Monday, January 21, 2013

ലണ്ടന്‍ മത്തായി

അമ്മിണിയുടെ അമര്‍ത്തിയുള്ള വിളികേട്ടാണ് അന്നമ്മ ചേടത്തി ഉറക്കമുണര്‍ന്നത്‌ ,
അരകല്ലിന്റെ മുകളില്‍ കമഴ്ത്തി വച്ചിരിക്കുന്ന ബക്കറ്റില്‍ കുറച്ചു വെള്ളവും കയ്യില്‍ എണ്ണ കുപ്പിയുമായി അടുത്തു എത്തിയതും അമ്മിണി ഒന്ന് രൂക്ഷമായൊന്നു നോക്കി .
പാല്‍ കറക്കുന്നത്‌ പോരാ തള്ള അകിടില്‍ കിടന്നു ഉഞ്ഞാല്‍ ആടുന്നത്‌ അവള്‍ക്കിഷ്ട്ടമല്ല .

നെഞ്ചത്ത് ഒരു കുരിശും വരച്ച് അന്നമ്മ ചേടത്തി അടുത്തുകിടന്ന തടി കഷണത്തില്‍ കുത്തിയിരുന്നൂ .
'ഡീ കറുമ്പി.. ഇന്നലെ നീ എനികിട്ട് ഒന്ന് താങ്ങി ..ദൈവാ ദീനം കൊണ്ട് തലപോയില്ല പക്ഷെ ബക്കറ്റ് ഒന്ന് പൊട്ടി '
എല്ലാം വരവു വച്ചു എന്ന് രീതിയില്‍ അവള്‍ തലയൊന്നനക്കി .അന്നമ്മ ചേടത്തി വലി തുടങ്ങി .കറക്കാന്‍ തുടങ്ങിയാല്‍ പിന്നെ ബക്കറ്റു നിറയണം
അതാ ശീലം.

'ടപ്പോ '....ഇപ്പ്രാവശ്യം അമ്മിണിക്ക് ഉന്നം തെറ്റിയില്ലാ കൃത്യം ചേടത്തിയുടെ പിടലിക്ക് തന്നെ .
'ഹമ്മോ ..എന്നെ കൊന്നേ ... ...ഓടിവായോ ?'.
ഉറങ്ങി കിടന്ന മത്തായിച്ചേട്ടന്‍ ഞെട്ടി ഉണര്‍ന്നൂ ..
അന്നമ്മയുടെ ആക്രോശം അമ്മിണിയുടെ അടുത്താണെന്ന് ഊഹിച്ചു ..പിന്നാംപുറത്തേക്ക്  ഒന്ന് എത്തി നോക്കി  .

ചാണകത്തില്‍ മുങ്ങി നില്‍കുന്ന ഭാര്യയെ കണ്ടു ആദ്യമൊന്നു ഞെട്ടി .
പിന്നെ ഒരു പൊട്ടി ചിരി ആയിരുന്നു .

മത്തയിചേട്ടനെ കണ്ടതും അന്നമ്മയുടെ കലി ഇളകി ..

'നിങ്ങള്‍ എന്ത് കണ്ടൊന്നു ഇളിച്ചോണ്ട്‌ നിക്കാ മനുഷ്യ ..?'

'ഈ നാശത്തെ വില്‌കാമെന്നു വിചാരിച്ചാല്‍ സമ്മതിക്കുകയുമില്ല .'

'ഇനിയിവിടെ നിന്നാല്‍ ശരിയാവില്ലാ '

പറഞ്ഞു തീരും മുന്‍പേ മത്തായി ചേട്ടന്‍ മുറിയില്‍ കയറി ബെര്‍മുഡ എടുത്തിട്ടു ,ഒരു ചുമന്ന ബനിയനും തലയില്‍ ഒരു തൊപ്പിയും
കണ്ണില്‍ ഒരു കറുത്ത കണ്ണടയും .ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ കരി ഓയിലില്‍ വീണ സായിപ്പ് ആണെന്നെ പറയൂ .

മുഖം കഴുകി ഉമ്മറത്ത് എത്തിയ അന്നമ്മ ചേടത്തി ഒന്ന് നിന്നൂ ..
ഹും ..വെളുപ്പിനെ നാട്ടുകാരെ കൊണ്ട് പറയിപ്പികാന്‍ ഇറങ്ങിയിരിക്കുകയാ ഒരു സായിപ്പ് .

'ഇന്നെങ്ങോട്ടാ ...?'

ജോഗിംഗ് ..ജോഗിങ്ങിനു  ..

'എന്തോന്ന് ?'

'ഡീ വിവരമില്ലാത്ത നിനക്ക് അത് മനസ്സിലാവില്ല '..

