൈല ...
കുഞ്ഞുമോന്‍  :ഓ ശൈലയോ !.
എത്ര വരെ പഠിച്ചു ?.
പത്തു വരെ.
കുഞ്ഞുമോന്‍  :അത്രയേ ഉള്ളോ ? പത്തു പോലും തികക്കാത്ത അവനു പാസ്സായ കുട്ടിയോട് ഒരു പുച്ഛം .
ബാപ്പക്ക് എന്താ ജോലി?.
ആക്രികടയ.
ആക്രി എന്ന് കേട്ടപ്പോഴേ കുഞ്ഞുമോന്‍  പുച്ഛം തോന്നി കട അവന്‍ കേട്ടത് പോലും ഇല്ലാ .. ശോ ! ആക്രി യോ ..കപ്പ കട  നടത്തുന്ന അന്തുര്മനെ അവന്റെ ബാപ്പയെ അവന്‍ തല്കാലത്തേക്ക് മറന്നൂ.
അടുത്ത ചോദ്യം തല്കാലത്തേക്ക് നിര്‍ത്തി വച്ച് ഞാന്‍ വെളിയിലക്ക് പോന്നൂ .

നല്ല കുട്ടി നിനക്ക് ഇഷ്ട്ടപെട്ടോ ?.
എന്റെ ചോദ്യം കേട്ടപ്പോള്‍ അവനൊന്നു ഞെട്ടി വായില്‍ ഇരുന്ന ലടു എടുത്തു കയ്യില്‍ വച്ചു .
നീ കണ്ടോ ആ കുട്ടിയുടെ മുഖം അല്‍പ്പം കോടിയാ ഇരികുന്നത് .
എന്നിലെ വിവര്‍ത്തകന്‍ ഉണര്‍ന്നൂ .
ഡാ അത് ആദ്യമായിട്ട് ആയതു കൊണ്ട് ആ കുട്ടി ചമ്മിയ്താകും.
നിനക്ക് ഇഷ്ട്ടപെട്ടോ അവന്റെ ചോദ്യം എന്റെ അഭിപ്രായമായിട്ടാണ്‌ ഞാന്‍ കരുതിയത്‌.
കൊള്ളാം നല്ല കുട്ടി ..എനിക്ക് ഇഷ്ട്ട പെട്ടു ..
എന്നാല്‍ നീ കെട്ടിക്കോ ...ഒരു ലടു എന്റെ മനസ്സില്‍ ആദ്യം പൊട്ടിയെങ്കിലും ...വീട്ടുകാരെ കുറിച്ച് ചിന്തിച്ചപ്പോള്‍ ഒന്ന് ഞെട്ടി .
തിരിച്ചുള്ള യാത്രയില്‍ പെട്രോള്‍ പമ്പില്‍ കൊടുത്ത കാശിന്റെ ഓര്‍മ്മയില്‍ ഞാനും !.
പതിനൊന്നാമത്തെ പെണ്ണ് കാണല്‍ എങ്കിലും ഉറച്ചാല്‍ മതിയെന്ന കുഞ്ഞുമോന്റെ  ഉമ്മയുടെ സ്വപ്നങ്ങള്‍ വീണ്ടും തകര്‍ന്നൂ.

വേതാളം റീലോടെഡ്.

സമയം ആറ് മുപ്പത്തിമൂന്നു ....
സൂര്യന്‍ അസ്തമിചൂ .
മിന്നാമിനുങ്ങിന്റെ അരണ്ട വെളിച്ചത്തില്‍ കുട്ടപ്പന്‍ കുട്ടനാട് ലക്ഷ്യമാക്കി നടന്നൂ .
അരകിലോമീറെര്‍ കൂടി താണ്ടിയാല്‍ കുട്ടനാട്ടില്‍ എത്താം ...ഇനിയും വൈകിയാല്‍ ..പാസ് കിട്ടില്ലാ .പ്രശസ്ത ത്രീ സ്റ്റാര്‍ ഷാപ്പുകള്‍ ആണ് കുട്ടനാടും വേമ്പനാടും,വൃന്താവനും ..
പെട്ടെന്ന് ഇല്ലിക്കൂട്ടത്തിനിടയില്‍നിന്നും ഒരു പിന്‍വിളി ..
excuse മി .
 കുട്ടപ്പന്‍ ‍ തിരിഞ്ഞുനോക്കിയപ്പോള്‍ വേതാളം.
..യെസ്..
കുട്ടനാട്ടിലേക്ക് ആണേല്‍ ഞാനും വരാം ...
ബെണ്ടാ...കുട്ടപ്പന്‍ ചേട്ടന്‍ അലറി ..
എനിക്ക് തന്നെ നടക്കാന്‍ മേലാ .....പിന്നെ നിന്നെകൂടി ചുമക്കാന്‍ എനിക്ക് വയ്യാ ..
വേതാളം : ഞാനും ഷെയര്‍ ഇടാം.
കുട്ടപ്പന് അത് അത്ര വിശ്വാസം ആയില്ലാ .
വേതാളം അരയില്‍ ഇരുന്ന കുപ്പിയെടുത്ത് ഒന്ന് മണത്തൂ... ആഹ !.
കണ്ടു നിന്ന കുട്ടപ്പന്‍ ചേട്ടന്റെ കണ്ണുകള്‍ തിളങ്ങി ,‍ ചേട്ടന്റെ കയ്യില്‍ ഉണ്ടായിരുന്ന നാല് രോമങ്ങളും ‍ എണീറ്റ്‌ പരസ്പരം മുഖത്തോട് മുഖം നോക്കി.
ഒക്കെ എഗ്രീഡ്‌.
നീയും പോരെ .
വേതാളം കുപ്പി എടുത്തു കൊടുത്തതും കുട്ടപ്പന്‍ അതിന്റെ അടപ്പില്‍ ഇരുന്ന നാല് തുള്ളി മൂക്കില്‍ കൂടി ആഞ്ഞു വലിച്ചു .
സ്കൂപര്‍ ...
കുട്ടപ്പന്‍ പെട്ടെന്ന് മുണ്ടഴിച്ച് ...മടിയില്‍ ഇരുന്ന ദിനേശ് എടുത്തു ചുണ്ടില്‍ കടിച്ചു ..വേതാളത്തിനു തന്റെ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുനിഞ്ഞതും.
....കുട്ടപ്പന്‍ കയ്യില്‍ ഇരുന്ന പഞ്ഞി എടുത്തു ചെവിയില്‍ തിരുകി .
കുപ്പി മണത്തതിന്റെ ഹാങ്ങ്ഗ് ഓവറില്‍ കുട്ടപ്പന്‍ ചേട്ടന്‍ ഒന്നാടിയതും വേതാളം ചാടി തോളേല്‍ കയറി .മഞ്ഞബോര്‍ഡില്‍ എഴുതിയ കറുത്ത അക്ഷരങ്ങള്‍ അരണ്ട വെളിച്ചത്തില്‍ കണ്ടപ്പോള്‍ വേതാളം താഴെ ഇറങ്ങി ഓടി.
കുട്ടപ്പന്‍ പിന്നാലെ .
കുട്ടപ്പന്‍ ഒന്നുകൂടി വായിച്ചു ഉറപ്പിച്ചു ടുഡേ ... ടുഡേ ..
അതിനു മുന്നേ വേതാളം സ്ഥാനം പിടിച്ചു അടി തുടങ്ങി .
സമയം കടന്നു പോയി.
കുട്ടനാട് അടക്കാന്‍ സമയം ആയപ്പോള്‍ മാനേജര്‍ വാസുപിള്ളാ വന്നു ബെല്‍ അടിച്ചു .
ചെവിയില്‍ വീണ്ടും പഞ്ഞി തിരുകും മുന്‍പേ വേതാളം തന്റെ ചോദ്യം തൊടുത്തു .
കുട്ടപ്പന്‍ ചേട്ടന്‍ ഞെട്ടി ,ഉത്തരം പറയാന്‍ കുഴങ്ങിയ കുട്ടപ്പന്‍ ചേട്ടനെ ഷാപ്പില്‍ പണയം വച്ചിട്ട് വേതാളം ഇറങ്ങി നടന്നൂ ഇല്ലികാട് ലക്ഷ്യമാക്കി .

അമ്മ


ഞാനും ഒരമ്മ.
പെറ്റൂനോവറിയുന്ന അമ്മ.
നോവാറും മുന്‍പേ.
മരിക്കാന്‍ വിധിക്കപെട്ടവള്‍.
മക്കളാല്‍ മരിക്കാന്‍ കല്പ്പിക്കപെട്ടവള്‍.
ഞാനും ഒരമ്മ.
വാത്സല്യം വാരി ചൊരിയാന്‍ കൊതിച്ചവള്‍.
ഇന്ന് അന്നമായി മാറാന്‍ വിധിച്ചവള്‍.
പെറ്റൂ നോവേന്തെന്നു അറിയാത്ത മക്കള്‍ക്ക്‌.
ചതികളാം വലകള്‍ നെയ്തോരമ്മ.
വേദന അറിയാതെ കൊന്നരോമ്മ.
ഇപ്പോള്‍ മക്കളാല്‍ കൊന്നു തിന്നോരമ്മ.
കാലത്തിന്‍ വിധി വൈകൃതമീ അമ്മ .

ഇന്നിതാ വിളങ്ങുന്നൂ


എന്‍ മാതൃഭാഷ മരിച്ചിട്ടില്ലാ.
കലകള്‍ മരവിച്ചിട്ടില്ല.
ഈ സ്വപ്ന ഭൂമിയില്‍ .
ഇന്നിതാ വിളങ്ങുന്നൂ.
ഈ സ്നേഹ വേദിയില്‍.
കവിതകള്‍ ..ചെറു കഥകളുമായി.
ഉയര്‍ത്തെഴുന്നെല്‍കുന്നൂ.
കാലം മറച്ച മഹാന്‍ മാര്‍കൊപ്പാം.
ആവില്ലാ എങ്കിലും.
ഞങ്ങള്‍ക്കാവും വിധം.
കുറിക്കട്ടെ ഈ സ്നേഹത്തില്‍ ..
മധുരമായി ..തവ ഹൃദ്യമായി .

മകളെ അരുത് .


മകളെ അരുത് .
ഇനിയും വൈകിയാല്‍.
ഓര്‍ക്കുവാന്‍ വയ്യ .
എന്റെ മക്കള്‍ ! .
നിന്റെ ഈ അശ്രുബിന്ദുക്കള്‍.
അമൃതാണവര്‍ക്ക്.
നീയും എനിക്ക് മകള്‍ തന്നെ.
എങ്കിലും മകളെ.
ഇവര്‍ക്കും ഞാന്‍ പെറ്റമ്മയല്ലേ.
ആ ബാഷ്പകണങ്ങള്‍ വീണോഴിയട്ടെ.
എന്റെ മടിത്തട്ടില്‍.>
ഉണരട്ടെ എന്റെ മക്കള്‍.
ഇന്നവര്‍ കാപാലികര്‍ .
നാളെയില്‍ അവര്‍ .
അരുമ മക്കള്‍ ,
സ്നേഹ നിധികള്‍,
നിന്‍ മഴത്തുള്ളികള്‍ പെയ്തൊഴിയട്ടെ .
ഈ അമ്മതന്‍ മടിത്തട്ടില്‍.
എന്റെ മക്കള്‍ .
പുനര്‍ജനിക്കട്ടെ.
നന്മതന്‍ പര്യായമായി .

വാറന്റ്

അന്നും പതിവ് പോലെ 6 :20 സൂര്യന്‍ കിഴക്ക് ഉദിച്ചു ..
വെളിച്ചം ഒട്ടും മടികൂടാതെ കുഞ്ഞുമോന്റെ മോന്തയില്‍ തന്നെ വീണൂ ..
ശോ നാശം ഒന്ന് ഉറങ്ങാനും സമ്മതികില്ല..ഈ അപ്പന്‍ ...
അപ്പന്‍ വെളുപ്പിന് നടക്കാന്‍ പോകാന്‍ ലൈറ്റ് അടിച്ചു സിഗ്നല്‍ തന്നതാനെന്നാണ് അവന്‍ കരുതിയത്‌ ..
സ്വന്ത കഴിവില്‍ ആത്മ വിശ്വാസം ഉള്ളവന്‍ ..
ജോലിയില്‍ അഗ്രഗണ്യന്‍ .
വിദ്യാര്തിനികള്‍ക്ക് പരോപകാരി ..
വീട്ടുകാര്‍ക്ക് ആണേല്‍ ഇത് പോലൊരു മുടിയനായ പോന്നു മോന്‍ .
ചുരുക്കത്തില്‍ അവന്‍ ഒരു പ്രസ്ഥാനം തന്നെ ആയിരുന്നൂ .കുളി പതിവില്ലെങ്കിലും ...അവന്‍ കുളിമുറിയില്‍ കയറി .
ആദ്യം മോന്തയില്‍ അല്പം സന്തൂര്‍ ഇട്ടു .
പെട്ടെന്ന് വെള്ളം നിന്ന് പോയി ..
ശോ വെള്ളം ഇല്ലാ ..
അമ്മെ മോട്ടോര്‍ ഇട് വെള്ളം ഇല്ല .
അമ്മ :നീ പോയി ഇട് ..
അമ്മയുടെ മറുപടിയില്‍ നീരസം തോന്നിയെങ്കിലും .. കോളേജ് ഡേ അല്ലെ എന്ന് ഓര്‍ത്തപ്പോള്‍ അവന്‍ ഒന്ന് അനങ്ങി.
കറന്റ്‌ ഉണ്ടെങ്കിലെ മോട്ടോര്‍ വര്‍ക്ക് ചെയ്യൂ എന്ന് അന്നാണ് അവനു ബോദ്യം ആയതു ..
അന്ന് ആദ്യം ആയിട്ടാണ് അവന്‍ ആ സ്വിച് ഇരിക്കുന്ന സ്ഥലം കാണുന്നത് പോലും .
സമയം പോകുന്നൂ ..
നാളെയും കുളിക്കാം ...
പക്ഷെ കോളേജ് ഡേ ..
വെടി കൊണ്ട പന്നിയെ പോലെ.
അവന്‍ അടുക്കളയില്‍ പാഞ്ഞു കയറി ...
എന്തരാ കഴിക്കാന്‍ ....
അമ്മ ആദ്യം ഒന്ന് ഞെട്ടി അവര്‍ വിചാരിച്ചൂ കുട്ടില്‍ കെട്ടിയിരുന്ന എരുമ അഴിഞ്ഞു വന്നതായിരിക്കും എന്ന് ..
ഓ നീ ആയിരുന്നോ ..?.
പുട്ടും കടലയും ..
അത് എന്റെ പട്ടിക്കു വേണം .
അവന്‍ കലിതുള്ളി മുറിയില്‍ വന്നൂ .
അരമണിക്കൂര്‍ കഴിഞ്ഞാണ് ആണ് അവനു ബോധോദയം ഉണ്ടായതു ..
ആ താ പുട്ടെങ്കില്‍ പുട്ട് .
അമ്മ : ഇപ്പോള്‍ ചെന്നാല്‍ പകുതി നിനക്ക് കിട്ടും ..റോസി മുഴുവന്‍ തിന്നു കാണില്ല ..
അമ്മയുടെ ഓമന ആയിരുന്നൂ റോസി എന്നാ പട്ടി ..
ഇവനെ കൊണ്ട് മടുത്തൂ .
എന്നും കുറ്റം മാത്രം,.
സമയം 7 :45 .. ഇനിയും വെയിറ്റ് ചെയ്യാന്‍ പറ്റില്ലാ ..
രണ്ടാഴ ഇട്ട ജീന്‍സ് തെകേണ്ടി വന്നില്ല .... വലിച്ചു കയറ്റി .
ചുളിവുകള്‍ നക്ഷത്രം തീര്‍ത്ത കധര്‍ ഷര്‍ട്ട്‌ ഉള്ളിലാക്കു വലിചിട്ടൂ ..
എന്നെ കൂട് കൊണ്ട് പോകൂ എന്ന് യാചിക്കുന്ന കെമിസ്ട്രി ബുക്കിനെ രൂക്ഷമായി നോക്കിയാ ശേഷം അവന്‍.
പുറത്തോട്ടു കുതിച്ചു ..
ഇപ്പോള്‍ വരും ആന വണ്ടി .. തന്റെ ഇഷ്ട്ടവാഹനം..
സര്‍ക്കാരിനോടുള്ള പ്രേമം കൊണ്ടൊന്നുമല്ല .
സംസാരം എന്നും അവനു ഒരു ഹരം ആണ് ,അതും പെണ്‍കുട്ടികളോട് ..സംസാരത്തിലൂടെ അല്ലെ വെക്തിത്തം വാര്തെടുകുന്നത് ..
അത് കുഞ്ഞുമോന് നന്നായി അറിയാം .

നാല്‍ കവലയിലെ ആള്‍കൂട്ടം അവനെ ഒന്ന് ഞെട്ടിച്ചു ..
ഇവരും ആ ബസ്‌ കാത്തു നില്കുകയാണോ ?.
പക്ഷെ പെണ്‍കുട്ടികളോട് കണ്ടക്ടര്‍ അപമര്യാദ ആയി പെരുമാറിയെന്ന് കേട്ടപ്പോള്‍ അവന്റെ രക്തം തിളച്ചൂ ..
അവന്‍ അലറി ..അവനു അല്ലെങ്കിലും ഒരെല്ല് കൂടുതലാണ് ..
സംസ്കാരം ഇല്ലാത്തവന്‍ ... എന്നും തന്നോട് മുന്നോട്ടു കയറി നിലക്ക് എന്ന് ആക്രോഷികുന്നവന്‍ .
അവനിട്ട് ഒന്ന് കൊടുക്കണം ഈ സമയത്താണേല്‍ അത് നടക്കും ..
നാടുകാര്‍ ഇല്ലേ കൂടെ .!.

അതാ അകലെ ...പാളം തെറ്റിയ ഗൂട്സ് പോലെ ...വരുന്നുണ്ട് ആന വണ്ടി .
ദൂരെ നില്‍കുന്ന ആള്‍കൂട്ടം കണ്ടപ്പോള്‍ ഡ്രൈവറുടെ മനസ്സില്‍ ഒരു ഒന്നര ലട്‌ പൊട്ടി ..
ഇന്ന് ബാറ്റ ശകലം കൂടും ..
അടുത്തു എത്തിയതും ഡ്രൈവര്‍ ഭാര്‍ഗവന്‍ ആഞ്ഞു ചവിട്ടി ..
തോട്ടിയിട്ടു പിടിച്ച ആനയെ പോലെ ആ വണ്ടി ഇടത്തോട്ടു പിടിച്ചു അങ്ങ് നിന്നൂ.
നീയൊക്കെ പെണ്‍കുട്ടികളെ അപമാനിക്കും അല്ലേടാ നാ ..... മക്കളെ.
ആ ഉത്കാടനം ബാപ്പോട്ടിയുടെ വക ഡ്രൈവറിന്റെ ചെകിട്ടത്.
പിന്നെ ഒരു പൂരം തന്നെ ആയിരുന്നൂ .
ഒരു പൊതു സമ്മേളനം തന്നെ നാട്ടുകാര്‍ നടത്തി ഡ്രൈവറുടെ യും കണ്ടക്ടര്‍ ടെയും മുതുകില്‍ .

പെട്ടെന്ന് .
"നാണം ഇല്ലെടാ നിനകൊന്നും ..
എല്ലാവരും ചേര്‍ന്ന് ഇങ്ങനെ മര്‍ദിക്കാന്‍ നീയൊക്കെ ആരാന്‍ ...".
പിന്‍ സീറ്റില്‍ ഇരുന്ന ആക്രോശിക്കുന്ന ചെറുപ്പകാരനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ പുരുഷത്തം ഉണര്‍ന്നൂ ..
അവന്‍ മുന്നോട്ട് കുടിച്ചു .
ദ്പ്പോ .. ടപ്പോ ..ഒന്നല്ല പലതവണ ..
പിന്നെ എല്ലാ ശുഭം.

പിറ്റേന്ന് നേരം പുലര്ന്നൂ ...
അതി രാവിലെ വാതില്‍ക്കല്‍ പോലീസു കാരനെ കണ്ടപ്പോള്‍ ..കുഞ്ഞുമോന്റെ അമ്മ ഒന്ന് ഞെട്ടി.
എന്താ ?
കുഞ്ഞുമോനെ ഉണ്ടോ ഇവിടെ ?
എന്തിനാ ?
ഒരു വാറന്റ് ഉണ്ടായിരുന്നൂ ...
ഇപ്പോള്‍ കുഞ്ഞുമോന്‍ ആണ് !.
രണ്ടു ബപ്പൂട്ടി ..
അങ്ങനെ പതിനാലു പ്രതികള്‍ .
വണ്ടിയില്‍ ഇരിക്കുന്ന ആളെ കണ്ടപ്പോള്‍ കുഞ്ഞുമോനെ വീണ്ടും ഞെട്ടി ...
ഇന്നലെ താന്‍ ചെകിട്ടത് അടിച്ച .. ചെറുപ്പകാരന്‍ .

കുഴിയാന




http://api.ning.com/files/giEKoS7pGXujgJTZBfHCt0WY25m-2u7UsXbrto9Wf*S5fJLh3xPEJkZimbHVh0vu1-XRRmu*5SJHRJwwV5vXU3aCqfffkhMb/392666_317190801646300_100000661482382_1070032_742871742_n.jpg












ഞാനും ഒരാന.
മറ്റവന്‍ കറുമ്പന്‍.
ഞാനോ ഇത്തിരി കുഞ്ഞന്‍.
അവനൊന്നു ചവിട്ടിയാല്‍ ! ഹയ്യോ.
എന്നെയൊന്നു ചവിട്ടിയാല്‍ ! ഹിയ്യോ.
മുന്നോട്ടു നടക്കും തടിയന്‍.
പിന്നോട്ട് നടക്കും കുഞ്ഞന്‍.
ഞാനൊരു കുഴി മടിയന്‍.

ചിരി



തരുവാന്‍ എനിക്കിത് മാത്രം സഖേ .
ചിരിയാം അമൃതിന്‍ ഒരു നുള്ള് മാത്രം .
നിഴലാം ആ മുഖത്തില്‍ ചൊരിയാന്‍.
ഈ കണം മാത്രമേ എന്‍ കയ്യില്‍.
പുഞ്ചിരിയെക്കള്‍ മധുരം ..ഏതുണ്ട് .
ഭൂമിയില്‍ തരുവാന്‍ നിനക്ക് .
സ്നേഹമാം പാലില്‍ ..ചാലിച്ച കുങ്കുമം .
ഹൃദയമാം കുടത്തില്‍ സൂക്ഷിച്ചു ഏറെ നാളായി.
വിടരാന്‍ കൊതിക്കുന്ന ആ മലര്‍ -.
പൂവിനെ തഴുകാന്‍ എങ്കിലും സഖേ !.
വിതറുമോ ഒരു തരി തേന്‍ കണം.
ആ മുഖ ശ്രീയില്‍ ..എനിക്കായി.
തരുമോ ഒരു ചിരി.

