Thursday, February 21, 2013

ഗൗതം ചിരിക്കുന്നൂ


ര്‍ഡര്‍ ..ഓര്‍ഡര്‍...!
അന്തരീക്ഷത്തില്‍ ആ ചുറ്റിക ആഞ്ഞു വീശി പലതവണ ,
ശബ്ദമുഖരിതമായ അന്തരീക്ഷം പെട്ടെന്ന് ശാന്തമായത് പോലെ .

'ഈ കേസിന്റെ അന്വേഷണം അതിന്റെ പ്രാരംഭഘട്ടത്തില്‍ ആയതു കൊണ്ടും ,പ്രോസിക്യുഷന്‍ സമര്‍പ്പിച്ച രേഖകള്‍ കുറ്റം തെളിയിക്കാന്‍ മതി ആയ തെളിവുകള്‍ അല്ലെന്ന് ബോധ്യപെട്ടതിനാലും , ഇരയുടെ മൊഴി നിലവില്‍ രേഖപ്പെടുത്തിയിട്ടില്ലാ  എന്നാ യാഥാര്‍ത്ഥ്യം മനസ്സിലാക്കി  കൊണ്ടും .പോലീസിന്റെ വാദങ്ങള്‍ മാത്രമായിരുന്നൂ എല്ലാത്തിന്റെയും ആധാരം എന്നതിനാലും . എത്രയും പെട്ടെന്ന് ഇതിന്റെ നിജസ്ഥിതി പുറത്തു കൊണ്ട് വരണമെന്നും ആയതിനാല്‍ ഈ കോടതി ഉത്തരവിടുന്നൂ .കൂടാതെ കുറ്റം ആരോപിക്കപെടുന്ന ഈ കക്ഷിയെ 50,000 രൂപയുടെ ഒരാള്‍  ജാമ്യത്തിലും
മറ്റു നിബന്ധന പാലിക്കണമെന്ന വ്യെവസ്തയോടെ  ജാമ്യം അനുവദിക്കുന്നൂ .

'അധമന്‍ ,ആഭാസന്‍ ,ഇവനെ ഒക്കെ തല്ലി കൊല്ലണം ,അമ്മയേം പെങ്ങളേം തിരിച്ചറിയാത്തവന്‍'.
ആക്രോശങ്ങള്‍ അലയടിക്കുമ്പോള്‍ അവന്‍ കോടതി വരാന്തയില്‍ നിന്നും ഇറങ്ങി വണ്ടിയില്‍ കയറിയിരുന്നൂ .വണ്ടിയുടെ പിന്‍സീറ്റില്‍ അവന്‍ ചാരികിടന്നൂ.

ഗൗതം ഒരു നിമിഷം കണ്ണടച്ചു ,താന്‍ ചെയ്ത തെറ്റെന്ത് ?

എല്ലാവരും ഇത്  വിശ്വസിക്കുന്നൂ താന്‍ ആണ് ഈ പാതകം ചെയ്തെന്നു .ഇന്നലെ വരെ തന്നെ മാതൃക ആയി ചൂണ്ടി  കാണിച്ചവര്‍ ബഹുമാനിച്ചവര്‍,സ്നേഹിച്ചവര്‍  ഇന്ന് ഇത്രയും വെറുക്കാന്‍ മാത്രം അധമന്‍ ആണോ ?

അവന്റെ ചോദ്യങ്ങള്‍കൊന്നും ഉത്തരം നല്‍കാന്‍ ആരും ഉണ്ടായിരുന്നില്ലാ .ചിന്തകള്‍ നീളും മുന്‍പേ ആ വണ്ടി ഒന്ന് ബ്രേക്ക്‌ ചെയ്തു പിടിച്ചു കെട്ടിയത് പോലെ ആ മൂന്നുവീലന്‍  പെട്ടെന്ന് നിന്നൂ ,കണ്ണ് തുറന്നപ്പോള്‍ വീടെത്തി .
ഇന്നലെ വരെ എല്ലാവരും ഉണ്ടായിരുന്ന വീട് .ഇന്നൊരു ശ്മശാനം  പോലെ മൂകം .


ഈ ഏകാന്ത ശ്വാസം മുട്ടിക്കുന്നത്‌ പോലെ .മരവിച്ച മനസ്സുമായി അവന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നൂ .അരികില്‍ കിടന്ന കസേരയില്‍ ഒന്നിരുന്നൂ, തിങ്ങി നിറഞ്ഞ താടി രോമങ്ങളില്‍ കൈവിരല്‍ ആഴ്ന്നിറങ്ങി .
ഒരു നിരാശയുടെ ..നഷ്ട്ടബോധത്തിന്റെ നിഴല്‍ ആ കണ്ണുകളില്‍ തലകാട്ടി തുടങ്ങി .

ഇനി എന്ത് ചെയ്യാന്‍ ?

എല്ലാം നഷ്ട്ടപെട്ടൂ  ....!


