Thursday, February 21, 2013

ഗൗതം ചിരിക്കുന്നൂ


ര്‍ഡര്‍ ..ഓര്‍ഡര്‍...!
അന്തരീക്ഷത്തില്‍ ആ ചുറ്റിക ആഞ്ഞു വീശി പലതവണ ,
ശബ്ദമുഖരിതമായ അന്തരീക്ഷം പെട്ടെന്ന് ശാന്തമായത് പോലെ .

'ഈ കേസിന്റെ അന്വേഷണം അതിന്റെ പ്രാരംഭഘട്ടത്തില്‍ ആയതു കൊണ്ടും ,പ്രോസിക്യുഷന്‍ സമര്‍പ്പിച്ച രേഖകള്‍ കുറ്റം തെളിയിക്കാന്‍ മതി ആയ തെളിവുകള്‍ അല്ലെന്ന് ബോധ്യപെട്ടതിനാലും , ഇരയുടെ മൊഴി നിലവില്‍ രേഖപ്പെടുത്തിയിട്ടില്ലാ  എന്നാ യാഥാര്‍ത്ഥ്യം മനസ്സിലാക്കി  കൊണ്ടും .പോലീസിന്റെ വാദങ്ങള്‍ മാത്രമായിരുന്നൂ എല്ലാത്തിന്റെയും ആധാരം എന്നതിനാലും . എത്രയും പെട്ടെന്ന് ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ട് വരണമെന്നും ആയതിനാല്‍ ഈ കോടതി ഉത്തരവിടുന്നൂ .കൂടാതെ കുറ്റം ആരോപിക്കപെടുന്ന ഈ കക്ഷിയെ 50,000 രൂപയുടെ ഒരാള്‍  ജാമ്യത്തിലും
മറ്റു നിബന്ധന പാലിക്കണമെന്ന വ്യെവസ്തയോടെ  ജാമ്യം അനുവദിക്കുന്നൂ .

'അധമന്‍ ,ആഭാസന്‍ ,ഇവനെ ഒക്കെ തല്ലി കൊല്ലണം ,അമ്മയേം പെങ്ങളേം തിരിച്ചറിയാത്തവന്‍'.
ആക്രോശങ്ങള്‍ അലയടിക്കുമ്പോള്‍ അവന്‍ കോടതി വരാന്തയില്‍ നിന്നും ഇറങ്ങി വണ്ടിയില്‍ കയറിയിരുന്നൂ .വണ്ടിയുടെ പിന്‍സീറ്റില്‍ അവന്‍ ചാരികിടന്നൂ.

ഗൗതം ഒരു നിമിഷം കണ്ണടച്ചു ,താന്‍ ചെയ്ത തെറ്റെന്ത് ?

എല്ലാവരും ഇത്  വിശ്വസിക്കുന്നൂ താന്‍ ആണ് ഈ പാതകം ചെയ്തെന്നു .ഇന്നലെ വരെ തന്നെ മാതൃക ആയി ചൂണ്ടി  കാണിച്ചവര്‍ ബഹുമാനിച്ചവര്‍,സ്നേഹിച്ചവര്‍  ഇന്ന് ഇത്രയും വെറുക്കാന്‍ മാത്രം അധമന്‍ ആണോ ?

അവന്റെ ചോദ്യങ്ങള്‍കൊന്നും ഉത്തരം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലാ .ചിന്തകള്‍ നീളും മുന്‍പേ ആ വണ്ടി ഒന്ന് ബ്രേക്ക്‌ ചെയ്തു പിടിച്ചു കെട്ടിയത് പോലെ ആ മൂന്നുവീലന്‍  പെട്ടെന്ന് നിന്നൂ ,കണ്ണ് തുറന്നപ്പോള്‍ വീടെത്തി .
ഇന്നലെ വരെ എല്ലാവരും ഉണ്ടായിരുന്ന വീട് .ഇന്നൊരു ശ്മശാനം  പോലെ മൂകം .


ഈ ഏകാന്ത ശ്വാസം മുട്ടിക്കുന്നത്‌ പോലെ .മരവിച്ച മനസ്സുമായി അവന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നൂ .അരികില്‍ കിടന്ന കസേരയില്‍ ഒന്നിരുന്നൂ, തിങ്ങി നിറഞ്ഞ താടി രോമങ്ങളില്‍ കൈവിരല്‍ ആഴ്ന്നിറങ്ങി .
ഒരു നിരാശയുടെ ..നഷ്ട്ടബോധത്തിന്റെ നിഴല്‍ ആ കണ്ണുകളില്‍ തലകാട്ടി തുടങ്ങി .

ഇനി എന്ത് ചെയ്യാന്‍ ?

എല്ലാം നഷ്ട്ടപെട്ടൂ  ....!


