അരിമുല്ല പൂവേ .....ആരോമല്‍ പൂവേ......
അരികത്തിരുന്നാല്‍...ചിരിക്കുന്ന പൂവേ..
ആരീരം കേട്ടാല്‍ മയങ്ങും കിടാവേ ..
അഴകിന്‍ നിലാവായി വിളങ്ങും കിടാവേ....
അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അരികത്തിരുന്നാല്‍ ..കരയുന്ന പൂവേ.....
അറിയാതെ എന്നില്‍ തളിരിട്ട മുത്തെ ..
അറിവിന്റെ പൊരുളായി പുലരട്ടെ പൂവേ .
അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അരികത്തിരുന്നാല്‍ ..കരയുന്ന പൂവേ.....
അമ്മതന്‍ മടിത്തട്ടില്‍ മയങ്ങും നിലാവേ ..
അവനിയില്‍ വാഴുക നന്മതന്‍ പൂവായി
അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അണയാതെ എന്നും നീ പുലരട്ടെ മലരായി .
അഭിമാനമോടെ വിളങ്ങട്ടെ വെളിച്ചമായി .
അതെ നീയാണ് മുത്തെ നീയാണ് സത്യം .
അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അരികത്തിരുന്നാല്‍ .ചിരിക്കുന്ന പൂവേ.....
ആരീരം കേട്ടാല്‍ മയങ്ങുന്ന കിടാവേ .
അഴകിന്‍ നിലാവായി വിളങ്ങും കിടാവേ
അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
ReplyDeleteഅരികത്തിരുന്നാല്‍ .ചിരിക്കുന്ന പൂവേ.....
ആരീരം കേട്ടാല്‍ മയങ്ങുന്ന കിടാവേ .
അഴകിന്‍ നിലാവായി വിളങ്ങും കിടാവേ
നല്ല പാട്ട്
ഇതൊന്ന് പാടിയാല്‍ ഏതു കുഞ്ഞും ഉറങ്ങിപ്പോവുമല്ലോ
thanks ajith bhai
Delete