രായപ്പനും രാജമ്മയും പിന്നെ തേങ്ങയും


അന്നും പതിവ് പോലെ നേരം വെളുത്തു.
രായപ്പന്‍ ചേട്ടന്‍ ഞെട്ടി ഉണര്‍ന്നൂ സമയം 8 :54 .ഒന്‍പതു മണിക്ക് ഡ്യൂട്ടി ക്ക് കയറണം.
കുളിച്ചില്ലെങ്കിലും ശരി അത് നിര്‍ബന്ധം ആണ് .പ്രാഥമിക കര്‍മ്മങ്ങള്‍ക്ക് പോലും ഒരു വിലയും കല്പ്പികാത്ത രായപ്പന്‍ ചേട്ടന്‍ ആഞ്ഞു നടന്നൂ .
ആഹാരത്തിന്റെ കാര്യത്തില്‍ മാത്രം നോ കോമ്പര്‍മയസ്. പുട്ടും കടലയും രാവിലെ .ഉച്ചക്ക് ചെണ്ട മുറി കപ്പയും കാന്താരിയും രയമ്മ ചേച്ചി പൊതിഞ്ഞു കെട്ടി .ഇതൊരു പുതുമ അല്ലെങ്കിലും ലേറ്റ് ആയതു കൊണ്ട് കപ്പ കൊണ്ട് പല്ല് തെക്കേണ്ടി വന്നൂ ഇന്ന് .വൃത്തി ആക്കി എടുത്തു വച്ചിരിക്കുന്ന തന്റെ പണി ആയുധം രായപ്പന്‍ ചേട്ടന്‍ എടുത്തു നിവര്‍ത്തി .അത് 67 മോഡല്‍ ഒരു പാരആയിരിനൂ .അതെ കാഞ്ഞിരപ്പള്ളി മാര്‍കെറ്റില്‍ തേങ്ങ പൊതികുന്ന ഇത്രയും പ്രഗല്ഭന്‍ വേറാരും കാണില്ല .
വൈകിട്ട് മടങ്ങി വരുന്ന രായപ്പന്‍ ചേട്ടനെ കണ്ടാല്‍ മാങ്ങണ്ടി കടിച്ചു പിടിച്ചിരിക്കുന്ന അണ്ണാനെ പോലെ തോന്നും .കൈകള്‍ രണ്ടും ഉടുത്തിരിക്കുന്ന മുണ്ടിലും ..കെട്ട് കടിച്ചു പിടിചിരികുന്നതും കാണാം .ഇടയ്ക്കു ഒരു അലങ്കാരത്തിനു വേണ്ടി നാല് കാലില്‍ ഇഴയുകയും ചെയ്യും .കിട്ടിയ കാശ് മുഴുവന്‍ വാരി കോരി കൊടുക്കും .. കള്ള് ഷാപ്പില്‍ ആണെന്ന് മാത്രം .വീട്ടിലക്ക് തേങ്ങ എടുക്കാന്‍ മാത്രം മറകില്ല രായപ്പന്‍.
പതിവ് പോലെ രായമ്മ ചേച്ചി അടുക്കളയില്‍ ആണ് .വെള്ളം തിളകുന്നുണ്ട് അരി വന്നിട്ട് വേണം കഴുകി ഇടാന്‍ .അതാ ഒരു ജാഥയുടെ സ്വരം ..ഹയര ഹയര എന്നാ ഗാനം ...അതെ വരുന്നുണ്ട് ..അരി.
വായുവില്‍ കൂടി രയമ്മ ചേച്ചിക്ക് ആ മണംകിട്ടി നല്ല പുളിച്ച കള്ളിന്റെ നാറ്റം .അവര്‍ ഉറപ്പിച്ചു അതെ അപ്പ തന്നെ രായപ്പ .
പെട്ടെന്ന് അത് നിലച്ചു വെട്ടിയിട്ട വാഴപോലെ രായപ്പന്‍ തിണ്ണയില്‍ മറിഞ്ഞു വീണൂ .വാഴ അല്ല പ്രശ്നം കെട്ട് പോട്ടിയോന്നു രായമ്മ പരിശോടിച്ചൂ .ഇല്ല പൊട്ടിയിട്ടില്ല ..പക്ഷെ ഒന്ന് ഞെട്ടി, ഇന്നും പതിവ് പോലെ തേങ്ങ തന്നെ .കല്ലെടുത്ത് ഓന്തിനെ എറിയുന്ന ലാഖവത്തോടെ രയമ്മ ഒരു തേങ്ങ എടുത്തു രായപ്പന്‍ ചേട്ടന്റെ തലകിട്ടു ഒന്ന് കൊടുത്തൂ .
എല്ലാം ശുഭം .
രണ്ടു ദിവസം കഴിഞ്ഞാണ് രായപ്പന്‍ ചേട്ടന് ബോധം തെളിഞ്ഞത്.
അതൊരു തുടക്കം മാത്രം ആയിരുന്നൂ .രായപ്പന്‍ ചേട്ടന്റെ ഡ്യൂട്ടി യില്‍ രായമ്മ മാറ്റം വരുത്തി .കഞ്ഞിയും കറിയും ഉണ്ടാകുന്നതു ഇന്ന് മുതല്‍ രായപ്പന്റെ ഡ്യൂട്ടി.
രായപ്പന്‍ ചേട്ടന്റെ വിഷമം മാറ്റാന്‍ രായമ്മ ഇടയ്ക്കു ഒരു കുപ്പിയുമായി വരും.
ഇറച്ചി കടയുടെ മുന്നില്‍ പട്ടി നില്കുന്നത് പോലെ നില്‍ക്കാം എന്നാല്ലാതെ ഒരു തുള്ളി കള്ള് പോലും കിട്ടില്ലാ .
എല്ലാം രായമ്മ ഒറ്റക് അടിച്ചു തീര്‍ക്കും .
അതാണ്‌ രയമ്മ .
ശുഭം .

പാക്കരന്‍ ഭൂതം

കഠിനദ്വാനിയും..പരോപകാരം എന്തെന്ന് അറിയാത്ത അറുപിശുക്കനും ആയിരുന്നൂ പാക്കരന്‍ .
അയല്കാരന്‍ കുട്ടപ്പന്‍ മറ്റുള്ളവര്‍ക്ക് പരോപകാരം മാത്രം ചെയ്തു ജീവിക്കുന്ന പകല്‍ മാന്യന്‍ .
പകല്‍ മുഴുവന്‍ കുട്ടപ്പന്‍ അയല്‍ വീടുകള്‍ നോക്കി വയ്ക്കും.. തേങ്ങയും ചക്കയും കുട്ടപ്പന്റെ ഒരു വീക്നെസ് ആണ്.
എന്നും വീട്ടില്‍ ചക്ക തോരനും ..ചക്ക ബിരിയാണിയും ..തൊട്ടു കൂട്ടാന്‍ ചക്ക കുരു ഫ്രൈ.
അന്നും പതിവ് പോലെ സാധകം കേട്ടിട്ട് കുട്ടപ്പന്‍ ഞെട്ടി എണീറ്റു , ഭാര്യ കമലു എന്ന സ്വന്തം കമലമ്മ.
നിങ്ങള്‍ ഇങ്ങനെ കിടന്നു ഉറങ്ങിക്കോ ...കട്ടന്‍ കാപ്പി കുടിക്കണേല്‍ കുറച്ചു വിറകു കൊണ്ടുവാ .
അത് അത്ര ഇഷട്ട പെട്ടില്ലെങ്കിലും അവളെ പിണകേണ്ട, തന്റെ ഇഷ്ട്ട സാധനം ദിനേശ് ബീഡിയും കട്ടന്‍ ചായയും ഓര്‍മ്മയില്‍ വന്നപ്പോള്‍ ഒരു സന്തോഷം .
കൊമ്പു കുലുക്കി മദയാനയെ പോലെ നിക്കുന്ന ഭാര്യയെ ഒന്ന് വണങ്ങിയിട്ടു ..കുട്ടപ്പന്‍ ഇറങ്ങി നടന്നൂ അകലെ കാണുന്ന പതിനാലു ഏക്കര്‍ ലക്ഷ്യമാക്കി .
പാക്കരന്‍ ആഞ്ഞു വെട്ടുകയാണ് റബ്ബര്‍ ...1200 റബ്ബര്‍ ഒരു രണ്ടു മണിക്കൂര്‍ കൊണ്ട് വെട്ടുക എന്നത് പാക്കരന് ഒന്നും അല്ല .
സ്വയം തെറുത്തു ഉണ്ടാക്കിയ തെറുപ്പ് ബീഡി പന്തം പോലെ ആളി കത്തുന്നുണ്ട് ചുണ്ടില്‍ . പക്ഷെ ഇന്ന് എന്തോ എത്ര നടന്നിട്ടും മുന്നോട്ട് നീങ്ങുന്നില്ലാ .ഇനി ഒരടി മുന്നോട്ടു നടക്കാന്‍ തന്നെ കിട്ടില്ല .
എല്ലാവരും ഇങ്ങോട്ട് വരിനെടാ മക്കളെ പാക്കരന്‍ നീട്ടി വിളിച്ചതും റബ്ബര്‍ മരങ്ങള്‍ ഓരോന്നായി മുന്നോട്ടു വന്നു കൊണ്ട് ഇരിന്നൂ ...സന്തോഷത്തോടെ പാക്കരന്‍ നിന്ന നില്‍പ്പില്‍ ആഞ്ഞു വെട്ടി .രണ്ടു മണിക്കൂര്‍ കൊണ്ട് ചെയ്യേണ്ട ടാപ്പിംഗ് വെറും 15 മിനിട്ട് കൊണ്ട് പൂര്‍ത്തി ആക്കി പാക്കരന്‍‍ ..ഇടയ്ക്കു ഒന്ന് വിശ്രമിക്കാന്‍ പാക്കരന്‍ റബ്ബര്‍ കുഴിയില്‍ ഇറങ്ങി ഇരുന്നു .. ചുറ്റിനും കുറ്റികാടുകള്‍ .. പാക്കരന്‍ മുറി ബീഡി ആഞ്ഞു വലിച്ചു ...പുറത്തേക്കു വരുന്ന പുക പഴയെ കല്കരി വണ്ടിയെ ഓര്‍മ്മിപ്പിച്ചു .
പാവം കുട്ടപ്പന്‍ മരം കേറ്റം അറിയില്ല വിറകു പിന്നെ എങ്ങനെ കിട്ടും ..അപ്പോഴാണ്‌ അതാ അകലെ ഒരു ഉണക്ക മരം ആരോ വെട്ടി ചാരി വച്ചിരികുന്നത് കണ്ടത് .അവന്റെ കണ്ണുകള്‍ വിടര്‍ന്നൂ .ചാണകം ചുമക്കുന്ന വണ്ടിനെ പോലെ വിറകും തോളില്‍ വച്ച് അവന്‍ മുന്നോട്ടു നീങ്ങി .പൊതു വഴിയിലക്ക് കടക്കാന്‍ പോയതും ..പെട്ടെന്ന് ഒരു പൊട്ടിച്ചിരി ...ഹ ഹ ഹ .
കുട്ടപ്പന്‍ ഒന്ന് ഞെട്ടി അതാ കുറ്റികാട്ടില്‍ നിന്നും പുക ചുരുള്‍ ഉയരുന്നൂ ഭൂതം ..അയ്യോ ഭൂതം!
..തോളില്‍ ഇരുന്ന വിറകു നിലത്തിട്ടു കുട്ടപ്പന്‍ ജീവനും കൊണ്ട് പാഞ്ഞൂ .
ഗന്ജാവ് ബീഡിയുടെ മാജിക് പാക്കരന്‍ ‍ ശരിക്കും ആസ്വദിച്ചൂ ..കുറ്റി കാട്ടില്‍ ഇരികുമ്പോള്‍ ഒരു മരകഷണം നടന്നു പോകുന്നതായിട്ടാണ് പാക്കരന് തോന്നിയത്.
അതി രാവിലെ പറമ്പ് സന്ദര്‍ശിക്കാന്‍ ഇറങ്ങിയ അവറാന്‍ മുതലാളി ഒന്ന് ഞെട്ടി .
കറുത്ത റബ്ബര്‍ മരങ്ങള്‍ കിടയില്‍ ഒരു വെളുത്ത റബ്ബര്‍ ?
ഗന്ജാവ് മൂത്തപ്പോള്‍ പാക്കരന്‍ മാടി വിളിച്ചു വെട്ടിയത് ഒരു റബ്ബറില്‍ തന്നെ ആയിരുന്നൂ.