കറങ്ങികൊണ്ടിരുന്ന ഫാന്‍ പെട്ടെന്നുലഞ്ഞൂ  ആരോ പിടിച്ചു നിര്‍ത്തിയത് പോലെ നിന്നൂ .
അവന്റെ കണ്ണുകള്‍ കുറുകി .
ഉത്തരം തന്നെ തേടിയെത്തിയത് പോലെ !
അഭിമാനം സമ്മതിക്കുന്നില്ലാ ജീവിക്കാന്‍ ,ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ ആയിരിക്കാം ,പക്ഷെ കാലടിയിലെ മണ്ണ് ഒലിച്ചു പോയവന് ,
പെറ്റ തള്ള പോലും ആട്ടിയിറക്കിയവന് എന്ത് അഭിമാനം .

 അവന്‍ പെട്ടെന്ന് എണീറ്റ്‌ അടുകളിയില്‍ കയറി ,തിരികെ വരുമ്പോള്‍ ചുരുട്ടിപിടിച്ച കൈകളില്‍ ഒരു കഷണം കയര്‍.ഫാനില്‍ കുരുക്ക് ഇടുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൂ . ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ തള്ളി പറഞ്ഞ പ്രിയപെട്ടവരെ ഓര്‍ത്ത്‌,ക്രൂശിച്ച സമൂഹത്തെ ഓര്‍ത്ത്‌ .
*********************************************************************************

നടന്ന സത്യങ്ങള്‍ ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിചില്ലാ തന്നെ, സ്വന്തം അമ്മ പോലും . ആ വിജനമായ റോഡില്‍ ജീവന് വേണ്ടി കാലിട്ടടിക്കുന്ന ആ പെണ്‍കുട്ടിയെ കൈകളില്‍ കോരിയെടുത്തു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് പോലീസ് തന്നെ പിടിക്കുന്നത്‌ . പിന്നെ എല്ലാം മുറപോലെ നടന്നൂ ശേഷം ലോകപ്പില്‍. നേരം പുലര്‍ന്നപ്പോള്‍ ആണ് സത്യം അറിയുന്നത് .ആ പെണ്‍കുട്ടി മാരകമായി പീഡിപ്പിക്കപെട്ടിരുന്നൂ എന്നാ സത്യം .പ്രതി താന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ വിറങ്ങലിച്ചു പോയി .  ചില തിരകഥക്ക് അനുസരിച്ച് അവതരപ്പിച്ച സിനിമപോലെ അവസാനം ഇപ്പോള്‍ കോടതിയില്‍ എത്തി .ഇന്ന്  ജാമ്യവും കിട്ടി താല്‍കാലിക ആശ്വാസം .


കയറിന്റെ ഒരറ്റം കുരുക്കുണ്ടാക്കി കഴുത്തില്‍ അണിയുമ്പോള്‍ അവന്റെ കരങ്ങള്‍ വിറച്ചൂ .മനസ്സെടുത്ത ആ ഉറച്ച തീരുമാനത്തിന്റെ മുന്നില്‍ കൈകള്‍ കീഴടങ്ങി .ആ കണ്ണുകള്‍ അടഞ്ഞു രണ്ടു മിഴിനീര്‍ തുള്ളികള്‍ താഴേക്കു പതിച്ചു .മുന്നോട്ടു ഒന്ന് ആഞ്ഞു ശക്തിയായി ,കൈകള്‍ ഉയര്‍ത്താന്‍ പോലും കഴിയാതെ പിടഞ്ഞ്   ആ ശരീരം തൂങ്ങി നിശ്ചലമായി .


ഒരു ദിനം കടന്നു പോയി ,

ജില്ലാ ആശുപത്രിയുടെ മുന്നില്‍ ഒരാള്‍കൂട്ടം .ആരോ പറയുന്നൂ ആ കുട്ടി സംസാരിക്കാന്‍ തുടങ്ങി എന്ന്  .പത്ര മാധ്യമങ്ങള്‍ ചുറ്റിനും നിരന്നൂ കൂര്‍പ്പിച്ച കാതുമായി  .അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക് അവള്‍ മറുപടി നല്‍കി .ഒരു പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷ പെട്ട കഥ .ഓടി തളര്‍ന്നപ്പോള്‍ റോഡില്‍ വീണു പോയത് വരെ .

ആസ്പത്രിയില്‍ എത്തിച്ച ആളുടെ പടം പോലീസുകാര്‍ ചൂണ്ടി കാണിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നൂ .പോലീസുകാരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നൂ .പറയാന്‍ അവള്‍ വാ തുറന്നപ്പോള്‍ കാമറകള്‍ തുരുതുരെ മിന്നി .

'ദൈവത്തിനു നന്ദി ജീവന്‍ തിരികെ നല്‍കിയതിനു !'

"ദൈവത്തിന്റെ ഈ കരങ്ങള്‍ക്ക് നന്ദി "എന്നെ ആശുപത്രില്‍ എത്തിച്ചതിനു .
അപ്പോഴും അവളുടെ കൈകളില്‍ അയാളുടെ പടം മുറുകെ പിടിചിരുന്നൂ .

കേട്ടവര്‍.. കണ്ടവര്‍ ഞെട്ടി ...

ങ്ഹെ അയാള്‍ നിരപരാധി ആയിരുന്നോ ?


അറിയാതെ എങ്കിലും ഒരു നിരപരാധിയെ അപരാധി ആക്കിയതില്‍ ചിലര്‍ ഖേദിച്ചൂ  ,തെറ്റ് ചെയ്‌താല്‍ തെറ്റ് തിരുത്തണം അതാണ്‌ ധര്‍മ്മം .

മാധ്യമ പ്രവര്‍ത്തകര്‍ കയറിയ വാഹനം ഒരു ഇരമ്പലോടെ മുന്നോട്ട് കുതിച്ചു അയാളുടെ വീട് ലക്ഷ്യമാക്കി  .ആ മുറ്റത്ത്‌ ആര്‍ത്തലച്ചു നിന്ന ആ വാഹനത്തിന്റെ ശബ്ദ്ധം കേട്ടിട്ടും ആരും ഒന്ന് എത്തി നോക്കിയില്ലാ   .

ഗൗതം ....ഗൗതം ...ഉറക്കെ വിളിച്ചൂ

എത്ര വിളിച്ചിട്ടും ആരും വിളികേട്ടില്ലാ  .
ചാരി കിടന്ന ജനലിന്റെ വിടവിലൂടെ അവര്‍ കണ്ടൂ കയറില്‍ തൂങ്ങി കിടക്കുന്ന രൂപത്തെ .

കുറ്റ ബോധത്താല്‍ അവര്‍ തല താഴ്ത്തി .

പോലീസ് എത്തി , മൃത്ദേഹം താഴെ ഇറക്കി .ആ കൈകളില്‍ അപ്പോഴും ചുരുട്ടി പിടിച്ച കടലാസ് ഭദ്രമായി ഇരിപ്പുണ്ടായിരുന്നൂ .അതില്‍ ഇങ്ങനെ എഴുതി ഇരുന്നൂ.

'സത്യം ഒരിക്കല്‍ പുറത്തു വരും '

'മനുഷ്യത്തം നശിക്കാതിരികട്ടെ !'

'ഒരു നിരപരാധിയും ഇനിയെങ്കിലും ശിക്ഷിക്കപെടരുത് .'

'അവര്‍ക്കും അമ്മയുണ്ട്‌.. പെങ്ങളുണ്ട് ..മക്കളുണ്ട് .'

പിറ്റേ ദിവസത്തെ വാര്‍ത്തകളില്‍ ഇതായിരുന്നൂ തലകെട്ട്

'ഗൗതം മാപ്പ് !'

'ഒരു നിരപരാധിയും ഇനി ക്രൂശിക്കപെടില്ലാ  .'

തള്ളിപറഞ്ഞവര്‍ കണ്ണീര്‍ പൊഴിച്ചൂ ,ചിലര്‍ പൊട്ടികരഞ്ഞൂ  .

 വേദനയറിയാത്ത ലോകത്തിരുന്നു ഗൗതം ചിരിക്കുന്നുണ്ടായിരുന്നൂ.

ഒരു ആത്മസംതൃപ്തിയുടെ  ചിരി .

Saturday, February 16, 2013









അരിമുല്ല പൂവേ .....ആരോമല്‍ പൂവേ......
അരികത്തിരുന്നാല്‍...ചിരിക്കുന്ന  പൂവേ..
ആരീരം കേട്ടാല്‍ മയങ്ങും കിടാവേ  ..
അഴകിന്‍ നിലാവായി വിളങ്ങും   കിടാവേ....

അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അരികത്തിരുന്നാല്‍ ..കരയുന്ന പൂവേ.....
അറിയാതെ എന്നില്‍ തളിരിട്ട മുത്തെ ..
അറിവിന്റെ പൊരുളായി പുലരട്ടെ പൂവേ .


അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അരികത്തിരുന്നാല്‍ ..കരയുന്ന പൂവേ.....
അമ്മതന്‍ മടിത്തട്ടില്‍ മയങ്ങും നിലാവേ  ..
അവനിയില്‍ വാഴുക നന്മതന്‍ പൂവായി

അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അണയാതെ എന്നും നീ പുലരട്ടെ മലരായി .
അഭിമാനമോടെ വിളങ്ങട്ടെ വെളിച്ചമായി   .
അതെ നീയാണ് മുത്തെ നീയാണ് സത്യം .