കറങ്ങികൊണ്ടിരുന്ന ഫാന്‍ പെട്ടെന്നുലഞ്ഞൂ  ആരോ പിടിച്ചു നിര്‍ത്തിയത് പോലെ നിന്നൂ .
അവന്റെ കണ്ണുകള്‍ കുറുകി .
ഉത്തരം തന്നെ തേടിയെത്തിയത് പോലെ !
അഭിമാനം സമ്മതിക്കുന്നില്ലാ ജീവിക്കാന്‍ ,ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ ആയിരിക്കാം ,പക്ഷെ കാലടിയിലെ മണ്ണ് ഒലിച്ചു പോയവന് ,
പെറ്റ തള്ള പോലും ആട്ടിയിറക്കിയവന് എന്ത് അഭിമാനം .

 അവന്‍ പെട്ടെന്ന് എണീറ്റ്‌ അടുകളിയില്‍ കയറി ,തിരികെ വരുമ്പോള്‍ ചുരുട്ടിപിടിച്ച കൈകളില്‍ ഒരു കഷണം കയര്‍.ഫാനില്‍ കുരുക്ക് ഇടുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൂ . ചെയ്യാത്ത തെറ്റിന്റെ പേരില്‍ തന്നെ തള്ളി പറഞ്ഞ പ്രിയപെട്ടവരെ ഓര്‍ത്ത്‌,ക്രൂശിച്ച സമൂഹത്തെ ഓര്‍ത്ത്‌ .
*********************************************************************************

നടന്ന സത്യങ്ങള്‍ ആണയിട്ടു പറഞ്ഞിട്ടും ആരും വിശ്വസിചില്ലാ തന്നെ, സ്വന്തം അമ്മ പോലും . ആ വിജനമായ റോഡില്‍ ജീവന് വേണ്ടി കാലിട്ടടിക്കുന്ന ആ പെണ്‍കുട്ടിയെ കൈകളില്‍ കോരിയെടുത്തു ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആണ് പോലീസ് തന്നെ പിടിക്കുന്നത്‌ . പിന്നെ എല്ലാം മുറപോലെ നടന്നൂ ശേഷം ലോകപ്പില്‍. നേരം പുലര്‍ന്നപ്പോള്‍ ആണ് സത്യം അറിയുന്നത് .ആ പെണ്‍കുട്ടി മാരകമായി പീഡിപ്പിക്കപെട്ടിരുന്നൂ എന്നാ സത്യം .പ്രതി താന്‍ ആണെന്ന് അറിഞ്ഞപ്പോള്‍ അവന്‍ വിറങ്ങലിച്ചു പോയി .  ചില തിരകഥക്ക് അനുസരിച്ച് അവതരപ്പിച്ച സിനിമപോലെ അവസാനം ഇപ്പോള്‍ കോടതിയില്‍ എത്തി .ഇന്ന്  ജാമ്യവും കിട്ടി താല്‍കാലിക ആശ്വാസം .


കയറിന്റെ ഒരറ്റം കുരുക്കുണ്ടാക്കി കഴുത്തില്‍ അണിയുമ്പോള്‍ അവന്റെ കരങ്ങള്‍ വിറച്ചൂ .മനസ്സെടുത്ത ആ ഉറച്ച തീരുമാനത്തിന്റെ മുന്നില്‍ കൈകള്‍ കീഴടങ്ങി .ആ കണ്ണുകള്‍ അടഞ്ഞു രണ്ടു മിഴിനീര്‍ തുള്ളികള്‍ താഴേക്കു പതിച്ചു .മുന്നോട്ടു ഒന്ന് ആഞ്ഞു ശക്തിയായി ,കൈകള്‍ ഉയര്‍ത്താന്‍ പോലും കഴിയാതെ പിടഞ്ഞ്   ആ ശരീരം തൂങ്ങി നിശ്ചലമായി .


ഒരു ദിനം കടന്നു പോയി ,

ജില്ലാ ആശുപത്രിയുടെ മുന്നില്‍ ഒരാള്‍കൂട്ടം .ആരോ പറയുന്നൂ ആ കുട്ടി സംസാരിക്കാന്‍ തുടങ്ങി എന്ന്  .പത്ര മാധ്യമങ്ങള്‍ ചുറ്റിനും നിരന്നൂ കൂര്‍പ്പിച്ച കാതുമായി  .അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക് അവള്‍ മറുപടി നല്‍കി .ഒരു പെണ്‍വാണിഭ സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷ പെട്ട കഥ .ഓടി തളര്‍ന്നപ്പോള്‍ റോഡില്‍ വീണു പോയത് വരെ .

ആസ്പത്രിയില്‍ എത്തിച്ച ആളുടെ പടം പോലീസുകാര്‍ ചൂണ്ടി കാണിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ വിടര്‍ന്നൂ .പോലീസുകാരുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നൂ .പറയാന്‍ അവള്‍ വാ തുറന്നപ്പോള്‍ കാമറകള്‍ തുരുതുരെ മിന്നി .

