Monday, February 4, 2013

ഭ്രാന്തന്‍

അന്നവന്‍ നഗ്നന്‍ ആയിരുന്നൂ,
നാണമെന്തെന്നു അറിയാത്ത നഗ്ന്നന്‍.
അവര്‍ അവനെ വാരിയെടുത്തൂ,
അരുമയാം കവിളില്‍ചുംബനം  നല്‍കി.

കാലം ഇത്തിരി കൊഴിഞ്ഞു പോയി..

ഇന്നവന്‍  നഗ്നനാണ്.
നാണമെന്തെന്നു അറിയാത്ത നഗ്ന്നന്‍.
അവര്‍ അവനെ കല്ലെറിഞ്ഞൂ.
കൈകളില്‍ വിലങ്ങുകള്‍ തീര്‍ത്തൂ.
പാദങ്ങളില്‍ കാത്തളയും   അണിയിച്ചു  .
വിളിക്കാന്‍ ഒരു പേരും നല്‍കി.

ഭ്രാന്തന്‍ ..... ഭ്രാന്തന്‍...

2 comments:

  1. ഒരു കുഞ്ഞില്‍നിന്ന് ഭ്രാന്തനിലേയ്ക്കുള്ള ദൂരം... !!

    ReplyDelete
  2. രണ്ടുകാലങ്ങളിലും അവന്റെ മനസ്സ് ഒന്നുതന്നെയാകുന്നു പേരിനുമാത്രം മാറ്റം

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete