കുഞ്ഞിളം കൈകളാല്‍ ഇഴഞ്ഞു നീങ്ങി ,
കുത്തിയിരുന്നു ഞാന്‍ നിവര്‍ന്നു നിന്നൂ.
കിന്നരി പല്ലുകള്‍ വന്ന നേരം,
കുഞ്ഞിളം കാലുകള്‍ പിച്ച വച്ചൂ.
കാലം ഇത്തിരി കൊഴിഞ്ഞു പോയി,
കൗമാര ചിന്നഹ്ങ്ങള്‍ പൊട്ടി വീണൂ.
കാണാന്‍ അഴകുള്ള കുറു നിരകള്‍,
കണ്ണിനു മുകളില്‍ പാറി വീണൂ .
കനവുകള്‍ കാതില്‍ കാതരമായി,
കൗമാരം ഗൃഹസ്ഥത്തിനു വഴിമാറി.
കാര്യങ്ങള്‍ ഒന്നൊന്നായി കടന്നു വന്നൂ,
കാലം സാക്ഷിയായി നോക്കി നിന്നൂ .
കൂനുകള്‍ മുതുകില്‍ കണ്ട നേരം,
കാഴചകള്‍ ഒന്നൊന്നായി പോയി മറഞ്ഞൂ.
കാതില്‍ ബധിരത വന്ന നേരം,
കാലുകള്‍ അറിയാതെ നിരങ്ങി നീങ്ങി.
ജീവിതചക്രം
ReplyDeleteകൊള്ളാം. പക്ഷേ "കുറുനരികള്‍" പാറി വീണത് മാത്രം മോശമായിപ്പോയി.
ReplyDeleteനന്ദി അജിത് ഭായ്
ReplyDeleteനന്ദി ഗുരുദാസ് സര്‍ ,
ഞാന്‍ ഉദ്ദേശിച്ചത് കൌമാരം ആയിരുന്നൂ ,ശരി ആയില്ല അല്ലെ ..ഇനി തിരുത്താന്‍ ശ്രമിക്കാം