വൈറസ്‌


അങ്ങനെ അച്ഛന്‍ കുഞ്ഞിനും കിട്ടി ഒരു പ്രണയം .ചെറിയ കേസ് ഒന്നും അല്ല കേട്ടോ .
പെണ്‍കുട്ടി വെറും ... ഞ്ഞ മുഞ്ഞാ അല്ലാ .. ഒറിജിനല്‍ കാമറൂണ്‍ കാരിയാ.
ചാറ്റ് എന്നാ രണ്ടു വാക്ക് കേട്ടപ്പോള്‍ തോന്നിയ കൌതുകം എന്താണെന്നു അറിയേണ്ടേ .
പിന്നെ .. തീര്‍ച്ച ആയും .
സ്വന്തമായി ഇമെയില്‍ എന്നാ നാലക്ഷരം കിട്ടിയപ്പോള്‍ തോന്നിയ ആഗ്രഹം .
ജോലിയോട് ഉള്ള ആത്മാര്‍ത്തത കൊണ്ടാവാം .
ഡ്യൂട്ടി സമയം മാത്രമേ അവന്‍ ചാറ്റ് ചെയ്യാറുള്ളൂ .
ഒന്ന് ലോഗി .
അവന്‍ ആരാ മോന്‍ 
ചാറ്റില്‍ ആയാലും നമ്മള്‍ കുറയല്ല്.. അതായിരുന്നൂ പോളിസി ഇതിനു ഭാഷ ഒരു പ്രശ്നം ഒന്നും അല്ല .ഇന്ത്യന്‍ റൂമുകള്‍ അവനു എന്നും അലര്‍ജിയാണ് ഇംഗ്ലീഷ് ആണേല്‍ ഓക്കേ...ഇംഗ്ലീഷ്നു പത്താം ക്ലാസ്സില്‍ ആകെ കിട്ടിയത് പന്ത്രണ്ടു മാര്‍ക്ക് അങ്ങോട്ട്‌ ഹൈ പറയുക ഇങ്ങോട്ടും കിട്ടും ...ഒരു ഹൈ.അടുത്ത ചോദ്യം .പിന്നെ മനസിലയിലെങ്കില്‍ ..കളം. വിടുക അതായിരുന്നൂ ..അവന്റെ .ശീലം .
പെട്ടെന്ന് .. ഹൈ ..മനസ്സില്‍ ഒരു ലട്‌ പൊട്ടി ഞാന്‍ ട്രീസ ..ഫ്രം കാമറൂണ്‍ 
!ഞാന്‍ അച്ചൂ ഫ്രം കേരള..
സമയം കടന്നു പോയി അവളുടെ മനോഹരമായ വാക്കുകള്‍ ഒരു തേന്മഴ ആയി പെയ്തു .അച്ചൂ നിങ്ങള്‍ വളരെ സുന്ദരന്‍ ആണ്.ഒറ്റ വാക്കില്‍ തന്നെ ട്രീസ അവന്റെ മനസ്സ് കീഴടക്കി.അവരുടെ അനുരാഗം അവിടെ മോട്ടിട്ടൂ .
ട്രീസ :ഞാന്‍ അല്പം കറുത്തതാണ്‌ .
അച്ചൂ :കളറില്‍ എന്ത് കാര്യം ...മനസ്സ് അല്ലെ പ്രധാനം.
അച്ഛന്‍ കുഞ്ഞിന്റെ വാക്കുകളിലെ ആത്മാര്‍ത്തത ...അവളുടെ ഹൃദയം കവര്ന്നൂ .
എന്നെ ഇഷ്ട്ടം ആയോ ...അച്ചൂ 
പിന്നെ ...ഇഷ്ട്ടമായോ എന്നോ ?
എന്നെ കണ്ടിട്ട് ഇല്ലല്ലോ?
ഞാന്‍ കണ്ടൂ ട്രീസാ ... മനസ്സില്‍ .
അതാണ്‌ അച്ഛന്‍ കുഞ്ഞു .
മറ്റുള്ളവര്‍ മനസ്സില്‍ കാണുമ്പൊള്‍ അച്ചൂ മോണിട്ടറില്‍ കാണും
പ്രണയത്വരനായ... അചൂ വിനു 
ഒരു സമ്മാനം കൊടുക്കാന്‍ അവള്‍ തീരുമാനിച്ചൂ 
ഞാന്‍ ഒരു സമ്മാനം തന്നാല്‍ വാങ്ങിക്കുമോ ?
അച്ചൂ രണ്ടു കണ്ണും അടച്ചു .
തന്നോളൂ .
ട്രീസ ; മനോഹരമായ കുറച്ചു എന്റെ കുറച്ചു പടം അയച്ചു തരാം .
സന്തോഷം ട്രീ .
.പടം ഒന്ന് .
പടം രണ്ടു ..
അങ്ങനെ ഇരുപ്പത്തി നാല് പടം .
രണ്ടു കയ്യും നീതി വാങ്ങി ..അച്ചൂ .
കപ്പ കഷണം കിട്ടിയ പെരുച്ചാഴിയെ പോലെ .
അവന്‍ പരുങ്ങി .. ആരെങ്കിലും വരുന്നുണ്ടോ ?
ഓപ്പണ്‍ ചെയ്തു നോക്കാം ..
പെട്ടെന്ന് ഓഫീസിലെ കമ്പ്യൂട്ടര്‍ ഓഫ്‌ ആയി പോയി .
നാശം ... ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ അല്ലെങ്കിലും .. ഈ നാശം പിടിച്ച കമ്പ്യൂട്ടര്‍.
ഓ സമാധാനം ആയി .. ഒരു വിധം ഓണ്‍ ആയി.
ഇനി റൂമില്‍ പോയി നോക്കാം ..അച്ചൂ USB യില്‍ മൊത്തം കോപ്പി ചെയ്തു ..
റൂമിലേക്ക്‌ ഉള്ള യാത്രയില്‍ അവന്റെ മനസ്സ് മന്ത്രിച്ചൂ .. .
ട്രീസാ ... ട്രീസ.
ഇട്ടിരുന്ന ഡ്രസ്സ്‌ പോലും മാറ്റിയില്ല ...
ആക്രാന്തം ....
മടക്കി വച്ചിരിക്കുന്ന ലാപ്‌ ടോപ്‌ എടുത്തു കുത്തി.
ഒത്തിരി പ്രതീക്ഷയോടെ ...ആ usb എടുത്തു കുത്തി അച്ചൂ .
ഒന്ന് ചെയ്യേണ്ടി വന്നില്ലാ .. ഒന്നിന് പിറകെ ഒന്നായി.
ഇരുപത്തി നാല് ട്രോജന്‍ ...പറന്നു ഇറങ്ങി .
ലാപ്‌ ടോപ്‌ ക്ലോസ്..
രൂപാ മൂവായിരം ...കണ്ണില്‍ കൂടി പോയി.
നേരം പോക്കിന് ഉണ്ടായിരുന്ന ജോലിയും .
പിന്നെ ട്രീസയെ കണ്ടിട്ടേ ഇല്ലാ.
അവള്‍ തന്ന മനോഹരമായ സമ്മാനം രണ്ടു കമ്പ്യൂട്ടര്‍ കളയാമെന്നു അച്ചൂ ഒരിക്കലും വിചാരിച്ചില്ലാ .

മുല്ല

ഷെമീര്‍ അതായിരുന്നൂ അവന്റെ പേര് .
അതി പുരാതന കുടുംബം ... മക്കള്‍ ആറ് പേര് .രണ്ടു പേര്‍ വിവാഹിതന്‍ ഇവനാണേല്‍ ...അഞ്ചാമന്‍ .
ആദ്യ ചേട്ടന്‍ കെട്ടിയത് മുപ്പതം വയസ്സില്‍ ...ബാപ്പയാണേല്‍ പഞ്ചവല്‍സര പദ്ധതിയുടെ ആളും .അഞ്ചു വര്ഷം കൂടുംപോളെ കല്യാണം നടത്തിക്കൂ .
പാവം ഷെമീര്‍. അവന്‍ കണക്കു കൂട്ടി .ഇങ്ങനെ പോയാല്‍ പത്തു വര്ഷം കൂടി കത്തിരികേണ്ടി വരും ...ഇപ്പോള്‍ തന്നെ ഇരുപത്തി എട്ടു ആയി .അവന്‍ ചിന്തിച്ചൂ .പെട്ടെന്ന് !അതെ ബാപ്പ ചുമക്കുന്നൂ .... വാതില്‍ തുറന്നു അവന്‍ റൂമില്‍ കയറി .ആകെ വിശ്നനായി നില്‍കുന്ന മുല്ല  ... ബാപ്പാ ... എന്താ സുഖം ഇല്ലേ .
ആ നീ വന്നോ ? ഇന്നലെ ഒരു ദിനേശ് മേടിക്കാന്‍ വിട്ടതാ ... ഇപ്പോഴാ കിട്ടിയത് ..ബാപ്പയോട് അവന്‍ എതിര്‍ത്തു  പറയില്ലാ .... ഉത്തരവും .
എന്താ ബാപ്പാ കാലില്‍ ... ഒരു നീര് .?..അവന്‍ ...ആണ് യഥാര്‍ത്ഥ മകന്‍ .... ബാപ്പയുടെ കാലുകള്‍ മടിയില്‍ വച്ച് തിരുമ്മാന്‍ തുടങ്ങി ഇപ്പോം എങ്ങനെ ഉണ്ട് ബാപ്പാ .ബാപ്പയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൂ ...ഇത്തിരി നീര് മാത്രം ഉണ്ടായിരുന്നാ കാല്‍ നീ മന്തുവന്നത് പോലെ ആക്കി അല്ലെ .പാവം മുല്ല  ഒന്നും മിണ്ടിയില്ലാ ....അവന്‍ താടിക്ക് കൈ കൊടുത്ത് ഇരുന്നു .
.മോനെ ... എന്ത് പറ്റിയെടാ ....എലിവിഷം തിന്ന കാക്കയെ പോലെ നീ വിഷമിചിരികുന്നത് ?ആ ചോദ്യം അവന്റെ മൌനത്തെ ഖണ്നിചൂ..അത് !ഞാന്‍ ഓര്‍ക്കുക ആയിരുന്നൂ ....ബാപ്പക്ക് വയ്യതായാല്‍ ....കാല് തിരുമ്മി തരാന്‍ ഞാന്‍ ഉണ്ട് ...പക്ഷെ ......എന്ത് പക്ഷെ ?എനിക്ക് പ്രായം ആയാല്‍ എന്റെ കാല് തിരുമ്മാന്‍ ആരുണ്ട്‌ ബാപ്പാ ..അവന്റെ ചോദ്യം ന്യായം ആണെന്ന് ബാപ്പക്ക് തോന്നി ...നീ വിഷമികേണ്ട ...നിന്റെ ചേട്ടന്റെ മക്കള്‍ ...അവര്‍ സ്നേഹം ഉള്ളവരാണ് ..അവര്‍ തിരുമ്മി തരും ... ഇപ്പോള്‍ മോന്‍ പോയി കിടന്നു ഉറങ്ങിക്കോ ..വിവാഹം ഭൂട്ടാന്‍ ടാറ്റ പോലെ ആണെന്ന് വീണ്ടും അവനു മനസ്സിലായി കാല്‍ എങ്കില്‍ കാല്‍ ... ഇരികട്ടെ ഒന്ന് കൂടെ ... അവന്‍ ശക്തമായി ഒന് കൂടെ തിരുമ്മി ...ആഹ്...ബാപ്പയുടെ രോദനം അവന്‍ കേട്ടില്ല ..ഇരുട്ടിലേക്ക് അവന്‍ നടന്നൂ ..ഒരു കുത്ത് ചീട്ടു മായി ...

ശന്തപ്പനും ആനയും .


