Friday, January 10, 2014

നിറങ്ങൾ വിരിയട്ടെ


മൊഴിയട്ടെ ഞാനിത്തിരി ഒഴിവുള്ള നേരം
ഞാനെന്റെ  മിഴികളാൽ കണ്ട കാഴ്ചകൾ
ഞാനെന്റെ വിരൽതുമ്പിൽ തൊട്ടതെല്ലാം
എൻ മനസ്സിൻ  മടിയിൽ മയങ്ങി കിടന്ന
ചിന്തകൾ എങ്കിലും  കുറികട്ടെ വരികളാൽ .

സുഖമുള്ള ഓർമ്മകൾ പെയ്ത  രാവിൽ
അതി കഠിന ദുഃഖങ്ങൾ  ...പേറി നടന്ന നേരം
 മനസ്സിൻറെ മടിയിൽ  പൊട്ടിയ    മുത്തുകൾ
നിറമൊന്നും  നോക്കാതെ കോർത്തിണക്കി .

 കാലം നാളെയിൽ പെയ്തോഴിയാം
 എൻ  വരികൾ  നാളെയിൽ കുതിര്ന്നു പോവാം 
 എങ്കിലും ഈ യുള്ള സമയം ഇത്തിരിയെങ്കിലും
 കുത്തികുറിക്കണം എന്നീകരങ്ങളാൽ    .

ഇത്തരി പോന്നതും ഒത്തിരിയുള്ളതും 
ആടി തിമിർക്കുന്ന  ഈ ആഴി  മുഖങ്ങളിൽ
പാടി പുകഴത്താൻ ആാവില്ല എങ്കിലും ..
എഴുതി കുറികട്ടെ എനിക്കാവുന്ന പോലെ .

ഹൃദ്യമാം വരികൾ ഇനിയും ഉയരണം
കാഞ്ഞിരകുരിവിൻ കയ്പ്പും പുലരണം
നിരയൊത്ത വരികളും ..നിറമുള്ള മുത്തുകളും
പൊട്ടികിളിര്ക്കണം ഇനിയുള്ള നേരം
 .
ചിന്തകൾ ഉണരട്ടെ ..നിറങ്ങൾ വിരിയട്ടെ .
മനസ്സിന്റെ വികൃതികൾ ഇവിടെ കുറികട്ടെ .
വരികളായി ...നിറങ്ങളായി ..ഇനിയും പുലരട്ടെ  .
വിരിയട്ടെ എൻ വരികൾ നിറങ്ങളായി .
.


Wednesday, March 27, 2013

എന്റെ റോസ് 
വളോട്‌ എനിക്ക് പ്രണയമായിരുന്നൂ
എന്നും ഉണരുമ്പോൾ ജനാലകൾ തുറന്നു ഞാൻ മുറ്റത്തേക്ക്‌ നോക്കും
അവൾ അവിടെ ഉണ്ടോ എന്ന്, അവിടെ  നില്കുന്നത് കാണുമ്പോൾ കിട്ടുന്ന സന്തോഷം !
എന്റെ മന്ദസ്മിതം കാണുമ്പോൾ ഇളംകാറ്റിന്റെ താളത്തിൽ അവൾ തലയാട്ടും
ഒരു പുഞ്ചിരിക്കുവേണ്ടി നാളുകളായുള്ള എന്റെ കാത്തിരുപ്പിനു അറുതിആയി ഇന്ന്
 പതിവിലും നേരത്തെ ഞാൻ ഉണര്ന്നു ജനാലക്കരികിൽ നിന്ന ഞാൻ കണ്ടൂ
എന്നെ മാടിവിളിക്കുന്ന അവളെ .വിരിയാൻ വെമ്പിനില്ക്കുന്ന ആ രണ്ടു മൊട്ടുകൾ അപ്പോഴാണ്‌ ഞാൻ കണ്ടത് .സന്തോഷം ..അഭിമാനത്തിന്റെ നിമിഷം ..എന്റെ റോസ്  അവൾ പൂർണതയിൽ എത്തിയിരിക്കുന്നൂ .അവളുടെ നെറുകയിൽ ഞാനൊന്ന് ചുംബിച്ചൂ ..ആത്മനിർവ്രുതിയുടെ നിമിഷം .ഞാൻ കോരി നല്കിയ നീരിന്റെ വില അവൾ മറന്നില്ലാ  ..