അതിനു നീ ലണ്ടനില്‍ പോയിട്ടുണ്ടോ ?

അവിടെ എല്ലാവരും .. രാവിലെ നടക്കാന്‍ പോകും ..ഞാനും ഇന്ന് മുതല്‍ അങ്ങനെയാ ..

'വ്യായാമം നല്ലതാ ..പക്ഷെ ഈ മുതു പ്രായത്തില്‍ വല്ല പെണ് പിള്ളേരുടെയും പിന്നാലെ ഓടിയാല്‍
നാളെ ഒപീസ് ചെല്ലാന്‍ ഞാന്‍ തന്നെ വേണ്ടേ അത് കൊണ്ട് ചോദിച്ചതാ .?'

'അല്ലെങ്കിലും നിനക്ക് നല്ലതൊന്നും തിരിച്ചറിയാനുള്ള കഴിവില്ലാ...കാട്ടു പോത്ത് .'.


അന്നമ്മ ചേടത്തി വാ പൊളിക്കും മുന്നേ ..ചേട്ടന്‍ മുറ്റം കടന്നിരുന്നൂ .
ലക്‌ഷ്യം മ്യുസിയത്തിന്റെ പാര്‍ക്ക് ആണ് .
പാളം തെറ്റിയ വണ്ടിയെ പോലെ ഓടി വരുന്ന ആളെ കണ്ടപ്പോള്‍ തന്നെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി ..

ഹ ഹ ലണ്ടന്‍ മത്തായി വരുന്നൂ ....
***********************************************************************************
അപ്പന്റെ മോഹം കാരണം മൂത്ത മോള്‍ മേരികുട്ടി ഒരു മൂന്ന് മാസത്തേക്ക് ലണ്ടനില്‍
കൊണ്ട് പോയി .വീടും പറമ്പും ഇട്ടിട്ടു ചേടത്തി ആണേല്‍ പോവുകയും ഇല്ലാ .
സമയം ഒന്‍പതു കഴിഞ്ഞൂ .
പടി കടന്നു വരുന്ന ചേട്ടനെ കണ്ടപ്പോള്‍ ചിരി അടക്കാന്‍ ചേട്ടത്തി കഴിഞ്ഞില്ലാ ...
'ജോഗിംഗ് എങ്ങനെ ഉണ്ടായിരുന്നൂ ?'

'എന്തേ കാറ്റു പോയ ബലൂണ്‍ പോലെ ?'

'അവള്‍ തന്നോട് വഴക്ക് ഉണ്ടാക്കാന്‍ കച്ച കെട്ടി നില്‍ക്കുകയാണ് ,താന്‍ എന്തിനു നില്‍ക്കണം കുളിമുറിയില്‍ കയറി ബക്കറ്റില്‍ ഇരുന്ന വെള്ളമെടുത്ത് ഒന്ന് കുളിച്ചൂ ' .

കഴിക്കാന്‍ ഇരുന്നപ്പോള്‍ തന്നെ നോക്കി ചിരിക്കുന്ന കപ്പയും മുളക് ചമ്മന്തിയും കണ്ടപ്പോള്‍ ചേട്ടന്റെ രക്തം തിളച്ചൂ ..

അന്നമ്മേ ....എനിക്കിതു വേണ്ടാ ..ഇവിടെ ബ്രെഡും ജാമും ഇല്ലേ ?

'ഹും ഇന്നലെ വരെ കപ്പ മുട്ടിയും ..മീന്‍ തലയും ..കപ്പളങ്ങയും തിന്നിരുന്ന നിങ്ങള്‍ ഒന്ന് മോളുടെ അടുത്തു പോയപ്പോള്‍ സായിപ്പ് ആയിട്ടൊന്നും ഇല്ലാ വേണേല്‍ കഴിച്ചാല്‍ മതി .'

അന്നമ്മയുടെ ജല്പനങ്ങള്‍ ഇഷ്ട്ടപെടത്തത് കൊണ്ട് ചേട്ടന്‍ പുറത്തേക്ക് ഇറങ്ങി .കവലയില്‍ ചായ കട ഉണ്ട് അവിടെ ആകുമ്പോള്‍ ചായയും കുടിക്കാം തന്റെ ലണ്ടന്‍ ജീവിത പത്തുപേരോട്  പറയുകയും ചെയ്യാം .

എല്ലാവരും ഇപ്പോള്‍ ലണ്ടന്‍ മത്തായി എന്നെ വിളിക്കൂ ..കേള്‍കുമ്പോള്‍ അഭിമാനം കൊണ്ട് രോമാഞ്ചം വരും .

