പ്രകാശ കിരിണങ്ങള്‍ എത്തിനോക്കേണ്ട സമയം കഴിഞ്ഞൂ ,ആകെ മൂടല്‍ മഞ്ഞ്
ഒന്നും കാണാന്‍ പോലും കഴിയുന്നില്ലാ.ആ തണുപ്പിലും വൃദ്ധന്റെ കാലുകള്‍ ഒരു
യന്ത്രം കണക്കെ ചലിച്ചു കൊണ്ടിരുന്നൂ ,ഹൃദയത്തിന്റെ ഇടിപ്പ്
കര്‍ണപുടങ്ങളില്‍ താളം പിടിച്ചു കൊണ്ടിരുന്നൂ.കുന്നുമ്മല്‍ ആശുപത്രി ആണ്
ലക്‌ഷ്യം .
'പൂ..യ് ...ഡാ.... ..ചാക്കോ ഒന്ന് നില്കെട !'
'നീ എങ്ങോട്ടാ വെടികൊണ്ടത് പോലെ ഈ വെളുപ്പാന്‍ കാലത്ത് പായുന്നത് ?.'
പിന്‍ വിളികേട്ട് ചാക്കോ ഒന്ന് നിന്നൂ , തിരിഞ്ഞു നോക്കിയപ്പോള്‍ കേശവന്‍
ങ്ഹാ !..നീ ആയിരുന്നോ?
'ഒന്നും പറയേണ്ട കേശവാ,നമ്മടെ ത്രെസിയമ്മക്ക് പെട്ടെന്നൊരു ഒരു നോവ് രാത്രിയില്‍.'
'ഏത് ആസ്പത്രിയില്‍ ആടാ..കുന്നുമ്മേല്‍ ആണോ?.'
'അതെ ,'
'അല്ല ഇന്നലെ രാത്രിയിലെ മുതുമഴയത്ത് നീ എങ്ങനെ പോയി ?'
'എന്റെ ഭാഗ്യം ആ ഭാസ്കരനെ കണ്ടത് ,ഈ കാട്ടില്‍ എവിടെ ഒരു വണ്ടി ?
അവന്റെ കാള വണ്ടി കിട്ടിയത് അനുഗ്രഹം ആയി .'
ഡാ ..ഇന്ന് ഞാന്‍ പാടത്ത് കാണില്ലാ കേട്ടോ,'നീ എന്റെ മണികുട്ടനെ ഒന്ന് നോക്കണ' ഉച്ചക്ക് കാടിയില്‍ അല്‍പ്പം ഓക്കെ കലക്കി കൊടുക്കണേ .
'എങ്കില്‍ ഞാനും വാരാടാ നിന്റെ കൂടെ ആസ്പത്രിയില്‍'
അവിടെ ത്രേസ്യാകൊച്ചിന് കൂട്ടിനു ന്റെ മോള്‍ രമണിയെ കൂടി വിളിക്കാം എന്താ ! .'
'വേണ്ടെടാ' ..കൂട്ടില്‍ കിടക്കണ മിണ്ടാപ്രാണികളെ നോക്കാന്‍ പിന്നെ ആരാ അവിടെ ..!
അത് ശരിയാ ..എന്നാ നീ ചെല്ല് .
'ഞാന്‍ ഉച്ച കഞ്ഞിയുമായി അവിടെ എത്താം.'
ആ മരം കോച്ചുന്ന തണുപ്പിലും ചാക്കോ വേഗത്തില്‍ നടന്നൂ ,
മനസ്സില്‍ ഏക മകള്‍ ത്രേസ്യയുടെ മുഖം മാത്രം,ഭാര്യയുടെ മരണ ശേഷം ആകെ ഉള്ളാ പ്രതീക്ഷ .അവളുടെ ഭര്‍ത്താവ് ബേബിച്ചന്‍ മൂന്ന് മാസം മുന്‍പ് നാട് വീട്ടെങ്കിലും ഇന്നവള്‍ തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനു വേണ്ടിയാണ് ജീവിക്കുന്നത് .