'ദൈവത്തിനു നന്ദി ജീവന്‍ തിരികെ നല്‍കിയതിനു !'

"ദൈവത്തിന്റെ ഈ കരങ്ങള്‍ക്ക് നന്ദി "എന്നെ ആശുപത്രില്‍ എത്തിച്ചതിനു .
അപ്പോഴും അവളുടെ കൈകളില്‍ അയാളുടെ പടം മുറുകെ പിടിചിരുന്നൂ .

കേട്ടവര്‍.. കണ്ടവര്‍ ഞെട്ടി ...

ങ്ഹെ അയാള്‍ നിരപരാധി ആയിരുന്നോ ?


അറിയാതെ എങ്കിലും ഒരു നിരപരാധിയെ അപരാധി ആക്കിയതില്‍ ചിലര്‍ ഖേദിച്ചൂ  ,തെറ്റ് ചെയ്‌താല്‍ തെറ്റ് തിരുത്തണം അതാണ്‌ ധര്‍മ്മം .

മാധ്യമ പ്രവര്‍ത്തകര്‍ കയറിയ വാഹനം ഒരു ഇരമ്പലോടെ മുന്നോട്ട് കുതിച്ചു അയാളുടെ വീട് ലക്ഷ്യമാക്കി  .ആ മുറ്റത്ത്‌ ആര്‍ത്തലച്ചു നിന്ന ആ വാഹനത്തിന്റെ ശബ്ദ്ധം കേട്ടിട്ടും ആരും ഒന്ന് എത്തി നോക്കിയില്ലാ   .

ഗൗതം ....ഗൗതം ...ഉറക്കെ വിളിച്ചൂ

എത്ര വിളിച്ചിട്ടും ആരും വിളികേട്ടില്ലാ  .
ചാരി കിടന്ന ജനലിന്റെ വിടവിലൂടെ അവര്‍ കണ്ടൂ കയറില്‍ തൂങ്ങി കിടക്കുന്ന രൂപത്തെ .

കുറ്റ ബോധത്താല്‍ അവര്‍ തല താഴ്ത്തി .

പോലീസ് എത്തി , മൃത്ദേഹം താഴെ ഇറക്കി .ആ കൈകളില്‍ അപ്പോഴും ചുരുട്ടി പിടിച്ച കടലാസ് ഭദ്രമായി ഇരിപ്പുണ്ടായിരുന്നൂ .അതില്‍ ഇങ്ങനെ എഴുതി ഇരുന്നൂ.

'സത്യം ഒരിക്കല്‍ പുറത്തു വരും '

'മനുഷ്യത്തം നശിക്കാതിരികട്ടെ !'

'ഒരു നിരപരാധിയും ഇനിയെങ്കിലും ശിക്ഷിക്കപെടരുത് .'

'അവര്‍ക്കും അമ്മയുണ്ട്‌.. പെങ്ങളുണ്ട് ..മക്കളുണ്ട് .'

പിറ്റേ ദിവസത്തെ വാര്‍ത്തകളില്‍ ഇതായിരുന്നൂ തലകെട്ട്

'ഗൗതം മാപ്പ് !'

'ഒരു നിരപരാധിയും ഇനി ക്രൂശിക്കപെടില്ലാ  .'

തള്ളിപറഞ്ഞവര്‍ കണ്ണീര്‍ പൊഴിച്ചൂ ,ചിലര്‍ പൊട്ടികരഞ്ഞൂ  .

 വേദനയറിയാത്ത ലോകത്തിരുന്നു ഗൗതം ചിരിക്കുന്നുണ്ടായിരുന്നൂ.

ഒരു ആത്മസംതൃപ്തിയുടെ  ചിരി .

5 comments:

 1. സത്യം അതത്ര മൂടി വെച്ചാലും വളചൊടിചാലും അത് പുറത്ത് ചാടും പക്ഷെ മുന്‍ വിധികള്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ തുടങ്ങിയ സംഗതികള്‍ നിരപാധികളെ കുറ്റം തെളിയുന്നതിനു മുമ്പേ ശിക്ഷിക്കും

  ഈ എയുത്തിനു ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍ പ്രസക്തി ഉണ്ട് ആശംസകള്‍

  ReplyDelete
 2. വളരെ നല്ല എഴുത്ത്.
  വളരെ നല്ല സന്ദേശം

  ReplyDelete
 3. കഥ നന്ന്. നന്നായി എഴുതി.
  പക്ഷെ ആ പെണ്കുട്ടിക്ക് ബോധം വരുന്നതിനു മുന്‍പേ ഇത്രയും നിയമ നടപടികള്‍ നടക്കുമോ..? അത് ഒരു പോരുത്തക്കേടായി തോന്നി

  ReplyDelete
 4. പ്രതീക്ഷകൾ നല്ലതാണ്, അതു പ്രാവർത്തികം ആകും എന്ന ആശവേണ്ട, കഥയിലെങ്കിലും നടന്നു കണ്ടാൽ മതി.

  ReplyDelete