ശാന്തപ്പന്‍ പഠനത്തില്‍ ബഹു മിടുക്കന്‍ .
പക്ഷെ ഒരു കുഴപ്പം ... മറവി പുസ്തകം അടച്ചാല്‍ അവന്‍ മറന്നു പോകും .എങ്ങനെ ആയാലും ക്ലാസ്സില്‍ ഒന്നാമന്‍ .പരീക്ഷക്ക്‌ ചോദിച്ചാല്‍ ഒരു വക കാണിച്ചു തരില്ലാ .മാര്‍ക്ക് മൊത്തം ഒറ്റയ്ക്ക് വേണം .. ഇത് പോലെ ഉപകാരം ചെയ്യാത്തവന്‍ .അതെ എന്റെ ബാല്യകാല കൂട്ടുകാരന്‍ .ആനക്ക് കൊമ്പെന്ന പോലെ ... എന്നും രണ്ടു കൊമ്പുകള്‍ അവന്റെ മൂക്കില്‍ നിന്ന് വരും .അതിന്റെ അഹങ്കാരം ഒന്നും ഇല്ലാ ഇടയ്ക്കും ഞമ്മക്കും വാരി കോരി തരും കളിയാകിയാല്‍ .ബാല്യത്തിലെ ഇത്ര അഭിനമുള്ള ഒരാളെ ഞാന്‍ കണ്ടിട്ടേ ഇല്ലാ .ആശാരി പണി ഉള്ള അച്ഛന് സഹായിക്കാന്‍ ആണ് ഏറെ ഇഷ്ട്ടം ..സ്കൂളില്‍ പോകുന്നതിനെകാള്‍....പിന്നെ എങ്ങനെ ഇവന്‍ ഒന്നാമന്‍ ആകും .അതാണ്‌ ശാന്തപ്പന്‍ ... അവനാണ് താരം.അവനു ആകെ പേടിയുള്ളതു ... ആനയും ... രമാദേവി ടീച്ചറും .പിന്നെ എന്നെയും .. .ഞാന്‍ ഇടയ്ക്കു കുത്തും ... ആരും കാണാതെ .അവന്റെ ആകെയുള്ള ആയുധം അവന്റെ രണ്ടു മൂകിലെ കൊമ്പുകള്‍ ആണ് .. അത് ഇടയ്ക്കു എടുത്തു ഒരു കുടച്ചില്‍ കുടയും ... ഭാഗ്യം ഉണ്ടേല്‍ നമ്മന്റെ വായില്‍ വീഴും .അതാണ്‌ ശാന്തപ്പന്‍ .. അവന്റെ ഉന്നം ഒരിക്കലും തെറ്റാറില്ല ... അന്നും ..ഇന്നും .അങ്ങനെ ഒരു പരീക്ഷ ദിനം ...നല്ല മഴയുണ്ട് ....എന്ട്രന്‍സ് എക്സാം ഒന്നും അല്ല .അതിലും കൂടിയത .രണ്ടാം ക്ലാസ്സ്‌ ആണെന്ന് തോനുന്നൂ ... അതോ ഒന്നോ ?
അവന്‍ കണക്കില്‍ ഒരു പുലി തന്നെ ആയിരുന്നൂ .പട്ടിക കള്‍ എല്ലാം അവനു കാണാപ്പാടം.ഒന്നിന്റെം .. രണ്ടിന്റെ.അന്ന് പിന്നെ എന്താണോ വിഷയം .. എന്താണേലും .അവന്‍ ശരിക്കും എഴുതുന്നുണ്ട് ... സ്ലാട്ടില്‍ ആണേ .ഞാന്‍ ആരാ മോന്‍ ... കുറച്ചു എഴുതിയിട്ട് ഞാന്‍ നിര്‍ത്തി ... ഹോ ഈ പരീക്ഷ എനിക്കി ഇഷ്ട്ടം അല്ല .മഴ കാരണം എല്ലാ മാതാപിതാക്കളും സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നൂ .ഭാഗ്യത്തിന് ശാന്തപ്പന്‍ ഇരുന്ന ജനലിന്റെ അരികില്‍ അവന്റെ അമ്മയും നിപ്പുണ്ടായിരുന്നൂ .തന്റെ മകന്റെ ... ആത്മാര്തയില്‍ ആ അമ്മയുടെ മനസ്സ് നിറഞ്ഞൂ .പെട്ടെന്ന് ആകെ ഒരു കണ്‍ഫ്യൂഷന്‍ ശാന്തപ്പന്‍ അങ്ങോട്ടും ഇങ്ങോട്ടും നോകുന്നൂ .ടീച്ചര്‍ ബോര്‍ഡില്‍ എഴുതിയ ചോദ്യം അവനെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കി .കരയിലെ ഏറ്റവും വലിയ ജീവി ഏത് ?ഇതായിരുന്നൂ .ആനയും ...കാണ്ടാമൃഗം ... ശാന്തപ്പന്‍ കുഴങ്ങി .അവന്‍ ആലോചിച്ചു .പക്ഷെ അവന്റെ അമ്മക്ക് ഉറപ്പു ഉണ്ടായിരുന്നൂ ... ആന ആണെന്ന് .ശ് ശ് ... മോനെ ആന ... ആന എന്ന് ചെറുതായി ....മൊഴിഞ്ഞൂ .ശാന്തപ്പന്‍ ഒന്ന് ഞെട്ടി .. ആന .അവനു ഏറ്റവും പേടിയുള്ള ജീവി .പരീക്ഷ ... ചോദ്യം .. മണ്ണാന്‍കട്ട .അയ്യോ ... ഓടിവായോ .. ആന വരുന്നേ ...അവന്‍ ഇറങ്ങി ഓടി അമ്മയും പിറകെ .റോഡില്‍ കൂടി ആന വരുന്നുണ്ടെന്നാ അവന്‍ വിചാരിച്ചത് .അതാണ്‌ ശാന്തപ്പന്‍ .ഇന്ന് ആന അവനെ കണ്ടാല്‍ ഓടി ഒളിക്കും .വിശന്നു കഴിഞ്ഞാല്‍ .

ജീവ ... എന്റെ കൂട്ടുകാരി


സൗഹൃദം....
പ്രണയത്തേക്കാള്‍ വിലയുള്ള സൗഹൃദം .ഒരാള്‍ക്ക് മറ്റൊരാളെ പിരിഞ്ഞിരിക്കാന്‍ കഴിയാത്ത സൗഹൃദം .അതായിരുനൂ ജീവനും ജീവയും ...ഒരു ഞെട്ടില്‍ വിരിഞ്ഞ രണ്ടു പൂക്കള്‍ .ഒരാളെ പിരിഞ്ഞു മറ്റൊരാളെ കണ്ടിട്ടേ ഇല്ല .ഇണകുരിവികള്‍ നാണിച്ചു പോകുന്ന സൗഹൃദം.സ്വയം പാറി നടകേണ്ട സമയത്ത് .... അവന്‍ .. അവള്‍ക്കു വേണ്ടി. അവള്‍ തനിച്ചകരുതല്ലോ .തന്നോടപ്പം പറക്കാന്‍ അവള്കാവില്ല ല്ലോ .വിധിയുടെ വൈകൃതം .എത്ര നാള്‍ .. അവള്‍ക്കുവേണ്ടി ...താന്‍ കണ്ടിട്ടില്ലാത്ത ലോകം കാണാനുള്ള ആഗ്രഹം മാറ്റി വക്കും .ഒരു ദിവസം പോകണം ... അവളെ തനിച്ചാക്കി ..
അവള്‍ ഉറങ്ങട്ടെ ജീവന്‍ കാത്തിരുന്നൂ .
അവള്‍ ഉണരും മുന്‍പേ വരണം ... വന്നില്ലേല്‍ .ഒഹ് ....ഓര്‍ത്തിട്ടു .അങ്ങനെ ആ ദിവസം വന്നെത്തി ....ഇന്ന് വാവ് ആണെന്ന് തോന്നുന്നൂ .. നല്ല കൂരിരുട്ടു .നല്ല മഴയും ഉണ്ട് ...കാറ്റടിച്ചു വിളകെല്ലാം അണിഞ്ഞു പോയി .പാവം ജീവ നല്ല ഉറക്കത്തിലാണ് ..
കടുത്ത പനി ആയിരുന്നൂ അവള്‍ക്കു ...ഇന്നലെ വരെ പനിച്ചു കിടന്നിരുന്നൂ പാവം .ഇന്നല്‍പ്പം കുറവുണ്ടെന്ന് തോനുന്നൂ ...നല്ല മയക്കം ..

ഇത്രയും നേരം ഞാന്‍ കൂട്ടിരുന്നൂ .ജീവന്‍ അവളെയൊന്നു തഴുകി .പാവം എത്ര നാളായി തന്റെ കൂടെ അവള്‍ ഉറങ്ങട്ടെ ...ഉണരാന്‍ സമയം എടുക്കും ...പെട്ടെന്ന് തിരികെ വരാം .. കുന്നിന്‍ മകളില്‍ നിന്നും ആദ്യമായിട്ടാ തന്‍ പുറത്തു ഇറങ്ങുന്നത് .ആ മഴയിലും അവന്‍ നടന്നൂ .... പുതിയൊരു ലോകത്തേക്ക് ..കള കള .. ഒഴുകുന്ന പുഴ .പാറി നടക്കുന്ന ... പറവകള്‍ ...തനിക്കും പറക്കണം .. അവന്‍ മേലേക്ക് ഉയര്‍ന്നു ..ചെറിയ ചെറിയ ... മരങ്ങള്‍ ...വീണ്ടും .. വീണ്ടും ... അവന്‍ മുകളിക്ക്‌ കുതിച്ചു .ഹ എന്ത് രസം .വീണ്ടും ഉയരങ്ങളിലേക്ക് .വന്‍ വാകയും .... റബ്ബര്‍ മരങ്ങളും ....അവന്‍ കീഴടക്കി ..ഒരു ഹരം തന്നെ ആയിരുന്നൂ ...ഈ പറക്കല്‍ഇടക്കൊരു .. തലകീഴായി ...താഴേക്ക്‌ വീണ്ടും ..ജീവന്‍ ആഘോഷിക്കുക ആയിരുന്നൂ .....അവന്‍ ഒന്നും അറിഞ്ഞില്ലാ ..സ്വന്ത്രയത്തിന്റെ ... സന്തോഷത്തിന്റെ ഈ പുതിയ ലോകം അവനു നന്നേ ബോധിച്ചു .ജീവ ഒന്ന് ഞെട്ടിയോ !എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ ..ശ്വാസം എടുക്കാന്‍ പോലും പറ്റുന്നില്ലാ ...അവള്‍ അലറ്വിളിക്കാന്‍ ശ്രമിച്ചു ....ജീവ .ന്‍...........ആ രണ്ടു വാക്കുകള്‍ മാത്രം പുറത്തു വന്നൂ ....പിന്നെ നിശബ്ദ്ധം .ഇളം തെന്നല്‍ അവളുടെ നൊബരം മനസ്സിലാക്കിയോ ?അവര്‍ അവളുടെ വാക്കുകള്‍ .. .ഒപ്പിയെടുത്തൂ .പാവം ജീവന്‍ ഒന്നും അറിഞ്ഞില്ല ,,,അവന്‍ തന്റെ കൂടുകാരിയെ മറന്നുവോ ?ഇല്ല ... അവന്‍ തിരിച്ചറിഞ്ഞൂ ..തന്റെ മിത്രത്തിന്റെ ഗന്ധം ...ഇളം തെന്നലില്‍ .അവന്‍ ഒന്ന് ഞെട്ടി ..സമയം കടന്നു പോയത് അറിഞ്ഞില്ലാ ...ജീവന്‍ ആഞ്ഞു തുഴഞ്ഞൂ ..ഈ കൊടും തണുപ്പിലും .ശക്തമായ മിന്നലും അവന്‍ അറിഞ്ഞതെ ഇല്ലാ .മനസ്സില്‍ ഒന്ന് മാത്രം ....ജീവ ... തന്റെ കൂട്ടുകാരി അരിച്ചിറങ്ങുന്ന പ്രകാശ കിരണങ്ങള്‍കിടയിലൂടെ അവന്‍ ഊര്‍ന്നു ഇറങ്ങി ..എന്താ ഒരാള്‍കൂട്ടം ... വീട്ടു മുറ്റത്ത്..ആരോ കിടന്നു അലറി കരയുന്നൂ ..ജീവയുടെ അമ്മ ആണെന്ന് തോനുന്നൂ ...തിങ്ങി നിറഞ്ഞ ആള്കൂട്ടതിനിടയില്‍ കൂടി അവന്‍ കണ്ടൂ ജീവയെ ...ഒരു മാലാഖയെ പോലെ ...വെള്ളപ്പൂക്കള്‍ പൊതിഞ്ഞു ...പുഞ്ചിരിയോടെ ...കണ്ണടച്ചു ഉറങ്ങനൂ ജീവാ .എടുക്കാം പള്ളിയിലോട്ട് ...ശബ്ദ്ദം ജീവനെ തട്ടി ഉണര്‍ത്തി ..ജീവന്‍ നിന്ന് വിറക്കാന്‍ തുടങ്ങി ...യഥാര്‍ത്ഥ്യം അവന്‍ തിരിച്ചറിഞ്ഞൂ .തന്‍ ഇത്തിരി നേരെത്തെ എത്തിയിരുനെങ്കില്‍ .പാവം ജീവ പോകില്ലയിരുന്നൂ തന്നെ വിട്ടു ...എന്നേക്കു മായി .ജീവന്‍ ഇല്ലാത്ത ലോകത്തേക്ക് അവള്‍ യാത്ര ആയി ..

തേങ്ങ ചമന്തിയും ..നാരങ്ങ അച്ചാറും .. മുട്ടപോരിച്ചതും ..