ഈ തിരക്കുള്ള ജീവിതത്തിൽ ..ഒര്ക്കാൻ സുഖമുള്ള ഓർമ്മകളിൽ ഒന്ന് ..
പൂക്കൾ ..

Tuesday, March 19, 2013

പാമ്പുകൾ


നേരം പുലർന്നൂ  മറിയാമ്മചേടത്തി  ആഞ്ഞു നടന്നൂ അകലെയുള്ള തോട്ടം  ലക്ഷ്യമാക്കി .ആദ്യം എത്തിയില്ലെങ്കിൽ  ഒരു കഷണം വിറകു പോലും കിട്ടില്ലാ ആരെങ്കിലും പിറക്കി കൊണ്ട് പോകും .
നോട്ടം ഒന്ന് ഇടതുവശത്തേക്ക് പാളി ആണ്ടെ കിടക്കുന്നൂ ഒരു വലിയ ക്ഷണം വിറക് .
ഹോ ഭാഗ്യം !
പുന്നെല്ല്  കണ്ട പെരുച്ചാഴിയെ പോലെ ആ ചേടത്തി ഒന്ന് ചിരിച്ചൂ .
അരയില്‍ തിരികിയിരുന്ന കൊടുവാള്‍ എടുത്തു ഒന്ന് നോക്കി  . ആ നില്‍പ്പ് കണ്ടാല്‍ സാക്ഷാല്‍ ഉണ്ണി ആര്‍ച്ച തൊഴുതു പോകും .
പെട്ടെന്ന് ആ മണ്ടരി തലയില്‍ ഒരു ബള്‍ബ്‌ കത്തി ! .
ചെതുക്ക് ചുമന്നു സമയം പാഴാക്കണ്ടാ , ഒന്ന് കൊത്തി നോക്കാം .
അവര്‍ ആഞ്ഞു കൊത്തി,കൊടുവാള്‍ S  ആകൃതിയില്‍ വിറകിന്റെ മണ്ടയില്‍ പതിച്ചു .
വിറകൊന്നു അനങ്ങി.

ശ് ശ് ശ് .........

ഹ ഃആയ്യ്യ്യോ ..പ്പാാ മ്പ് 

അതൊരു പെരുമ്പാമ്പ്‌  ആയിരുന്നൂ .
വെട്ടു കിട്ടിയതിനേക്കാള്‍ പാമ്പിനെ പേടിപ്പിച്ചത്‌ മറിയാമ്മചേടത്തിയുടെ അലര്‍ച്ച ആയിരുന്നൂ.
പാമ്പ് ജീവനുംകൊണ്ട് ഓടി.മറിയാമ്മ ചേടത്തി ഒട്ടു വിട്ടു കൊടുത്തില്ലാ  എതിര്‍ ദിശയില്‍ അവരും പാഞ്ഞൂ .ആ പാച്ചിൽ  കണ്ടാല്‍ മദം ഇളകി വരുന്ന പിടിയാനയെ പോലെ തോന്നി.റബ്ബര്‍മരങ്ങള്‍ മറിയാമ്മ ചേടത്തിക്ക് വേണ്ടി വഴി മാറി കൊടുത്തത് പോലെ  .പക്ഷെ താഴെ പയര്‍കാട്ടില്‍ പാത്തിരുന്ന ഉരുളന്‍ കല്ലിനു അറിയില്ലായിരുന്നൂ ആ വരുന്നത് മറിയാമ്മചേടത്തി  ആണെന്ന് . വഴി മാറും മുന്‍പേ ചേടത്തി ഒന്ന് താങ്ങി .

ഹയ്യോ ...എന്നെ കൊന്നേ  .

മൂക്കും കുത്തി വീണത്‌ വളക്കുഴിയിൽ .പാവം  ചേടത്തിക്ക് പിന്നെ ഓർമ്മ  ഉണ്ടായിരുന്നില്ലാ .