അരിമുല്ല പൂവേ .....ആരോമല്‍ പൂവേ....
അരികത്തിരുന്നാല്‍ .ചിരിക്കുന്ന പൂവേ.....
ആരീരം കേട്ടാല്‍ മയങ്ങുന്ന കിടാവേ .
അഴകിന്‍ നിലാവായി വിളങ്ങും കിടാവേ

Friday, February 8, 2013

ചാറ്റല്‍ മഴയില്‍

പ്രകാശ കിരിണങ്ങള്‍  എത്തിനോക്കേണ്ട സമയം കഴിഞ്ഞൂ ,ആകെ മൂടല്‍ മഞ്ഞ്  ഒന്നും കാണാന്‍ പോലും കഴിയുന്നില്ലാ.ആ തണുപ്പിലും വൃദ്ധന്റെ കാലുകള്‍ ഒരു യന്ത്രം കണക്കെ ചലിച്ചു കൊണ്ടിരുന്നൂ ,ഹൃദയത്തിന്റെ ഇടിപ്പ്   കര്‍ണപുടങ്ങളില്‍ താളം പിടിച്ചു കൊണ്ടിരുന്നൂ.കുന്നുമ്മല്‍ ആശുപത്രി ആണ് ലക്‌ഷ്യം .

'പൂ..യ് ...ഡാ.... ..ചാക്കോ ഒന്ന് നില്കെട !'

'നീ എങ്ങോട്ടാ വെടികൊണ്ടത്‌ പോലെ ഈ വെളുപ്പാന്‍ കാലത്ത് പായുന്നത് ?.'

പിന്‍ വിളികേട്ട് ചാക്കോ ഒന്ന് നിന്നൂ , തിരിഞ്ഞു നോക്കിയപ്പോള്‍ കേശവന്‍

  ങ്ഹാ !..നീ ആയിരുന്നോ?

'ഒന്നും പറയേണ്ട കേശവാ,നമ്മടെ ത്രെസിയമ്മക്ക് പെട്ടെന്നൊരു ഒരു നോവ്‌ രാത്രിയില്‍.'

'ഏത് ആസ്പത്രിയില്‍ ആടാ..കുന്നുമ്മേല്‍ ആണോ?.'

'അതെ ,'

'അല്ല ഇന്നലെ രാത്രിയിലെ  മുതുമഴയത്ത് നീ എങ്ങനെ പോയി ?'

'എന്റെ ഭാഗ്യം ആ ഭാസ്കരനെ കണ്ടത് ,ഈ കാട്ടില്‍ എവിടെ ഒരു വണ്ടി ?
അവന്റെ കാള വണ്ടി കിട്ടിയത് അനുഗ്രഹം ആയി .'

ഡാ ..ഇന്ന് ഞാന്‍ പാടത്ത് കാണില്ലാ കേട്ടോ,'നീ എന്റെ മണികുട്ടനെ ഒന്ന് നോക്കണ' ഉച്ചക്ക്  കാടിയില്‍ അല്‍പ്പം ഓക്കെ  കലക്കി കൊടുക്കണേ .

'എങ്കില്‍ ഞാനും വാരാടാ നിന്റെ കൂടെ ആസ്പത്രിയില്‍'
അവിടെ ത്രേസ്യാകൊച്ചിന് കൂട്ടിനു ന്റെ മോള്‍ രമണിയെ കൂടി വിളിക്കാം എന്താ ! .'
 'വേണ്ടെടാ' ..കൂട്ടില്‍ കിടക്കണ മിണ്ടാപ്രാണികളെ നോക്കാന്‍ പിന്നെ ആരാ അവിടെ ..!
അത് ശരിയാ ..എന്നാ നീ ചെല്ല് .
'ഞാന്‍ ഉച്ച കഞ്ഞിയുമായി അവിടെ എത്താം.'


ആ മരം കോച്ചുന്ന തണുപ്പിലും ചാക്കോ വേഗത്തില്‍ നടന്നൂ ,
മനസ്സില്‍ ഏക മകള്‍ ത്രേസ്യയുടെ മുഖം മാത്രം,ഭാര്യയുടെ മരണ ശേഷം ആകെ ഉള്ളാ പ്രതീക്ഷ .അവളുടെ ഭര്‍ത്താവ് ബേബിച്ചന്‍ മൂന്ന്  മാസം മുന്‍പ് നാട് വീട്ടെങ്കിലും ഇന്നവള്‍ തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിനു വേണ്ടിയാണ് ജീവിക്കുന്നത് .