1986 .ജൂണ്‍ മാസം .
നല്ല മഴയുണ്ട് ..കോരി ചൊരിയുന്ന മഴയിലും കുട്ടികള്‍ പള്ളികൂടത്തിലേക്ക് ആഞ്ഞു നടന്നൂ .കുറച്ചു പേരുടെ കയ്യില്‍ കുടയുണ്ട് .. ചിലര്‍ ആകട്ടെ റബ്ബറിന് ഇടുന്ന പ്ലാസ്റ്റിക് ഉപയോഗിച്ച് മഴ കൊട്ട് ഉണ്ടാക്കി ധരിചിരികുന്നൂ .മറ്റു ചിലര്‍ ആകട്ടെ ബഹു മിടുക്കന്‍ മാര്‍ .. കയ്യില്‍ കുടയും ഇല്ലാ ..കോട്ടും ഇല്ലാ .വാഴ ഇലയും .. വലിയ ചേമ്പിന്റെ ഇലയും .അതെല്ലേ ഒരു രസം .. വീട്ടില്‍ കുട ഇല്ലഞ്ഞിട്ടല്ല കേട്ടോ ?അത് ചുമക്കണ്ടേ ... അതും ഒറ്റമടകുള്ള കുട .. മൂന്ന് മടക്കു ആയിരുന്നേല്‍ നിക്കറിന്റെ പോകെറ്റില്‍ വയ്ക്കാം ..
പാവം ഞാന്‍ .. എനിക്ക് ആണേല്‍ കുടയും ഇല്ലാ .. വീട്ടുകാര്‍ മടുത്തൂ വാങ്ങി .. വാങ്ങി ..തന്നു.ഒന്നില്‍ ആരെങ്കിലും എടുത്തു കൊണ്ട് പോകും .. അല്ലേല്‍ ഞാന്‍ എവിടെങ്കിലും വച്ച് മറക്കും ..പിന്നെ കുട നിവര്‍ത്തി റോഡില്‍ വക്കാന്‍ നല്ല രസം ആണ് .. കാറ്റു അടിച്ചു പറത്തുന്നത് കാണാം .യോഗം ഉണ്ടേല്‍ എന്തെങ്കിലും വണ്ടി അതിന്റെ മുകളില്‍ കൂടി കയറും .എമിരേറ്റ്സ് മാളില്‍ ഐസ് സ്കറ്റിംഗ് നടത്തുന്ന വരെ കണ്ടപ്പോള്‍ എനിക്ക് പുച്ഛം ആണ് തോന്നിയത് ..ഹും ഇവിടെ ഇന്നല്ലേ ഇത് വന്നത് .
23 വര്ഷം മുന്നേ ഞങ്ങള്‍ കണ്ടി പിടിച്ചതാ ഇത് ..
ക്ലാസ്സ്‌ മുറിയില്‍ കിടക്കുന്ന വെള്ളത്തില്‍ ഓടി വന്നു ചരിഞ്ഞു പോകും നല്ല രസം ആണ്.ഞങ്ങള്‍ പത്തു പതിനാലു പേര്‍ ഉണ്ടായിരുന്നൂ ..വെള്ള സ്കറ്റിംഗ് കലരകാരന്‍ മാര്‍ .ഞങ്ങളുടെ സ്കൂള്‍ ആണേല്‍ മുല്ലപെരിയറിന്റെ കാര്യം പോലെ .ഒരു തുള്ളി വെള്ളം പോലും പുറത്തേക്കു കളയില്ല .. എല്ലാം ഞങ്ങളുടെ ഇരുപ്പിടങ്ങളിലക്ക് വാരി ചൊരിയും .മഴ പെയ്താല്‍ പിന്നെ ഒരു ഹരം ആണ് .പാവം ടീച്ചര്‍ .. കാപ്പിയും കുടിച്ചു ഓഫീസില്‍ വല്ലോം ഇരിക്കും ..സത്യം പറയാമല്ലോ .. ഒരു ഉപദ്രവും ഇല്ലാ ...പിന്നെ ആകെ ഒരു ബുദ്ധി മുട്ട് ...സംഗീത സാറാ .. ഇടയ്ക്കു വരുഉം .. ചുമ്മാ പാട്ട് പഠിപ്പിക്കും ...മറ്റുള്ളവരെ കൊണ്ട്.ഞങ്ങളെ പിന്നെ മൈന്‍ഡ് ചെയ്യാരെ ഇല്ലാ .. സംഗീത വാസന കൂടുതല്‍ ഉണ്ടെന്നു മനസ്സിലായത്‌ കൊണ്ടാവാം .പിന്നെ ആകെ ഒരു വിഷമം .. ഉച്ച കഞ്ഞി കഴികുമ്പോള്‍ ആണ് ..നാളെയും ഇത് കാണുവോ ആവോ എന്നോര്താ വിഷമം .കുറ്റം പറയരുതല്ലോ .. കഞ്ഞിയും .. പയറും ... ഒരു സംഭവം തന്നെ .ഇടയ്ക്കു ചെറിയ ചെള്ളും.. പുഴുക്കളും .. കാണും .വിറ്റാമിന്‍ എ ആണെന്നാ അന്നമ്മ ചേടത്തി പറഞ്ഞത് .പിന്നെ ആകെ ഉള്ള ഒരു സന്തോഷം വല്യമ്മ തന്നു വിടുന്ന പൊതി ചോര്‍ ആണ് ..തേങ്ങ ചമന്തിയും ..നാരങ്ങ അച്ചാറും .. മുട്ടപോരിച്ചതും ..ഇല അഴികുംപോള്‍ ഉള്ള മണം..അഹ ...വീട്ടില്‍ ഇരുന്നാല്‍ ഇത് കിട്ടില്ലാ .. സ്കൂളില്‍ പോയാല്‍ തരും ... എന്തൊരു അവസ്ഥ .സ്കൂളില്‍ പോയാലെ ഫുഡ് ഉള്ളെന്നു എന്റെ ഒരു വിധി ... ഒരു മുട്ടക്കും ഒരു പൊതി ചോറിനും വേണ്ടി എന്റെ കാഴ്ചാ പാടില്‍ മായം ചെര്കേണ്ടി വന്നൂ .
 എല്ലാത്തിനും സാക്ഷി ആയി  തോഴി ...

തന്റെ കുഞ്ഞിളം കൈകള്‍ കൊണ്ട് ഒന്ന് തൊട്ടു തഴുകാന്‍ .
ഒരു ഹരം തന്നെ ആയിരുനൂ ...അവള്‍ക്കു
ഇടക്കൊരു മുത്തം കൊടുത്തപ്പോള്‍ .
തിരികെ ഒന്ന് കൊടുക്കാന്‍ അവനും മറന്നില്ല .
ആ തണുപ്പിലും ഒരു മൂളിപാട്ട് പാടി അവളും കൂടെ ഉണ്ടായിരുന്നൂ ..തോഴി
പരിഭവം പറയാതെ എന്നും കൂടെ നിലക്കാന്‍ ..
അവരുടെ സ്നേഹത്തെ പ്രണയം എന്ന് പറയാമോ ...
ഇതും ഒരു പ്രണയം ആവാം ..ഒരു നല്ല സൌഹൃദവും ..
നട്ടുച്ച വെയിലില്‍ വെട്ടി വിയര്‍ക്കുമ്പോള്‍ ...ഒരു ആശ്വസമെന്നപോലെ അവള്‍ എത്തും ..
ഒന്ന് തഴുകാന്‍ ...
അവള്‍ ഒന്ന് തഴുകിയാല്‍ മതീ .
അവന്റെ എല്ലാ നീറ്റലും ഓടി ഒളിക്കും .
പ്രണയം ഇന്ന് അതിര് വരമ്പ് ലങ്കിച്ചത് കൊണ്ടാണോ ..
ആവോ സമൂഹം ഇന്ന് അവര്കിടയില്‍ ഒരു നീയന്ത്രണം ഏര്‍പ്പെടുത്തി .
അവനെ കാണാതെ അവള്‍ക്കു ജീവിക്കാന്‍ ആവില്ലാ
അവളുടെ ദുഃഖം ചിലപ്പോള്‍ ..
ഒരു പക ആവും ..തോഴിയും കൂട്ടിനായി .
അവര്‍ എല്ലാ തടസ്സങ്ങളും ...പിഴെതെറിഞ്ഞൂ അവനെ തേടി ..
മുന്നോട്ടു കുതിച്ചു ...
അവളുടെ രൌദ്രത അവനെയും ഭയപ്പെടുത്തി ..
അവന്‍ അഭ്യര്തിച്ചൂ ... ശാന്തമാകാന്‍ അവള്‍ കേട്ടില്ലാ ...
അവളുടെ കണ്ണില്‍പ്രണയം മാത്രമായിരുന്നോ ..
വീണ്ടും അവന്‍ മന്ത്രിച്ചൂ .
ഞാന്‍ നിന്നെ പ്രണയികുന്നൂ.
അവളോന്നടങ്ങിയത് പോലെ .. തോഴിയും ശാന്തം ..
ആ പ്രണയം സത്യം ആയിരുന്നൂ ....
കരയും ... തിരയും ആയുള്ള പ്രണയം ..
എല്ലാത്തിനും സാക്ഷി ആയി .. ,‍ തോഴി ....
ഇന്നും ഒരു ഇളം തെന്നല്‍ ആയി കൂടെ ഉണ്ട്
അപ്പയുടെ മുത്ത് 

ചക്കരെ അതാ അപ്പയുടെ മുത്ത് .
അകലെ നില്‍കുന്ന ജീന്‍സും ബനിയനും അണിഞ്ഞ വനിതയെ ചൂണ്ടി തന്റെ മൂന്ന് വയസ്സ് കാരി സാറയോട് പറഞ്ഞപ്പോള്‍ .ഒരു രസം ചാക്കോച്ചനു .
മുത്തുകള്‍ എന്നും ചാക്കോച്ചനു ഒരു ഹരം തന്നെ ആണ് ..ഭാര്യ മറിയാമ്മ ഉള്ളപ്പോള്‍ മാത്രം മുത്തുകള്‍ അലര്‍ജിയാണ് . ദിനേന തന്റെ മുന്നില്‍ കൂടി വന്നു പോകുന്ന മുത്തുകളെ ഒരു ദിവസമം കണ്ടില്ലേല്‍ ചാക്കോച്ചനു ഉറക്കം വരില്ല .ഇപ്പോള്‍ അപ്പയെ പോലെ തന്നെ സാറക്കും മുത്തുകളെ ഭയങ്കര ഇഷ്ട്ടം ആണ് .ഒരു ദിവസം ഒരു മുത്തിനെ എങ്കിലും കാണിച്ചില്ലേല്‍ സാറക്കും ഉറക്കം വരില്ലാ .അപ്പ കണ്ടില്ലേല്‍ .. സാറ വിളിച്ചു കാണിക്കും ..അപ്പയുടെ മുത്തുകളെ .
പാവം മരിയാമ്മച്ചി ആണേല്‍ വൈകിട്ട് അപ്പക്കും മോള്‍ക്കും ഉള്ള ഫുഡ്‌ ഉണ്ടാക്കാന്‍ ഉള്ള തന്ത്രപാടിലും .