ചേട്ടന്റെ കോപ്രായങ്ങള്‍ കാണുമ്പോള്‍ ലണ്ടന്‍ എന്ന് കേള്‍ക്കുമ്പോഴേ ചേട്ടത്തിക് കലി വരും .


കടയില്‍ ചെന്ന് കയറുമ്പോള്‍ ചേട്ടന്റെ കണ്ണ് തിളങ്ങി ..ഒത്തിരി കിളവന്‍മാര്‍ ഇന്നുണ്ട് ..ലണ്ടന്‍ എന്താണെന് അറിയാത്ത ഇവരെ ഒന്ന് കൊച്ചക്കണം .

ആലീസേ ഒരു റ്റീ   ..വിത്ത്‌ മില്‍ക്ക് ..നോ ഷുഗര്‍ ..

കേട്ടവര്‍ ..ഒന്ന് ഞെട്ടി ..

ങേ മത്തായി ...

അല്ല ചേട്ടനോ ? എപ്പോള്‍ വന്നൂ ..?

വര്‍ഗീസ്‌ ചേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ മത്തായി ചേട്ടന്‍ ഒന്ന് വിരിഞ്ഞു ഇരുന്നൂ .
ഒന്നും പറയേണ്ടാ വര്‍ഗീസേ ..ഇന്നലെ വന്നൂ ..മോള് പോകണ്ടാ ചാച്ചാ .....പോകണ്ടാ ചാച്ചാ എന്ന് പലവട്ടം പറഞ്ഞതാ ..

പക്ഷെ അന്നമ്മ ഇവിടെ തനിയെ അല്ലയോ എന്നോര്‍ത്തപ്പോള്‍ ഇങ്ങു പോന്നൂ .

അപ്പന്റെ വികൃതി നടു റോഡില്‍ ആയപ്പോള്‍ മോള് കയറ്റി വിട്ടതാണ് എന്നാ സത്യം ആരും അറിഞ്ഞില്ലാ എന്നത് ഭാഗ്യം ..

മത്തായിചേട്ടന്റെ ..വീര കഥകള്‍ ..ഒന്നൊന്നായി വന്നു കൊണ്ടേ ഇരുന്നൂ ..
'പിന്നെ എന്തൊക്കെയുണ്ട് ലണ്ടന്‍ വാര്‍ത്തകള്‍ ?'

'ഒന്നും പറയണ്ട വര്‍ഗീസേ ആ തള്ള ഉണ്ടല്ലോ തലയില്‍ തൊപ്പിയും കയ്യില്‍ റീത്തുമായി നിക്കുന്ന .എലിസബത്തോ ..മാര്‍ഗ്രടോ ..എന്തോ ആണ് പേര് ..
അവരെ ഞാന്‍ കണ്ടൂ ..നല്ല മര്യാദ കാരിയ .
'മത്തായി..എപ്പോള്‍ വന്നൂ ..കണ്ടതില്‍ സന്തോഷം എന്നൊക്കെ പറഞ്ഞൂ '.

അതികം നില്‍കാന്‍ മോള് സമ്മതിച്ചില്ലാ ..അവള്‍ക്കു കുറച്ചില്‍ ആണെന്നെ ..അവള് വലിയ നേഴ്സ് അല്ലയോ ?

അന്നത്തെ വിവരണം കഴിഞ്ഞൂ ..
വീട് ലക്ഷ്യമാകി നടക്കുമ്പോള്‍ പറഞ്ഞത് അല്‍പ്പം കുറഞ്ഞു പോയോ എന്നൊരു സംശയം .

ങ ..നാളെ പരിഹരിക്കാം !
***********************************************************************************
സമയം ഉച്ച കഴിഞ്ഞൂ ..

വിശപ്പിന്റെ വിളി ചെവിയില്‍ എത്തി ..
പ്രതീക്ഷയോടെ ഉമ്മറത്ത് കാലു വച്ചതും !
ഹും നിങ്ങള്‍ ഇങ്ങനെ തെണ്ടി നടന്നോ ?
ഇവിടുത്തെ കാര്യം ഒന്നും നോക്കണ്ട ..
സമയാ സമയം കൈ കഴുകി ഇരുന്നോ ?
കഴികാതെ നിറഞ്ഞെങ്കിലും മത്തായി ചേട്ടന് ..നാണമൊന്നും തോന്നിയില്ലാ .
തല കുനിച്ചു ഉള്ളിലേക്ക് കയറിയപ്പോള്‍ പിടിച്ചു നിര്‍ത്തിയത് പോലെ ..ചേട്ടത്തി യുടെ വാക്കുകള്‍ ..

ദെ മനുഷ്യാ ..

ഒന്ന് ഇങ്ങു വന്നേ ..