ആട്ടിന്‍ പാലില്‍ ഉണ്ടാക്കിയ ചൂട് ചായ ആ ഫ്ലാസ്കിന്റെ പൊട്ടിയ അടപ്പിന്റെ വിടവിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നൂ .
ദൂരെ നിന്ന് വെള്ള ബോര്‍ഡില്‍ ചുമന്ന കുരിശ കണ്ടപ്പോള്‍ ആ കണ്ണ് വിടര്‍ന്നൂ .ഹോ ! ആസ്പത്രി എത്തി .കാലില്‍ ചെറിയൊരു നീറ്റല്‍ താഴെ നോക്കിയപ്പോള്‍ കാലില്‍ കൂടി ഒഴുകുന്ന രക്തം കണ്ടത് ..കല്ലില്‍ തട്ടിയത് ആണെന്ന് തോന്നുന്നൂ കയ്യില്‍ കിട്ടിയ പപ്പേര്‍ കൊണ്ട് ഒന്ന് തുടച്ചു.
ഒരു ചെറിയ കഷണം അവിടെ ഒട്ടിച്ചും വച്ചൂ .
അയാള്‍ ആസ്പത്രിയുടെ ഉള്ളിലേക്ക് കടന്നു .
'സിസ്റ്റര്‍... ......ത്രേസ്യക്കു എങ്ങനെ ഉണ്ട് ?'
'ഹ കൊള്ളാമല്ലോ ...ഇയാള്‍ ..എത്ര നേരം ആയി തിരക്കുന്നൂ ?'.
സിസേറിയന്‍ വേണം ..ആദ്യം ഈ മരുന്ന് വാങ്ങി കൊണ്ടുവാ ..
മരുന്നിന്റെ കുറിപ്പ് മായി അയാള്‍ വെളിയില്‍ ഇറങ്ങി , മരുന്ന് കടയുടെ മുന്നില്‍ എത്തി കയ്യില്‍ ഇരുന്ന കുറിപ്പ് നല്‍കി .കണ്ണടച്ച് തുറക്കും മുന്നേ മരുന്നുകള്‍ മുന്നിലെത്തി .
'രൂപാ 850 .'
പഴകിയ ജുബ്ബയുടെ പോക്കെറ്റില്‍ കയ്യിട്ട ചാക്കോ ഒന്ന് ഞെട്ടി !
പോക്കെറ്റ് കാലി.
പണം നഷ്ട്ടപെട്ടതോ ..എടുക്കാന്‍ മറന്നതോ ?
അയാള്‍ തലയില്‍ കൈ വച്ച് താഴേക്കു ഇരുന്നു .
************************************************************************************
'ആഹ നീ ഇവിടെ ഇരിക്കുക ആണോ ഞാന്‍ എവിടെ എല്ലാം തിരക്കി ?'
ചോദ്യം കേട്ട ചാക്കോ ഒന്ന് ഞെട്ടി ,മുന്നില്‍ കേശവന്‍ !
'നീ എപ്പോള്‍ എത്തി ?'
ഹോ ഞാന്‍ ഇങ്ങു പോന്നൂ .
പണം നഷ്ട്ട പെട്ട കാര്യം ചാക്കോ പറഞ്ഞൂ , നീ വിഷമികെണ്ടാടാ ..ഈശ്വരന്‍ കൈ വെടിയില്ലാ നമ്മളെ !'തന്റെ പോകെറ്റില്‍ കിടന്ന ആയിരം രൂപ എടുത്തു കേശവന്‍ ചാക്കോയുടെ കയ്യില്‍ വച്ച് കൊടുത്തൂ .ആദ്യം നീ മരുന്ന് വാങ്ങി കൊട് .
മരുന്ന് വാങ്ങി അവര്‍ ലേബര്‍ റൂമില്‍ കൊടുത്തൂ .
അരികില്‍ കിടന്ന ബെഞ്ചില്‍ അവര്‍ കുത്തിയിരുന്നൂ .