ഇന്നലെ വരെ അപ്പയും മകളും കണ്ട മുത്തുകള്‍ എല്ലാം തന്നെ മലയാളം അറിയാത്തവര്‍ ആയിരുന്നൂ .ഇന്ന് ഒരു സാറയുടെ വക ഒരു സമ്മാനം കിട്ടി ചാക്കോച്ചനു .
ലുലു സുപ്പെര്‍ മാര്‍ക്കെറ്റില്‍ തന്റെ മുന്നില്‍ നില്‍കുന്ന സുന്ദരിയെ അപ്പ കണ്ടില്ലെന്നു തോന്നി സാറക്ക്.
അപ്പ ഇതേ അപ്പയുടെ ഒരു മുത്ത് .!
ഒന്നല്ല പലവട്ടം പറഞ്ഞു സാറാ .
അപ്പ കണ്ടില്ലേല്‍ നല്ലത് പോലെ കാണട്ടെ ...എന്ന് വിചാരിച്ചൂ പാവം
പെട്ടെന്ന് മുത്തു പിന്നോട്ട് തിരിഞ്ഞു ചോദിച്ചൂ
...എന്താ മോളെ .
മുത്തു മലയാളം പറയുമെന്ന് ഇപ്പോഴാണ്‌ സാറ മനസ്സിലാക്കിയത്‌ .
എന്ത് മുത്തു ആണ് മോളെ .?
മറിയാമ്മ ചോദിച്ചപ്പോള്‍ ...അപ്പയുടെ മുത്തുകളെ കുറിച്ച് .. വാ തോരാതെ ...സംസ്സരിച്ചൂ സാറാ .
പാവം ചാക്കോച്ചന്‍ .. മറിയാമ്മയുടെ മുന്നില്‍ ചമ്മിയത് പോട്ടെ ...പക്ഷെ ...പാലാക്കാരി മുത്തിന്റെ മുന്നില്‍ ചമ്മിയത് .
രാത്രിയില്‍ മറിയാമ്മയുടെ ...ഹരി മുരളീ രവം കേട്ടിട്ട് ആവണം .
ഇന്ന് ചാക്കോച്ചനു മുത്തുകള്‍ അലര്‍ജിയാണ് .
പാഠം ഒന്ന് ... മണ്ടത്തരം .(ഗുണ പാഠം)

വിവാഹം കഴിക്കാന്‍ തയ്യാര്‍ ആകുന്നവര്‍ക്കായി സമര്‍പ്പികുന്നൂ .
1 . ആദ്യ രാത്രിയില്‍ അബദ്ധം പറ്റരുത്.
നിങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിച്ചത് എന്താണെന്നു എനിക്കറിയാം എന്നാല്‍ അതല്ലാ .
ഇന്നത്തെ കാലത്ത് വിവാഹത്തിനു കുറച്ചു ദിവസം മുന്‍പേ ഭാവി ഭാര്യയുമായി അല്പം പ്രണയം , അടുപ്പം കാണിക്കാത്തവര്‍ ആരും തന്നെ കാണില്ലാ .ഈ ചുരുങ്ങിയ കാലയളവില്‍ പറയേണ്ടതും ... പറയാന്‍ പാടില്ലാത്തതും ആയ എല്ലാ കാര്യങ്ങളും അവന്‍ തട്ടിവിടും അവളുടെ മുന്നില്‍ ഒരു വീര പരിവേഷം കിട്ടാന്‍ .അത്തരം മണ്ടന്‍ മാര്‍ക്ക് ആയി .
ഭാഗം ഒന്ന്
ഒരു താലി കെട്ടില്‍ ഇത്രയും നാള്‍ കൊച്ചു പയ്യന്‍ ആണെന്ന വിചാരം ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുത്തന്ന ചെറിയ ഒരു അഹങ്കാരം ഉണ്ടെങ്കിലും അതൊന്നും പുറമേ കാണിക്കാതെ ...ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി.
ജനാലകള്‍ വീണ്ടും വീണ്ടും പരിശോദിച്ചൂ.
കൊതുക് കടക്കതിരിക്കാന് കേട്ടോ ?.
ഭാഗം രണ്ടു .
മുല്ലപ്പൂ വിതറിയ കിടക്ക.
മുല്ലപ്പൂ ചൂടി ..കയ്യില്‍ . പാലുമായി  കടന്നു വരുന്ന ഭാര്യ എത്ര എത്ര രംഗങ്ങള്‍ ഞാന്‍ കണ്ടിരുന്നൂ  സിനിമയില്‍ .
ഒരിക്കല്‍ കൂടി എന്റെ ഓര്‍മ്മയില്‍ ഒന്ന് കൂടി റീ പ്ലേ .
ഭാഗം മൂന്ന്
പെട്ടെന്ന് വാതില്‍ മെല്ലെ തുറന്നു അവള്‍ വന്നൂ ഒരു മാലാഖ യെ പോലെ.. വെള്ള വസ്ത്രം ധരിച്ചല്ല കേട്ടോ ?
പുഞ്ചിരിക്കുന്ന മുഖവുമായി .
കയ്യില്‍ പാല് പോയിട്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും കൊണ്ട് വന്നില്ലാ മിടുക്കി .
അവള്‍ക്കു പാല് അലര്‍ജി ആയതില്‍ എന്റെ ഒരു സ്വപ്നം പൊട്ടി .
ഒരു ആപ്പിള്‍ എങ്കിലും ഞാന്‍ പ്രതീക്ഷിച്ചൂ .
അതവള്‍ വായിചെടുതെന്നു തോന്നി .
എനിക്ക് ആപ്പിള്‍ ഇഷ്ട്ടമല്ല അതുകൊണ്ട് ഞാന്‍ എടുത്തില്ല ഇക്കാക്ക്‌ വേണോ .
അവള്‍ക്കു വേണ്ടേല്‍ എനിക്കും വേണ്ടാ അതല്ലേ സ്നേഹം .
ഭാഗം നാല് .
ക്ലോക്കില്‍ 12 :20
ഇനിയും ഉറങ്ങിയില്ലേല്‍ നാളെ വീടുകാരുടെ മുഖത്തു എങ്ങനെ നോക്കും.
ഉറങ്ങിയില്ലേല്‍ ഞാന്‍ പകല് ഇരുന്ന ഉറങ്ങുന്ന അസുഖം ഉണ്ട് എനിക്ക് .
പിന്നെ ഓരോ ചോദ്യങ്ങള്‍ .. എനിക്കണേ ഉത്തരം പറയാന്‍ ഇഷ്ട്ടവും ഇല്ലാ .
ഭാഗം അഞ്ചു .
എവിടെ തുടങ്ങണം .. എങ്ങനെ തുടങ്ങണം .. വല്ലാത്ത കണ്‍ഫ്യൂഷന്‍ .
പിന്നെ നമ്മള്‍ ഭാരയുടെ അവസ്ഥ കൂടി മനസ്സിലാകേണ്ടേ .
പാവം അവള്‍ക്കു ഉറക്കം വരുന്നുണ്ടയിരിക്കും .
നമുക്ക് ഉറങ്ങാം ...ഞാന്‍ പറഞ്ഞൂ .. പാവം എന്തൊരു വിനയം.
ഭാഗം ആറ്
ഇത്രയും നേരം ഞാനല്ലേ പറഞ്ഞത് ഇനി നീ പറ
ഒരു മാസത്തെ മുന്‍പരിചയം ഉള്ളത് കൊണ്ട് അവയ്ക്ക് എന്തെങ്കിലും ചോദിയ്ക്കാന്‍ ഒരു ചമ്മല്‍ കാണുമെന്നു ഞാന്‍ പ്രതെക്ഷിച്ചൂ .
എന്റെ കണക്കു കൂട്ടലുകള്‍ അവള്‍ തെറ്റിച്ചു
ആദ്യം ചോദ്യം തന്നെ ..എന്നെ കുളിര്‍ അണിയിച്ചു.
അതെന്താ ആ കൊച്ചിനെ കല്യാണം കഴിക്കാതിരുന്നത് .
അനുഭവ സംഭാന്നരായ കൂട്ടുകാരുടെ ഉപദേശങ്ങള്‍ കാറ്റില്‍ പറത്തി.
എന്റെ ആ പ്രണയ നൊബരം ..ഞാന്‍ വാരി വിതറി .
പഴയ പ്രണയവും .. പരാജയവും .
എന്റെ ബാല്യ കാല ലീലകളും .
ഹോ !
പാവം ഒരു സെന്റി സിനിമ കാണുന്നത് പോലെ അവള്‍ എല്ലാം കണ്ടും കെട്ടും ഇരികുന്നൂ .
ഭാഗം ഏഴു .
എത്ര നല്ല ഭാര്യ .
ഒരു കുറ്റപെടുത്തല്‍ കൂടി ഇല്ലാ
സമയം .. 3 : 20
സമയം പോയത് അറിഞ്ഞില്ലാ ഇനി എങ്കിലും ഉറങ്ങണം .
അപ്പോഴാണ്‌ അവളുടെ മനോഹരമായി മോഴ് മുത്തുകള്‍ ഒരു ആലിപ്പഴം പോലെ ചിതറി വീണൂ .
അത് ശരി അപ്പോള്‍ നാട്ടുകാര്‍ പറഞ്ഞതെല്ലാം സത്യം ആയിരുന്നൂ അല്ലെ ..?
ഇപ്പോഴാ എനിക്ക് ഒരു കാര്യം മനസ്സിലായത് അവള്‍ എല്ലാം കേട്ട് അസ്വധികുക്ക ആയിരുനില്ലാ .
എന്റെ രഹസ്ങ്ങള്‍ മൊത്തം പിടിച്ചു എടുക്കുക ആയിരിന്നൂ .
ഞാന്‍ വീണ്ടും മാങ്ങാ പോയ അണ്ണനെ പോലെ ഇരുന്നു ആലോചിച്ചു .
പിന്നെ എന്തിനാ ഇവള്‍ ആ പെണ്ണിന്റെ കാര്യം ചോദിച്ചത് .
അതിനു ഉത്തരവും ഞാന്‍ കണ്ടെത്തി .
സത്യത്തില്‍ അവള്‍ ചോദിച്ചത് എന്റെ ആദ്യ വിവാഹ ആലോചനയെ കുറിച്ചാണ് .
ഭാഗം എട്ട്..
കപ്പല്‍ മുങ്ങിയ മുതലാളിയെ പോലെ .
പൊട്ടന്‍ പുട്ടന്‍ വിഴുങ്ങിയത് പോലെ ..
ഞാന്‍ കുത്തിയിരുന്നൂ
ഭാഗം ഒന്‍പത്.
മറ്റൊന്നും പ്രതീക്ഷിക്കരുത് .
ഉറങ്ങാതെ ഒരു ദിവസം എങ്ങനെ തള്ളി നീക്കം എന്നാ എന്റെ പരീക്ഷണം അങ്ങെനെ വിജയകരമായി .
നോട്ട് : സത്യം പറയുന്നത് നല്ലത് തന്നെ .
ആ സത്യം സ്വന്തംകുഴി തൊണ്ടു മെങ്കില്‍ .
പറയതിരികുന്നതാണ്  ... ബുദ്ധി .
ബൈ :
അമ്മായി അമ്മ


കണ്ടാല്‍ നല്ലൊരു അമ്മച്ചി .
മിണ്ടിയാല്‍ പിന്നെ പൊടി പൂരം .
കണ്ടാലൊരു ആനച്ചന്ദം .
എന്നാല്‍ നടന്നാലോ ഒട്ടു നീങ്ങില്ല .
തന്നലോന്നു താങ്ങില്ലാ .
അടി കിട്ടിയാല്‍ പിന്നെ പറയെണ്ടാ .
സീരിയല്‍ കാണും അമ്മച്ചി .
കണ്ണീര്‍ പൊഴിക്കും പൊന്നമ്മ .
അമ്മി കല്ലില്‍ അരച്ചാല് .
സ്വാദില്‍ അല്പം മുന്നേറ്റം .
പൈപ്പിലെ വെള്ളം കുടികില്ല .
കിണറ്റിലെ വെള്ളം കെങ്കേമം .
ഇരിക്കനോട്ടു പാടില്ലാ .
ഞാന്‍ നടക്കനണേല്‍ പെരുതിഷട്ടം .
ഉണ്ടിട്ടു ഇരുന്നാല്‍ കറുത്തമ്മ .
ഉറങ്ങി കഴിഞ്ഞാല്‍ പൊന്നമ്മ .


മൊട്ടത്തലയന്‍ കുട്ടപ്പന്‍ 


















വട്ടം ചുറ്റി പാറിനടക്കും
മൊട്ടത്തലയന്‍ കുട്ടപ്പന്‍
നൂലില്‍ കെട്ടി പട്ടം പറത്തും
ചട്ടി തലയന്‍ കുട്ടപ്പന്‍ .
പുളളിചിറകാല്‍ വട്ടം ചുറ്റും
ഇരട്ട കണ്ണന്‍ ‍ കുട്ടപ്പന്‍ .
ചുള്ളി കമ്പില്‍ വട്ടം പിടിക്കും
ഇരട്ട കൊമ്പന്‍ കുട്ടപ്പന്‍
വാലില്‍തൊട്ടാല്‍ തുള്ളി പറക്കും
പുള്ളികാരന്‍ കുട്ടപ്പന്‍
ഓണം ഉണ്ണും കുട്ടപ്പന്‍
ഓണം കഴിഞ്ഞാല്‍ മുങ്ങപ്പന്‍
 ഞാന്‍ കാമ ദേവന്‍.