ഇത് ലണ്ടന്‍ അല്ല ..

ഉച്ചക്ക് വല്ലതും കഴിക്കണേല്‍ കറി വയ്ക്കണം .

ഒരു കപ്പളങ്ങ കുത്തി താ .

ചാണക കുഴിയുടെ അരികില്‍ നില്‍ക്കുന്ന കപ്പളം ലക്ഷ്യമാക്കി കയ്യില്‍ തോട്ടിയുമായി ചേട്ടന്‍ നടന്നൂ .
കയ്യില്‍ അലങ്കാരത്തിനു കത്തിയുമായി ചേട്ടത്തി പിന്നാലെ .
അപ്പോഴും ആ കറുത്ത കണ്ണട അവിടെ തന്നെ ഉണ്ടായിരുന്നൂ
നാശം ..ആകെ കാടുപിടിച്ച് കിടക്കുന്നൂ ..

പപ്പായമരം കണ്ടപ്പോള്‍ ചേട്ടന് ഒരു സംശയം ..

അന്നമ്മേ ഇതെന്നാ കപ്പളങ്ങ മരമാ ?

അല്ല കുമ്പളങ്ങ മരം ..

കുത്തി ഇട് മനുഷ്യാ ...

അന്നമ്മയുടെ അലര്‍ച്ച കേട്ടതും തോട്ടി ഉയര്‍ന്നു താഴ്ന്നൂ .

ഭാഗ്യം കുത്ത് കൊണ്ടൂ !
പപ്പായ താഴേക്ക്‌ , ഉന്നം തെറ്റിയില്ലാ ..കൃത്യം മത്തായിചേട്ടന്റെ ഉച്ചിയില്‍ തന്നെ

ഹയ്യോ !

മറിഞ്ഞു വീണത്‌ ചാണകകുഴിയില്‍

നിറഞ്ഞു കിടന്ന ചാണക കുഴിയില്‍ മുങ്ങി താഴുംപോഴും ആ കറുത്ത കണ്ണട അവിടെ തന്നെ ഉണ്ടായിരുന്നൂ .

ഹയ്യോ ഓടിവായോ ..രക്ഷിക്കണേ ...ചേട്ടന്‍ മുങ്ങി ചാകുന്നേ ...

ചേട്ടത്തിയുടെ മുറവിളി കേട്ട് അയല്കാര്‍ ഓടി കൂടി ...

എത്തി നോക്കിയവര്‍ ആര്‍ത്തു ചിരിച്ചൂ ...

ലണ്ടന്‍ മത്തായി ....ചാണക കുഴിയിലും സണ്‍ ഗ്ലാസ് വച്ച് കൊണ്ട് .

ആരൊക്കെയോ എടുത്തു  കയറ്റി .. ....

ബോധം തെളിയും വരെ ചേടത്തി ക്ഷമയോടെ കാത്തിരുന്നൂ ..

ശുഭം

10 comments:

  1. njaninnu chirichu chirichu chavume..................

    ReplyDelete
  2. കൊള്ളാം കേട്ടോ

    ലണ്ടന്‍ മത്തായിയല്ല
    മണ്ടന്‍ മത്തായി

    ReplyDelete
  3. മത്തായി ചായകുടിച്ചിട്ടു ലണ്ടനില്‍ ഇതിനു ഒരു പൌണ്ടാ വില എന്ന് .പറഞ്ഞില്ലാലോ ..ഭാഗ്യം !

    ReplyDelete
    Replies
    1. athu ezhuthan vittu poyatha.. angane paranju... ivide 10 roopayum ..

      Delete
  4. This comment has been removed by the author.

    ReplyDelete
  5. ചേട്ടന് അറിയാം എല്ലാം പക്ഷെ എല്ലാം പറയാന്‍ പറ്റുമോ ?

    ReplyDelete
  6. രസിച്ചു വായിച്ചു

    ReplyDelete
  7. പാവം ലണ്ടന്‍ മത്തായി....

    ReplyDelete
  8. മത്തായി ചേട്ടന് ബോധം തെളിഞ്ഞോ ?? ചേടത്തി ലണ്ടന്‍ ഭ്രാന്ത് മാറാന്‍ ചിരവകൊണ്ട് താങ്ങിയോ ?? ലണ്ടന്‍ മത്തായി എന്ന പേര്‍ മാറി പിന്നീട് ചാണക മത്തായി എന്ന പേര്‍ വീണതു എങ്ങിനെ ??? ...കാത്തിരിക്കുക അടുത്ത "എപ്പി ഡോസില്‍ "

    ReplyDelete
  9. എല്ലാവരുടെ അഭിപ്രായത്തിനും സഹകരണത്തിനും നന്ദി

    ReplyDelete