കേശവ ,,, നിനക്ക് ഓര്‍മ്മയുണ്ടോ?,പണ്ട് ..നമ്മള്‍ ഇവിടെ കൃഷി തുടങ്ങിയ കാലം .
അന്നെന്റെ ഭാര്യ അമ്മിണിയും നിന്‍റെ ഭാര്യ സുമതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ കൂടെ .ചെറിയ വഴക്കും പരിഭവും നിറഞ്ഞ ജീവിതം ,എത്ര സന്തുഷ്ട്ടമായിരുന്നൂ അല്ലെ ?.
ങ്ഹാ വിധി ! അല്ലാതെന്തു പറയാന്‍ അന്നത്തെ പകര്‍ച്ച വ്യാധി അവളെയും കൊണ്ട് പോയി ,പക്ഷെ ത്രേസ്യാമ്മയെ തന്നിട്ടാ പോയത് എന്നാ ആശ്വാസം മാത്രം.
സംസാരം അതികം നീണ്ടില്ലാ.വീശിയടിച്ച ആ ചാറ്റല്‍ മഴയുടെ തുള്ളികള്‍ വരാന്തയിലേക്ക് ചിതറി വീണൂ .മഴത്തുള്ളിക്ക് കനം വച്ചത് പോലെ .ഇടക്കിടെ തല കാണിക്കുന്ന മിന്നല്‍ പിണരുകള്‍.
ചിന്തകള്‍ പ്രാര്‍ത്ഥനയ്ക്ക് വഴി മാറി കൊടുത്തൂ .
'കുറച്ചു രക്തം വേണം അത്യാവശ്യം ആണ് '.
'O- ഗ്രൂപ്പാ '
'പെട്ടെന്ന് വേണം !'
സിസ്റ്ററുടെ വാക്കുകള്‍ പ്രകമ്പനം കൊള്ളിചൂ .അയാള്‍ ഞെട്ടി ഉണര്‍ന്നൂ ..കേശ വാ ...രക്തം വേണമെന്ന്.കോരി ചൊരിയുന്ന മഴയില്‍ അവര്‍ വെളിയിലേക്ക് ഇറങ്ങി .....പലരോടും ചോദിച്ചൂ ..O- ഗ്രൂപ്പ് ഉള്ളാ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലാ .
ഇനി ബ്ലഡ് ബാങ്ക് തന്നെ അഭയം .
ഹോ എന്തൊരു പരീക്ഷണം .
പക്ഷെ !?
കേശവന് കാര്യം പിടികിട്ടി .അയാള്‍ പോക്കെറ്റില്‍ തപ്പി നോക്കി ..ഇനി ആകെ പത്തു രൂപാ മാത്രം ബാക്കി .
പെട്ടെന്ന് ആ മുഖം ഒന്ന് തെളിഞ്ഞൂ ..അണ്ടര്‍ വെയറിന്റെ പോക്കെറ്റില്‍ നിന്നും ഒരു പൊട്ടിയ മാല അയാള്‍ പുറത്തെടുത്തൂ.ആസ്പത്രിയിലേക്ക് ഇറങ്ങുമ്പോള്‍ വിളക്കി ചേര്‍ക്കാന്‍ സുമതി തന്നുവിട്ട മാല .
നീ വാ തല്‍കാലം കാര്യം നടകട്ടെ ,മുന്നില്‍ കണ്ട ബാങ്കില്‍ കയറി രണ്ടായിരം രൂപയുമായി വന്ന കേശവനെ കണ്ടപ്പോള്‍ ..ചാക്കോയുടെ കണ്ണുകള്‍ നിറഞ്ഞു .
അയാള്‍ കേശവനെ കെട്ടി പുണര്‍ന്നൂ ..നീയാണ് ...യഥാര്‍ത്ഥ സുഹൃത്ത് ..കേശവാ ..!.