ആട്ടിന്‍ പാലില്‍ ഉണ്ടാക്കിയ ചൂട് ചായ ആ ഫ്ലാസ്കിന്റെ പൊട്ടിയ അടപ്പിന്റെ വിടവിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നൂ .
ദൂരെ നിന്ന്  വെള്ള ബോര്‍ഡില്‍ ചുമന്ന കുരിശ കണ്ടപ്പോള്‍ ആ കണ്ണ് വിടര്‍ന്നൂ .ഹോ  ! ആസ്പത്രി എത്തി .കാലില്‍ ചെറിയൊരു നീറ്റല്‍ താഴെ നോക്കിയപ്പോള്‍ കാലില്‍ കൂടി ഒഴുകുന്ന രക്തം കണ്ടത് ..കല്ലില്‍ തട്ടിയത് ആണെന്ന് തോന്നുന്നൂ കയ്യില്‍ കിട്ടിയ പപ്പേര്‍ കൊണ്ട് ഒന്ന് തുടച്ചു.
ഒരു ചെറിയ കഷണം അവിടെ ഒട്ടിച്ചും വച്ചൂ .

അയാള്‍ ആസ്പത്രിയുടെ ഉള്ളിലേക്ക്  കടന്നു .

'സിസ്റ്റര്‍... ......ത്രേസ്യക്കു എങ്ങനെ ഉണ്ട് ?'

'ഹ കൊള്ളാമല്ലോ ...ഇയാള്‍ ..എത്ര നേരം ആയി തിരക്കുന്നൂ ?'.

സിസേറിയന്‍ വേണം ..ആദ്യം ഈ മരുന്ന് വാങ്ങി കൊണ്ടുവാ ..
മരുന്നിന്റെ കുറിപ്പ് മായി അയാള്‍ വെളിയില്‍ ഇറങ്ങി , മരുന്ന് കടയുടെ മുന്നില്‍ എത്തി കയ്യില്‍ ഇരുന്ന കുറിപ്പ് നല്‍കി .കണ്ണടച്ച് തുറക്കും മുന്നേ മരുന്നുകള്‍ മുന്നിലെത്തി .
'രൂപാ 850 .'
പഴകിയ ജുബ്ബയുടെ പോക്കെറ്റില്‍ കയ്യിട്ട ചാക്കോ ഒന്ന് ഞെട്ടി !

  പോക്കെറ്റ്‌ കാലി.

പണം നഷ്ട്ടപെട്ടതോ ..എടുക്കാന്‍ മറന്നതോ ?

അയാള്‍ തലയില്‍ കൈ വച്ച് താഴേക്കു ഇരുന്നു .

************************************************************************************

'ആഹ നീ ഇവിടെ ഇരിക്കുക ആണോ ഞാന്‍ എവിടെ എല്ലാം തിരക്കി ?'

ചോദ്യം കേട്ട ചാക്കോ ഒന്ന് ഞെട്ടി ,മുന്നില്‍ കേശവന്‍ !
'നീ എപ്പോള്‍ എത്തി ?'

ഹോ ഞാന്‍ ഇങ്ങു പോന്നൂ .


പണം നഷ്ട്ട പെട്ട കാര്യം ചാക്കോ പറഞ്ഞൂ ,  നീ വിഷമികെണ്ടാടാ ..ഈശ്വരന്‍ കൈ വെടിയില്ലാ നമ്മളെ !'തന്റെ പോകെറ്റില്‍ കിടന്ന ആയിരം  രൂപ എടുത്തു കേശവന്‍ ചാക്കോയുടെ കയ്യില്‍ വച്ച് കൊടുത്തൂ .ആദ്യം നീ മരുന്ന് വാങ്ങി കൊട് .

മരുന്ന് വാങ്ങി അവര്‍ ലേബര്‍  റൂമില്‍ കൊടുത്തൂ .

അരികില്‍ കിടന്ന ബെഞ്ചില്‍ അവര്‍ കുത്തിയിരുന്നൂ .

കേശവ ,,, നിനക്ക് ഓര്‍മ്മയുണ്ടോ?,പണ്ട് ..നമ്മള്‍ ഇവിടെ കൃഷി തുടങ്ങിയ കാലം .
അന്നെന്റെ ഭാര്യ അമ്മിണിയും നിന്‍റെ  ഭാര്യ സുമതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ കൂടെ  .ചെറിയ വഴക്കും പരിഭവും നിറഞ്ഞ ജീവിതം ,എത്ര സന്തുഷ്ട്ടമായിരുന്നൂ അല്ലെ ?.
ങ്ഹാ വിധി ! അല്ലാതെന്തു പറയാന്‍ അന്നത്തെ പകര്‍ച്ച വ്യാധി  അവളെയും  കൊണ്ട് പോയി ,പക്ഷെ ത്രേസ്യാമ്മയെ  തന്നിട്ടാ പോയത് എന്നാ ആശ്വാസം മാത്രം.
സംസാരം അതികം നീണ്ടില്ലാ.വീശിയടിച്ച ആ ചാറ്റല്‍ മഴയുടെ തുള്ളികള്‍ വരാന്തയിലേക്ക്‌ ചിതറി വീണൂ .മഴത്തുള്ളിക്ക് കനം  വച്ചത് പോലെ .ഇടക്കിടെ തല കാണിക്കുന്ന മിന്നല്‍ പിണരുകള്‍.