പാപ്പിചേട്ടൻ ,
അറിയപെടുന്ന അബ്കാരി .ചേടത്തിയുടെ സ്വന്തം ഭർത്താവ് ,
ഇന്നലെ കഴിച്ചതിന്റെ ഹാങ്ങ്‌ഓവറില്‍ ...നിന്നും ..ഉണര്‍ന്നൂ.
ഒന്ന് ഞെട്ടി ...
എന്ത് സമയം ആറ് മണി ആയെന്നോ ?
ക്ലോക്കിലെ  ഒരു സൂചി  മാത്രമേ പാപ്പിചേട്ടൻ കണ്ടിരുന്നുള്ളൂ .
പ്രിയതമയെ തിരക്കി ചേട്ടൻ പുറത്തേക്കു നടന്നൂ .
കുറച്ചു ദൂരം നടന്നപ്പോൾ അതാ കിടകുന്നൂ മറിയാമ്മ  അടിചില്ലില്‍വീണ എലിയെ പോലെ.
ചേട്ടന്റെ നിതാന്തപരിശ്രമത്തിന്റെ ഫലമായി ..മറിയാമ്മ ചേടത്തി ഒന്ന് അനങ്ങിയത് പോലെ .അവസാനം  ചേടത്തി എണീറ്റു ഉണ്ടായ സംഭവം വിവരിച്ചു  .
പാമ്പെന്നു കേട്ടപ്പോൾ   ആ കണ്ണുകള്‍ തിളങ്ങി .
പപ്പിചേട്ടന് പാമ്പുകള്‍ എന്നും ഒരു ഹരം ആയിരുന്നൂ .
ചേട്ടൻ നാട്ടുകാരെ കൂട്ടി  തിരച്ചിൽ തുടങ്ങി ഒടുവിൽ അവർ ആ വീരനെ കണ്ടെത്തി .
മറിയാമ്മചേടത്തിയെ ഭയപ്പെടുത്തിയ ആ വീരയോദ്ധാവിനു അവസാനം കീഴടങ്ങേണ്ടി  വന്നൂ.

ചെറുകയര്‍ കൊണ്ട് അവര്‍ അവന്റെ കഴുത്തില്‍ ഉപഹാരം അണിയിച്ചു.
അപ്പോള്‍ അതാ പാപ്പി ചേട്ടന് ഒരു വെളിപാട് .
ഇത് ചേനതണ്ടന്‍ ആണ് ...
മറ്റു ചിലര്‍ പറഞ്ഞൂ ഇത് പെരുമ്പാമ്പ് ആണെന്ന് .ഇനി ഇതിനെ ഫോറെസ്റ്റ്കാരെ അറിയിക്കണം ,
പിന്നീടുള്ള നൂലാമാലകള്‍ ഓര്‍ത്ത്‌ അവര്‍ താങ്കളുടെ സ്വന്തം പാപ്പിചായനു  ആ ഉപഹാരം കൈമാറി .
ചേട്ടന് സന്തോഷമായി.
എത്ര നല്ല നാട്ടുകാര്‍.
പാമ്പിനെയും കൊണ്ട് നില്കുന്ന ചേട്ടനെ കണ്ടപ്പോൾ ചേടത്തിക്ക് കലിവന്നൂ .ഇതിനേം കൊണ്ടെങ്ങാനും അങ്ങോട്ട്‌ വന്നാൽ മുറ്റത്തു കിടന്നോണം ഞാൻ പറഞ്ഞേക്കാം .
നിന്നെകാളും എത്രയോ ഭേതമാ ഈ പാമ്പ്‌ .വിഷമില്ലാത്ത ഇനമാ .
മറുപടി പറയാൻ ചേടത്തി വാപൊളിക്കും മുന്നേ ചേട്ടൻ ആഞ്ഞു നടന്നൂ .

പാപ്പിചേട്ടന്റെ വാശിക്ക് മുന്നില്‍ പാമ്പ് വീണ്ടും  മുട്ടുമടക്കി .വീട് ലക്ഷ്യമാക്കി അവര്‍ രണ്ടു
പേരും  ഇഴഞ്ഞൂ
 പ്രണയ ജോടികളെ പോലെ .....
കലിമൂത്ത ചേടത്തി ഇരുകൈകളും തലയിൽ വച്ച് താഴോട്ടിരുന്നൂ .