 ഏഴര വെളുപ്പിന് കുളിക്കാന്‍ പോവുക ആയിരുന്നൂ ഞാന്‍ .
ഇന്ജയും പയര്‍ പൊടിയുമെന്‍ കയ്യില്‍ .
കുളി തുന്ടങ്ങി ഞാന്‍ .
അപ്പോഴാ കണ്ടത് താഴെ അലക്കുന്ന  സുന്ദരിയെ .
വഴുതി വീണൂ ഞാന്‍ പാറപ്പുറത്ത്.
ഇത് കണ്ടു ചിരിക്കുന്ന പെന്കിടാവും .
കുളി കഴിഞ്ഞു തിരികെ പോന്നു ഞാന്‍ .
അരികിലെത്തിയതും ..അവള്‍ ചോദിച്ചു .
നിന്‍ പേരൊന്നു ചൊല്ല് മെന്നു .
പുഞ്ചിരിയോടെ ചൊല്ലി ഞാന്‍
ഞാന്‍ കാമ ദേവന്‍.
മലയാളി

ഇന്നാ എന്നൊരു വക്കുണ്ടെന്നു.
മലയാളിക്ക് അറിയില്ലാ .
എന്നാ തന്നോ എന്നൊരു വാക്കുണ്ടെങ്കില്‍ .
സ്വന്തമെന്നു കരുതുന്നോര്‍ .
ഇല്ലാ എന്ന് പറഞ്ഞാല്‍ പോലും .
ഉണ്ട് എന്ന് പറയില്ലാ.
കൊള്ളാം എന്നൊരു വാക്കിനര്‍ത്ഥം .
പണ്ടേ അവനവനു അറിവില്ലാ .
കൊള്ളില്ലാ എന്ന് പറയനെങ്കില്‍.
ഉത്തമന്‍ ആണവന്‍ .. ബഹു കേമന്‍ .
ഒരച്ഛന്റെ നൊമ്പരം ..

ദീന രോദനം കേള്കുവാനവില്ലാ .
ഈ ജന്മ യാത്രയില്‍ ഒരിക്കല്‍ കൂടി .
ഈ വിധി വരല്ലേ ഒരിക്കലും മനുഷ്യന് .
പുത്രാ നഷ്ട്ടതെക്കള്‍ ഭയാനകം മറ്റൊന്ന് മില്ലാ മര്‍ത്യന് .
ഈ ജീവിത യാത്രയില്‍ .
അവരല്ലേ എല്ലാം .
ആപത്തു കാലത്ത് തുണ എകേണ്ടവന്‍.
ഇന്നിതാ ഒരോര്‍മ്മയില്‍ മാത്രം .
ഈക്കാല മാത്രയും ഞാന്‍ ഏറ്റാ മുള്ളുകള്‍ .
ഇന്നിവിടെ അലിയുമ്പോള്‍ .
ഒരു നീര്‍കണങ്ങള്‍ മാത്രം ബാക്കിയാക്കി അവന്‍ .
നീറുന്ന ഓര്‍മ്മകള്‍ മാത്രം.
എന്നേക്കു മായി പോയി മറിഞ്ഞ ..എന്‍ മകനെ
ഇന്നും നീ ജീവികുന്നൂ എന്‍ മനസ്സിലൂടെ .
നിന്‍ പൂ മേനിയില്‍ കല്ലെറിയാന്‍ വന്നവര്‍ .
ഇന്നിതാ ഖേതികുന്നൂ .
പക്ഷെ നഷ്ട്ടം ... എന്റെ മാത്രം .
നീതി ദേവതയുടെ കണ്ണുകള്‍ തുറകട്ടെ.
എന്‍ നഷ്ട്ടതിനു പകരം ആവില്ല ഒന്നിനും .
എങ്കിലും കിടകട്ടെ കാട്ടാള കശ്മലന്‍ മാര്‍ .
നീതിയുടെ തടവില്‍ കിടകെട്ടെ നരാധമന്‍ മാര്‍ .
ആവര്തിക്കല്ലേ ഇനി ഒരിക്കലും .
ഈ വിധി താങ്ങാനാവില്ല ഞങ്ങള്‍ക്ക് .. ദൈവമേ !
*********************************************************************************

'എന്റെ മോന്‍ ഒരിക്കലും ഒരു തീവ്രവാദി ആയിരുന്നില്ല. അവന് അതിന് കഴിയില്ലതന്നെ. അവന് സ്നേഹിക്കാനേ അറിയുമായിരുന്നുള്ളൂ.
ഈ ദുഖത്തിലും സത്യത്തിനായി കാലത്തിനൊപ്പം നടന്ന പിതാവേ താങ്കള്‍ക്ക് അഭിവാദനം
പരാജയം നാളെ വിജയം  ഗുണപാഠം ഒന്ന്(ഒരു ഓര്‍മ്മ കുറിപ്പ്)
 ആദ്യമായി എന്നെ തോല്പിച്ചത് ശാന്തപ്പന്‍ ആയിരുന്നൂ ,100 മീറ്റര്‍ ഓട്ടത്തില്‍ ഏറ്റവും അവസാനം എങ്കിലും രണ്ടാമന്‍ ആകാനുള്ള എന്റെ ശ്രമത്തെ തകര്‍ത്ത് കളഞ്ഞൂ ഭയങ്കരന്‍ .ഓര്‍മയിലെ ആദ്യ തോല്‍വി ...ഞാന്‍ ആരാ മോന്‍ ..അന്ന് ഞാന്‍ സ്പോര്‍ട്സ് വിട്ടു . അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ ഒന്നാം വര്ഷം .പിന്നെ എനിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ..പരാജയങ്ങളെ കുറിച്ചുള്ള ഒരു ഗവേഷണം തന്നെ ആയിരുന്നൂ .കൌമാരത്തില്‍ ഞാന്‍ പുതിയ മേഖലയിലക്ക് കടന്നു ...പലരും എന്നെ പിറകില്‍ നിന്നും വലിച്ചിടാന്‍ നോക്കി .. ആരെയും കൂസാതെ ഞാന്‍ മുന്നോട്ടു പോയി എന്റെ കഠിന ശ്രമവുമായി ..സംഗീതത്തിന്റെ ആദ്യാക്ഷരം പഠിക്കാന്‍ ഞാന്‍ ഒരു ഗുരുവിനെയും തിരഞ്ഞില്ലാ ...സ്വന്തം കഴിവില്‍ വിശ്വാസമുള്ള ഞാന്‍ അഞ്ചു രൂപയ്ക്കു ഒരു പാട്ട് പുസ്തകം വാങി.. കോളേജ് ടയെക്ക് കുരിയകോസ് സാറിനെ മനസ്സില്‍ ധ്യാനിച്ച് ..അങ്ങ് തുടങ്ങി .സിന്തൂര സന്ത്യെ ... പറയൂ ... നീ നിഴലിനെ ...കൈ വെടിഞ്ഞോ .സ്വന്തമായി ഒരു പുതിയ ടോണ്‍ തന്നെ ഞാന്‍ കൊടുത്ത് ഒരു സംഭവം ആകി .മനോഹരമായി ആലപിച്ച ആ ഗാന ത്തിന്റെ അവസാനം ഒരു വരി ഒന്ന് വഴുതി പോയി ...കൂകി കളിയാക്കിയ ഈ കല ബോധം ഇല്ലാത്ത കോളേജ് കുട്ടികളുടെ മുന്നില്‍ ഇനി ഒരിക്കലും എന്റെ ഗാനാലാപനം എന്നന്നേക്കു മായി ഞാന്‍ ഉപേക്ഷിച്ചു ...എന്റെ രണ്ടാമത്തെ പരാജയം .പിന്നെ ഞാന്‍ ഒത്തിരി ഒത്തിരി മോഹങ്ങളുമായി ഈ മരുഭൂമിയില്‍ എത്തി .ഇവിടെ അറബികളുടെ കൂടെ ജോലി ചെയ്യുമ്പോള്‍ ...എന്തോ ഒരു ജാള്യത .അവ്ര്‍ക്കണേല്‍ മലയാളവും അറിയില്ലാ ..നമ്മള്‍ക്ക് താഴാന്‍ പറ്റുമോ ..ഞാന്‍ ആണേല്‍ അറബി പഠിക്കില്ല എന്നാ വാശിയിലും .പിന്നെ ഊമ പെണ്ണിന് ഒരിയാട പയ്യന്‍ കണ്ടത് ഒരു അനുഗ്രഹമായി തോന്നിയത് ഇപ്പോളാണ് .സംവിടായകന് നന്ദി .. അടിച്ചു മാറ്റിയതാല്ലേല്‍.പിന്നെ ഇപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത് അനുഭവങ്ങളില്‍ നിന്നും പരാജയങ്ങളില്‍ നിന്നും അല്ലെ വിജയം ഉണ്ടാകുന്നതു.നമ്മുടെ പല ഉപഗ്രഹങ്ങള്‍ ആദ്യം പരാജയപെട്ടില്ലേ ?
ഇപ്പോഴോ ?
അത് കൊണ്ട് ആരും വിഷമികേണ്ട എല്ലാ പരാജയങ്ങളും അവസാനം ഒരു വിജയത്തില്‍ ചെന്നെ അവസാനിക്കൂ .
മുല്ലപെരിയാര്‍ ...തേങ്ങുന്നൂ...

അറിയില്ലാ എനിക്ക് ഒന്നും
അറിഞ്ഞുകൊണ്ട് ഞാന്‍ ആരെയും ഉപ്ദ്രവിചിട്ടില്ലാ ..
എന്തിനാണ് എന്നെ നിങ്ങള്‍ ഈ വിവാദങ്ങളിലേക്ക് വലിചിഴകുന്നത്
ഇത്രയും നാള്‍ നിങ്ങള്ക്ക് കുടിക്കാനും .
 കുളിക്കാനും പ്രകാശം ചോരിയാനും എന്റെ തെളിനീര്‍ നല്കിയ്താണോ ഞാന്‍ ചെയ്ത തെറ്റ് .
ഒരിക്കല്‍ പോലും  സ്വയം ചലിക്കാന്‍ അനുവദികാതെ .
എന്നെ ബന്ധനത്തിലാകിയ നിങ്ങളുടെ ഈ കെട്ടുകള്‍ .
നിങ്ങള്‍ എനിക്ക് നല്‍കിയ മുറിപാടുകള്‍ .
ഒന്ന് തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍ .
എന്റെ മുറിവുകള്‍ ഒന്ന് ശ്രുസ്രൂഷിചിരുന്നെങ്കില്‍.
ഈ മുറിവുകള്‍ ഇന്ന് ഇങ്ങനെ പൊട്ടി ഒലിക്ക് മായിരുന്നില്ലാ .
ഇപ്പോള്‍ എന്റെ കാലുകള്‍ ഉറക്കുന്നില്ലാ ഈ ഭൂമിയില്‍ .
ഭൂമിയുടെ ചലനത്തിന് ഒപ്പം നടക്കാന്‍ എനിക്കാവുന്നില്ല .
എന്നെ വിറ്റ് കീശ നിറച്ചവര്‍ .
എന്നെ വാങ്ങി ...ലാഭം കൊയ്യുന്നവര്‍ .
ഇന്നും ഇവിടെ വിലസുമ്പോള്‍ ..
എന്നെ കുറിച്ചുള്ള വിവാദങ്ങള്‍ വാരി വിതറുമ്പോള്‍.
എനിക്ക് ഒന്നേ പറയാന്‍ ഉള്ളൂ .
നിങ്ങള്‍ എന്നെ വീണ്ടും മറക്കരുതേ .
എനിക്ക് ഇനിയും നില്കാനാവില്ലാ .
എന്റെ കാലുകള്‍ കുഴയുന്നൂ ..
നാവുകള്‍ മരവിച്ചു .
എന്റെ മരണം ...ഒരു മഹാ ദുരന്തമായി മാറരുത് .
ആ ശാപം കൂടി പേറാന്‍ ആവില്ലാ എനിക്ക് .എന്റെ പ്രായം .
ഇനിയും നിങ്ങള്ക്കി വേണ്ടി ജീവിക്കാന്‍ എനിക്കാവില്ലാ .
പക്ഷെ ഒന്നും അറിയാത്ത ...പൈതലുകള്‍ ...ജീവജാലങ്ങള്‍ .
അവരെ ഞാന്‍ അവരെ സ്നേഹികുന്നൂ ..
ആ സ്നേഹം എങ്കിലും എന്റെ ആയുസ്സിനെ നീട്ടിതരട്ടെ .
എന്നാ പ്രാര്‍ത്ഥന മാത്രം ബാക്കി .