ചിന്തകള്‍ പ്രാര്‍ത്ഥനയ്ക്ക് വഴി മാറി കൊടുത്തൂ .

'കുറച്ചു രക്തം വേണം അത്യാവശ്യം ആണ് '.

'O- ഗ്രൂപ്പാ '

'പെട്ടെന്ന് വേണം !'

സിസ്റ്ററുടെ  വാക്കുകള്‍ പ്രകമ്പനം കൊള്ളിചൂ .അയാള്‍ ഞെട്ടി ഉണര്‍ന്നൂ ..കേശ വാ ...രക്തം വേണമെന്ന്.കോരി ചൊരിയുന്ന മഴയില്‍ അവര്‍ വെളിയിലേക്ക്  ഇറങ്ങി .....പലരോടും ചോദിച്ചൂ ..O- ഗ്രൂപ്പ്‌ ഉള്ളാ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലാ  .
ഇനി ബ്ലഡ്‌ ബാങ്ക്  തന്നെ അഭയം .

ഹോ എന്തൊരു പരീക്ഷണം .

പക്ഷെ !?
കേശവന് കാര്യം പിടികിട്ടി .അയാള്‍ പോക്കെറ്റില്‍ തപ്പി നോക്കി ..ഇനി ആകെ പത്തു രൂപാ മാത്രം ബാക്കി .
പെട്ടെന്ന് ആ മുഖം ഒന്ന് തെളിഞ്ഞൂ ..അണ്ടര്‍ വെയറിന്റെ പോക്കെറ്റില്‍ നിന്നും ഒരു പൊട്ടിയ മാല അയാള്‍ പുറത്തെടുത്തൂ.ആസ്പത്രിയിലേക്ക്  ഇറങ്ങുമ്പോള്‍ വിളക്കി ചേര്‍ക്കാന്‍ സുമതി  തന്നുവിട്ട മാല .
നീ വാ തല്‍കാലം കാര്യം നടകട്ടെ ,മുന്നില്‍ കണ്ട  ബാങ്കില്‍ കയറി രണ്ടായിരം  രൂപയുമായി വന്ന കേശവനെ കണ്ടപ്പോള്‍ ..ചാക്കോയുടെ കണ്ണുകള്‍ നിറഞ്ഞു  .
അയാള്‍ കേശവനെ കെട്ടി പുണര്‍ന്നൂ ..നീയാണ് ...യഥാര്‍ത്ഥ സുഹൃത്ത് ..കേശവാ ..!.

  സിസ്റ്ററുടെ കയ്യില്‍ രകതത്തിന്റെ പാക്കെറ്റ്  വച്ച് കൊടുക്കുമ്പോള്‍ ചാക്കോയുടെ കൈകള്‍ വിറച്ചൂ  .

വീണ്ടും പ്രാര്‍ത്ഥന !

നിമിഷങ്ങള്‍ മണിക്കൂറുകള്‍ ആയി ...ആകെ ഒരു ശ്വാസം മുട്ടല്‍.
' ത്രേസ്യമ്മയുടെ ബന്ധുക്കള്‍ ?'

സിസ്റ്ററുടെ  ഉച്ചത്തിലുള്ള വിളി കേട്ട് ഇരുവരും ഞെട്ടി ഉണര്‍ന്നൂ ..

എന്തോ ! എന്താ സിസ്റ്റര്‍ ..?

'സിസേറിയന്‍ കഴിഞ്ഞൂ   '
കുട്ടി ആണ്‍ കുട്ടിയാണ് !

സിസ്റ്റര്‍.. ....

ത്രേസ്യ ?

മയക്കത്തിലാണ് അവര്‍ വീണ്ടും ഉള്ളിലാക്കു കയറി പോയി .

നിമിഷങ്ങള്‍ കടന്നു പോയി ,

നേഴ്സ്  ..ഒരു വെള്ള തുണികെട്ടിനെ പുറത്തേക്കു കൊണ്ട് വന്നൂ ആ വൃദ്ധന്റെ കണ്ണുകള്‍ വിടര്‍ന്നൂ .
ഓമനത്തം ഉള്ള ഒരു കുഞ്ഞ്

'ഈശ്വര ..നന്ദി'

അയാള്‍ അവന്റെ ചെവിയില്‍ ഉറക്കെ വിളിച്ചൂ ..സോളമന്‍ ..സോളമന്‍ .
കേശവന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൂ .

പ്രതീക്ഷയുടെ തിരിനാളങ്ങള്‍ മിന്നി തെളിയാന്‍ തുടങ്ങിയിരുന്ന ആ വൃദ്ധന്റെ കണ്ണുകളില്‍ .ഉറക്ക ചടവിന്റെ ക്ഷീണം കണ്ണുകളില്‍ മയക്കത്തിന്  വഴി വച്ചൂ .

ദിവസങ്ങള്‍ കടന്നു പോയി .ഇന്ന് വീട്ടിലേക്കു പോവാം .

ഒരായിരം സ്വപനങ്ങളെയും പേറി കൊണ്ട് ഒരു ഇരമ്പലോടെ ആ വാഹനം മലയോരത്തു കൂടി കുതിച്ചു പാഞ്ഞുകൊണ്ടിരുന്നൂ ലക്ഷ്യ സ്ഥാനത്തേക്ക് .
ചാരി കിടന്നു മയങ്ങുന്ന ചാക്കോ ആ ഉറക്കത്തിലും തന്റെ കേശവന്റെ കരങ്ങളില്‍ മുറുകെ പിടിച്ചിരുന്നൂ.

പിന്നിലെ സീറ്റില്‍ ഒന്നും അറിയാതെ രണ്ടുപേര്‍ പുതപ്പിനുള്ളില്‍  പറ്റി ചേര്‍ന്ന് മയങ്ങുന്നുണ്ടായിരുന്നൂ പുഞ്ചിരിച്ച മുഖവുമായി  .


ഒരു ചാറ്റല്‍ മഴ പെയ്തോഴിഞ്ഞത് പോലെ ശാന്തം.

ശുഭം


Tuesday, February 5, 2013

ചക്രം .


കുഞ്ഞിളം കൈകളാല്‍ ഇഴഞ്ഞു  നീങ്ങി ,
കുത്തിയിരുന്നു ഞാന്‍ നിവര്‍ന്നു നിന്നൂ.
കിന്നരി പല്ലുകള്‍ വന്ന നേരം,
കുഞ്ഞിളം കാലുകള്‍ പിച്ച വച്ചൂ.


കാലം  ഇത്തിരി കൊഴിഞ്ഞു പോയി,
കൗമാര ചിന്നഹ്ങ്ങള്‍ പൊട്ടി വീണൂ.
കാണാന്‍ അഴകുള്ള കുറു  നിരകള്‍, 
കണ്ണിനു  മുകളില്‍ പാറി വീണൂ .


കനവുകള്‍ കാതില്‍ കാതരമായി,
കൗമാരം ഗൃഹസ്ഥത്തിനു   വഴിമാറി.
കാര്യങ്ങള്‍ ഒന്നൊന്നായി കടന്നു വന്നൂ,
കാലം സാക്ഷിയായി നോക്കി നിന്നൂ .


കൂനുകള്‍ മുതുകില്‍ കണ്ട നേരം,
കാഴചകള്‍ ഒന്നൊന്നായി പോയി മറഞ്ഞൂ.
കാതില്‍ ബധിരത വന്ന നേരം,  
 കാലുകള്‍ അറിയാതെ നിരങ്ങി നീങ്ങി.







Monday, February 4, 2013

ഞാന്‍ എന്ന സത്യം

"ഉത്തമെനെന്നുഭിമാനിക്കുന്ന മാനവന്‍
ചിത്തഭ്രമത്താല്‍ കാട്ടുന്ന വികൃതികള്‍
രക്ത ബന്ധത്തെ താടനം ചെയ്തവന്‍
ബന്ധ ബന്ധനത്തിന്റെ വിലയെന്തെന്നറിയാത്തവന്‍".

"നഗ്നന സത്യങ്ങള്‍ കണ്ടില്ലെന്നു നടിച്ചവന്‍
അന്ധവിശ്വാസങ്ങള്‍ മുറുകെ പിടിച്ചു .
നന്മകളെല്ലാം പാടെ മറന്നൂ .
കിട്ടിയ സമയം പാഴാക്കി കളഞ്ഞു ".

"എത്ര തിരഞ്ഞാലും മതിവരാത്ത മാനവന്‍
ഉത്തരം തിരഞ്ഞങ്ങു നട്ന്നീടും ബഹുദൂരം .
കയ്യെത്തും ദൂരത്തിരിക്കും ഉത്തരത്തെ
എത്തി പിടിക്കാന്‍ കഴിയാതെ പോയവന്‍ "

"അന്ത്യ ദിനങ്ങളില്‍ കാലിട്ടടിച്ച്‌
കര്‍മ്മ ഫലങ്ങള്‍ ഒന്നൊന്നായി വാങ്ങി
ജീവന്റെ കണിക പോവേണ്ട നിമിഷം
കയ്യെത്തിതൊടുവാന്‍ ഒരു മോഹം
സത്യത്തെ ..".