Monday, March 18, 2013

പ്രണയം

 
ലയ്ക്കു മുകളിൽകത്തിജ്വലിക്കുന്ന  സൂര്യൻ ,
 അവളുടെ കണ്ണുകൾ വരണ്ടു ഉണങ്ങിയിരുന്നൂ ,ചെഞ്ചുണ്ടുകൾ വിണ്ടു കീറി , ആ കൊടുംചൂടിലും  പ്രതീക്ഷയോടെ അവൾ കാത്തിരുന്നൂ പ്രിയതമന്റെ  വരവിനായി  .ദൃഡപൂർണ്ണമായ  പ്രണയം .സമൂഹം ഇന്ന് കരുതലിന്റെ മറകെട്ടി തിരിചിരിക്കുന്നൂ  അവർക്കിടയിൽ  .
തന്റെ പ്രിയതമയുടെ നെടുവീർപ്പ് അവൻ തൊട്ടറിഞ്ഞതുപോലെ,മൈലുകൾക്കപ്പുറത്തുനിന്നും അവൻ ലക്ഷ്യത്തിലേക്ക് കുതിച്ചു ,തളർച്ച അറിയാതെയുള്ള യാത്ര . തീരത്തടുത്തപ്പോൾ കൂറ്റൻ കരിങ്കൽ ഭിത്തികൾ അവന്റെ  മുന്നിൽ തലകുനിച്ചു  . ഒരു നിമിഷം അവൻ കണ്ടൂ വാടി തളർന്ന  പ്രിയതമയെ .
അവന്റെ കണ്ണുകൾ നിറഞ്ഞൂ.ആ  കണ്ണിൽ നിന്നും പൊഴിഞ്ഞ അശ്രുബിന്ദുക്കൾ അവളുടെ മുഖത്തേക്ക് ഇറ്റുവീണൂ .പെട്ടെന്ന് അവൾ  കണ്ണ് തുറന്നൂ .വരണ്ടുണങ്ങിയ ആ ചുണ്ടുകളിൽ പ്രണയസാഫല്യത്തിന്റെ  ചെറുചിരി  .സന്തോഷം കൊണ്ട് അവൻ പൊട്ടിചിരിചൂ ,അവന്റെ ആനന്തനൃത്തത്തിൽ അവളും പങ്കുചേർന്നൂ .അവരുടെ  ആനന്ദം പരിധി ലന്ഘിച്ചുവോ ? 
 വന്മരങ്ങൾ കടപുഴകി ,മണ്‍കുടിലുകൾ ഒലിച്ചുപോയി കേരവൃക്ഷങ്ങൾ പൊട്ടിപിളർന്നൂ  ..എവിടെ നോക്കിയാലും കൂട്ടകരച്ചിൽ മാത്രം .കുരുന്നുകളുടെ ദീനരോദനം കേട്ടിട്ടാവണം അവനൊന്നു നിന്നൂ.കുറ്റബോധത്താൽ അവൻ തലകുനിച്ചു അവളോട്‌ യാത്ര പറഞ്ഞു അവൻ വീണ്ടും യാത്ര തുടര്ന്നൂ .ആഴിയുടെ ആഴങ്ങളിലേക്ക്  .കണ്ണിൽ  നിന്നും മറയുന്നത് വരെ അവൾ ഇമവെട്ടാതെ നോക്കി നിന്നൂ .
ശാന്തമായ അന്തരീക്ഷം !,
വിദൂരത്ത് കണ്ണുംനട്ട് അവൾ കാത്തിരുന്നൂ അവന്റെ  തിരിച്ചു വരവിനായി  .അതെ സമയം തകർന്നടിഞ്ഞ  കരിങ്കൽ പാളികൾ അവളുടെ വശങ്ങളിൽ  വീണ്ടും സുരക്ഷ കവചങ്ങൾ തീർത്തിരുന്നൂ .