സിസ്റ്ററുടെ കയ്യില്‍ രകതത്തിന്റെ പാക്കെറ്റ് വച്ച് കൊടുക്കുമ്പോള്‍ ചാക്കോയുടെ കൈകള്‍ വിറച്ചൂ .
വീണ്ടും പ്രാര്‍ത്ഥന !
നിമിഷങ്ങള്‍ മണിക്കൂറുകള്‍ ആയി ...ആകെ ഒരു ശ്വാസം മുട്ടല്‍.
' ത്രേസ്യമ്മയുടെ ബന്ധുക്കള്‍ ?'
സിസ്റ്ററുടെ ഉച്ചത്തിലുള്ള വിളി കേട്ട് ഇരുവരും ഞെട്ടി ഉണര്‍ന്നൂ ..
എന്തോ ! എന്താ സിസ്റ്റര്‍ ..?
'സിസേറിയന്‍ കഴിഞ്ഞൂ '
കുട്ടി ആണ്‍ കുട്ടിയാണ് !
സിസ്റ്റര്‍.. ....
ത്രേസ്യ ?
മയക്കത്തിലാണ് അവര്‍ വീണ്ടും ഉള്ളിലാക്കു കയറി പോയി .
നിമിഷങ്ങള്‍ കടന്നു പോയി ,
നേഴ്സ് ..ഒരു വെള്ള തുണികെട്ടിനെ പുറത്തേക്കു കൊണ്ട് വന്നൂ ആ വൃദ്ധന്റെ കണ്ണുകള്‍ വിടര്‍ന്നൂ .
ഓമനത്തം ഉള്ള ഒരു കുഞ്ഞ്
'ഈശ്വര ..നന്ദി'
അയാള്‍ അവന്റെ ചെവിയില്‍ ഉറക്കെ വിളിച്ചൂ ..സോളമന്‍ ..സോളമന്‍ .
കേശവന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൂ .
പ്രതീക്ഷയുടെ തിരിനാളങ്ങള്‍ മിന്നി തെളിയാന്‍ തുടങ്ങിയിരുന്ന ആ വൃദ്ധന്റെ കണ്ണുകളില്‍ .ഉറക്ക ചടവിന്റെ ക്ഷീണം കണ്ണുകളില്‍ മയക്കത്തിന് വഴി വച്ചൂ .
ദിവസങ്ങള്‍ കടന്നു പോയി .ഇന്ന് വീട്ടിലേക്കു പോവാം .
ഒരായിരം സ്വപനങ്ങളെയും പേറി കൊണ്ട് ഒരു ഇരമ്പലോടെ ആ വാഹനം മലയോരത്തു കൂടി കുതിച്ചു പാഞ്ഞുകൊണ്ടിരുന്നൂ ലക്ഷ്യ സ്ഥാനത്തേക്ക് .
ചാരി കിടന്നു മയങ്ങുന്ന ചാക്കോ ആ ഉറക്കത്തിലും തന്റെ കേശവന്റെ കരങ്ങളില്‍ മുറുകെ പിടിച്ചിരുന്നൂ.
പിന്നിലെ സീറ്റില്‍ ഒന്നും അറിയാതെ രണ്ടുപേര്‍ പുതപ്പിനുള്ളില്‍ പറ്റി ചേര്‍ന്ന് മയങ്ങുന്നുണ്ടായിരുന്നൂ പുഞ്ചിരിച്ച മുഖവുമായി .
ഒരു ചാറ്റല്‍ മഴ പെയ്തോഴിഞ്ഞത് പോലെ ശാന്തം.
ശുഭം

ശാന്തം,
ReplyDeleteശാന്താമായ കഥ,
ശാന്തമായി ആവസാനിച്ചു
ആശംസകൾ
നല്ല കഥ
ReplyDeleteനിഷ്കളങ്കമായ കഥ
ഒരു ചാറ്റല്‍ മഴ പെയ്തോഴിഞ്ഞത് പോലെ ശാന്തം... അതെ ശാന്തം!
ReplyDelete