ഞാന്‍ ആര് എന്ന സത്യം .

ഭ്രാന്തന്‍

അന്നവന്‍ നഗ്നന്‍ ആയിരുന്നൂ,
നാണമെന്തെന്നു അറിയാത്ത നഗ്ന്നന്‍.
അവര്‍ അവനെ വാരിയെടുത്തൂ,
അരുമയാം കവിളില്‍ചുംബനം  നല്‍കി.

കാലം ഇത്തിരി കൊഴിഞ്ഞു പോയി..

ഇന്നവന്‍  നഗ്നനാണ്.
നാണമെന്തെന്നു അറിയാത്ത നഗ്ന്നന്‍.
അവര്‍ അവനെ കല്ലെറിഞ്ഞൂ.
കൈകളില്‍ വിലങ്ങുകള്‍ തീര്‍ത്തൂ.
പാദങ്ങളില്‍ കാത്തളയും   അണിയിച്ചു  .
വിളിക്കാന്‍ ഒരു പേരും നല്‍കി.

ഭ്രാന്തന്‍ ..... ഭ്രാന്തന്‍...

ഓണത്തുമ്പി

 http://api.ning.com/files/7ztKkT8BsUJhtdleJRK0jYw6r-aoe05ENmvziQ4e3VYj8KjhieTpxulxwnRCRZtKJPHEkB0*nG86SefqMxphBDHJvIbzuMiG/4757877140_b4342995f0.jpg


വട്ടം ചുറ്റി പാറിനടക്കും

മൊട്ടത്തലയന്‍ കുട്ടപ്പന്‍

നൂലില്‍ കെട്ടി പട്ടം പറത്തും

ചട്ടി തലയന്‍ കുട്ടപ്പന്‍ .
പുളളിചിറകാല്‍ വട്ടം ചുറ്റും

ഇരട്ട കണ്ണന്‍ കുട്ടപ്പന്‍ .
ചുള്ളി കമ്പില്‍ വട്ടം പിടിക്കും

ഇരട്ട കൊമ്പന്‍ കുട്ടപ്പന്‍

വാലില്‍തൊട്ടാല്‍ തുള്ളി പാറും

പേടി തണ്ടന്‍ കുട്ടപ്പന്‍

മലയാളി

ഇന്നാ എന്നൊരു വക്കുണ്ടെന്നു.
മലയാളിക്ക് അറിയില്ലാ ..
എന്നാ തന്നോ എന്നൊരു വാക്കുണ്ടെങ്കില്‍ .
സ്വന്തമെന്നു കരുതുന്നോര്‍ .

ഇല്ലാ എന്ന് പറഞ്ഞാല്‍ പോലും ..
ഉണ്ട് എന്ന് പറയില്ലാ..
കൊള്ളാം എന്നൊരു വാക്കിനര്‍ത്ഥം ..
പണ്ടേ അവനവനു അറിവില്ലാ .

കൊള്ളില്ലാ എന്ന് പറയനെങ്കില്‍
ഉത്തമന്‍ ആണവന്‍ .. ബഹു കേമന്‍ .

അമ്മായിഅമ്മ

കണ്ടാല്‍ നല്ലൊരു അമ്മച്ചി ..
മിണ്ടിയാല്‍ പിന്നെപൊടി പൂരം.
കണ്ടാലൊരു ആനച്ചന്ദം ..
 നടന്നാലോ ഒട്ടു നീങ്ങില്ല .


തന്നലോന്നു താങ്ങില്ലാ .
 അടി കിട്ടിയാല്‍ പിന്നെ പറയെണ്ടാ .
 സീരിയല്‍ കാണും അമ്മച്ചി ..
കണ്ണീര്‍ പൊഴിക്കും പൊന്നമ്മ .


 അമ്മി കല്ലില്‍ അരച്ചാല് ..
സ്വാദില്‍ അല്പം മുന്നേറ്റം ..
പൈപ്പിലെ വെള്ളം കുടികില്ല ..
കിണറ്റിലെ വെള്ളം കെങ്കേമം ..

ഇരിക്കനോട്ടു പാടില്ലാ ..
ഞാന്‍ നടക്കനണേല്‍ പെരുതിഷട്ടം .
ഉണ്ടിട്ടു ഇരുന്നാല്‍ കറുത്തമ്മ .
ഉറങ്ങി കഴിഞ്ഞാല്‍ പൊന്നമ്മ ..