Tuesday, March 20, 2012

കുഞ്ഞുമോനും കല്യാണ വീടും


അന്നൊരു ഞായറാഴ്ച ആയിരുന്നൂ ,പതിവിലും നേരത്തെ കുഞ്ഞുമോന്‍ ഉറക്കമുണര്ന്നൂ .ആഴ്ചയില്‍ തിരക്കുള്ള ഒരേ ഒരു ദിവസം .അന്നും പതിവ് ചടങ്ങ് അവന്‍ തെറ്റിചില്ലാ.അലമാരയില്‍ ഒളിപ്പിച്ചു വച്ച 125 ഗ്രാമിന്റെ ലിറില്‍ സോപ്പും,ഇന്നെങ്കിലും എന്നെ ഒന്ന് അലക്കൂ എന്ന് ദയനീയമായി നോക്കുന്ന വടിപോലെ കിടക്കുന്ന തോര്‍ത്തുമുണ്ടും എടുത്തു കുഞ്ഞുമോന്‍ ഓടി വേരിന്‍ കുഴി ലക്ഷ്യമാക്കി.

മാസത്തില്‍ നാല് സോപ്പ് കുഞ്ഞുമോന്‍ നിര്‍ബന്ധം ആണ് .എത്ര നേരം സോപ്പ് തേച്ചാലും അവനു മടുപ്പില്ലാ . കുളി തുടങ്ങിയാല്‍ പിന്നെ അത് കഴിയണമെങ്കില്‍ സോപ്പ് തീരണം. പക്ഷെ എത്ര കുളിച്ചിട്ടും തന്റെ ഈ നിറം മാറുന്നില്ലല്ലോ എന്നതായിരുന്നൂ കുഞ്ഞുമോന്റെ ആകെയുള്ള വിഷമം .കുളികടവിലെ കല്ലില്‍സോപ്പ് എടുത്തു വച്ചിട്ട് കല്പ്പോത്തില്‍ വച്ച മുറിബീഡി എടുത്തുകൊണ്ടു കുഞ്ഞുമോന്‍ തന്റെ പതിവ് സ്ഥലത്തിരുന്നു ആത്മാവിനു പുക കൊടുത്തൂ .ഈ തിരക്കിനിടയില്‍ സോപ്പില്‍ കണ്ണ് വച്ച് ചുറ്റി തിരിയുന്ന മണികുട്ടനെ കുഞ്ഞുമോന്‍ കണ്ടില്ലാ .വെള്ളം നനഞ്ഞെന്നു ഉറപ്പായപ്പോള്‍ സോപ്പ് തേക്കാന്‍ കുഞ്ഞുമാന്‍ കരക്ക്‌ കയറി .കിട്ടിയത് സോപ്പിനു പകരം കവര്‍ മാത്രം .

സോപ്പ് കൊണ്ട് പല്ല് തേച്ചു തന്നെ നോക്കി ചിരിക്കുന്ന മണികുട്ടനെ കണ്ടപ്പോള്‍ കുഞ്ഞുമോന്റെ കണ്ണില്‍ തീ പാറി .മുന്നോട്ടു ആഞ്ഞു അവന്‍ മണി കുട്ടനെ പിടിച്ചു മുകളിലക്ക് ഉയര്‍ത്തി താഴോട്ടു ഇട്ടു .നടുവൊടിഞ്ഞ മണികുട്ടനെ തിരിഞ്ഞു പോലും നോകാതെ കുഞ്ഞുമോന്‍ പാഞ്ഞൂ വീട് ലക്ഷ്യമാക്കി .

ഡ്രസ്സ്‌ തിരഞ്ഞു ബുദ്ധിമുട്ടേണ്ടി വന്നില്ലാ ബാപ്പക്ക് തെച്ചുവച്ച മുണ്ടും ഷര്‍ട്ടും എടിത്തിട്ടൂ അവന്‍ കല്യാണ വീട് ലക്ഷ്യമാകി പാഞ്ഞൂ .വിളികാത്ത കല്യാണം ഉണ്ണുന്നത്തിന്റെ രുചി അറിയണമെങ്കില്‍ അവനോടു തന്നെ ചോദിക്കണം.
പെട്ടെന്ന് അവന്റെ മുഖമൊന്നു തിളങ്ങി .. നീല പടുത്ത കണ്ടപ്പോള്‍ ..അതായിരുന്നൂ ആകെ ഉള്ള അടയാളം .

തിരക്ക് കുറവായത് കുഞ്ഞുമോനെ സന്തോഷവാന്‍ ആക്കി .കഴിച്ചിട്ട് കൈ കഴുകുന്ന പോളിസികാരന്‍ ആയത് കൊണ്ട് കാര്യം എളുപ്പം ആയി.
അടുത്തു കിടന്ന ഡെസ്ക്കില്‍ കയറി അവന്‍ ഇരുന്നു .ചൂട് പറക്കുന്ന പൊറോട്ടയും ബീഫും കഴിക്കുമ്പോള്‍ ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി അടുത്തു ഇരിക്കുന്ന കാക്കയോടു അവന്‍ ചോദിച്ചൂ അവള്‍ സമ്മതിച്ചാല്‍ ഇന്ന് തന്നെ കേട്ടിയെക്കാം .എന്താ പോരെ ?.
താന്‍ ഇരികുന്നത് മരിച്ച വീട്ടില്‍ ആണെന്നും കൂടിയത് സിയരത്തുകാര്കുള്ള പൊറോട്ടാ ആണെന്നും ..അയാള്‍ വിളിച്ചത് തന്റെ ഉമ്മാക് ആണെന്നും മനസ്സിലാക്കാന്‍ കുഞ്ഞുമോനെ അതികം സമയം വേണ്ടി വന്നില്ലാ .
വീടിന്റെ അരികല്‍ എത്തിയപ്പോള്‍ കണ്ട ആള്‍കൂട്ടം ഒന്ന് അമ്പരപ്പിചെങ്കിലും ..ഹൈദ്രുടെ തെറി കേട്ടപ്പോള്‍ കുഞ്ഞുമോന് കാര്യം പിടികിട്ടി .
മണികുട്ടന്‍ ...
അതെ ഹൈടരുടെ മുട്ടനാട് ...
സാഹചര്യവും ..സ്ഥലവും ..ലിറില്‍ സോപ്പിന്റെ കവറും കുഞ്ഞുമോന് എതിര് സാക്ഷി പറഞ്ഞൂ .
രൂപാ മൂവായിരം ഉമ്മയുടെ മാലയുടെ രൂപത്തില്‍ പൊഴിഞ്ഞു പോകുന്നത് ..നോക്കി നില്കാനെ കുഞ്ഞുമോന് കഴിഞ്ഞുള്ളു .

2 comments: