Monday, January 14, 2013

ശശാങ്കന്റെ പ്രവാസം ജീവിതം

നാല് വര്ഷം കൊണ്ട് സ്വരുകൂട്ടിയ പണവുമായി ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍
അവന്റെ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞൂ .ആരുടേയും ഔദാര്യം ഇല്ലാതെ
താന്‍ ഇതാ ഒരു പുതിയ വഴിത്തിരുവിലേക്ക് .
കക്ഷത്തില്‍ ഇരിക്കുന്ന ബാഗിനെ ഇറുകെ പിടിച്ചു മുന്നോട്ട് നടന്നൂ ."മരുഭൂമിയുടെ നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അംബരച്ചുബികളും ,ചീറിപായുന്ന ആഡംബര വണ്ടികളും
വഴിയരികില്‍ തലയാട്ടി നില്‍ക്കുന്ന ഈത്തപ്പനകള്‍ ,ആരെയും കൂസാതെ റോഡ്‌ അരികില്‍ നില്ല്കുന്ന ഒട്ടകങ്ങള്‍ .

ഹ എത്ര മനോഹരം ഈ ദുബായ് ".


'നീ എന്താ അവിടെ നിന്നത്? '

മണിയമ്മയുടെ പരുക്കന്‍ ശബ്ദ്ദം മധുരമുള്ള ഓര്‍മ്മകളെ തല്ലി കെടുത്തി .

കോരി തരിച്ച ദേഹവുമായി അവന്‍ തല ഉയര്‍ത്തി ..

'ഞാന്‍ പണവും കൊണ്ട് വന്നതാ '.

നീ കയറി ഇരിക്ക് ശശാങ്ക ...അപ്പേട്ടന്‍ കുളിക്കുക്യാ .
***********************************************************************************
മണിയമ്മയുടെ ഭര്‍ത്താവ് അപ്പുകുട്ടന്‍ ..
മുപ്പതു വര്‍ഷമായി ഗള്‍ഫ്‌ ജീവിതം തുടരുന്നൂ .
ഇടയ്ക്കു വരും ..പോകും ..വകയില്‍ തന്റെ അമ്മാവന്‍ ആയിട്ട് വരും ..
കാശിന്റെ കാര്യം വന്നപ്പോള്‍ കടപ്പുറത്ത് വച്ച് കണ്ട പരിചയം പോലും ഇല്ലാ പഹയന്‍ .ആഹ ..ഇതാര് ശശാങ്കനൊ ..?
നീ ഇപ്പോള്‍ വന്നത് നന്നായി ..ഞാന്‍ വെളിയിലക്ക് പോവാന്‍ തുടങ്ങുക ആയിരുന്നൂ .

താന്‍ അതികം ഇരിക്കാതിരികാനുള്ള അമ്മാവന്റെ അഭ്യാസം ആണെന്ന് അവനു മനസ്സിലായി .


'ഈ വേഷത്തിലോ ?'

ചോദ്യത്തിന്‍റെ പൊരുള്‍ മണിയമ്മ ക്ക് പിടികിട്ടി .

തിരിച്ചുള്ള യാത്രയില്‍ ..മുറിഞ്ഞു പോയ ഓര്‍മ്മകള്‍ എത്തി പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല .

നിലവില്‍ ഉള്ള പണി നാളെ തന്നെ രാജി വക്കണം .എന്നിട്ട് വല്ല കമ്പ്യൂട്ടര്‍ ക്ലാസ്സിനും ചേരണം .
മറന്നു പോയ കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മിക്കാന്‍ ഉപകാരപ്പെടും .

ചിന്തകള്‍ വിശാലമായി .


വീടിന്റെ ഉമ്മറത്ത് കയറുമ്പോഴും ആശകള്‍ ഓരോന്നായി ചിറകു മുളപ്പിചിരുന്നൂ .

'മതി ചിന്തിച്ചത് വല്ലതും കഴിച്ചു കിടക്കാന്‍ നോക്ക് ,സമയം പാതിരാ കഴിഞ്ഞൂ '.
അമ്മയുടെ ശാസന ഒരു ചിന്തകള്‍ക്ക് ഇടവേള നല്‍കി .


  ആഹാരം പഴത് പോലെ കഴിക്കാന്‍ പറ്റണില്ല ..
കൈകഴുകി കിടക്കയിലേക്ക് മറഞ്ഞപ്പോള്‍ ..മോഹങ്ങള്‍ വീട്ണ്ടും ചിറകു വിടര്‍ത്തി .
ഒരു വീടും ..ഒരു വണ്ടി ..സുന്ദരി ആയൊരു ഭാര്യ ...
അമ്മക്കൊരു ..മാല .വിലകൂടിയ കണ്ണട .....ഒന്നൊന്നായി ..വന്നു കൊണ്ടിരുന്നൂ.


മോഹങ്ങള്‍ നിദ്രയുടെ മുന്നില്‍ കീഴടങ്ങി .
***********************************************************************************
 
"ചീറി പായുന്ന ആഡംബര കാറിന്റെ പിന്നില്‍ ചാരി കിടക്കുക ആയിരുന്നൂ .
ഇരുവശത്തു കൂടി കടന്നു പോകുന്ന വാഹനങ്ങള്‍ ...
വശങ്ങളിലൂടെ നടന്നു പോകുന്ന സുന്ദരികള്‍ ..കണ്ണിനു കുളിര്‍മ്മയുള്ള കാഴ്ചകള്‍ മാത്രം .


ക്രാഹ് ! .

ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടിയത് പോലെ .

ഇടിയുടെ ശക്തിയില്‍ തലയുടെ മുന്‍വശം സൈഡില്‍ ഡോറില്‍ തട്ടി"

ഹമ്മേ !..

'എന്താടാ ..ഡാ എന്താണെന്ന് ?..'

അഹ അമ്മ എപ്പോള്‍ എത്തി ..?

'ഞാന്‍ നേരെത്തെ എത്തി നീ വരുന്നതിനു മുന്നേ!

ഇന്നാ വേണേല്‍ പല്ല് തേച്ചു ഇതെടുത്തു മോന്തു ?'

തലയുടെ പെരുപ്പ്‌ ആവി ആയി പോയത് പോലെ .
കട്ടിലിന്റെ പടിയില്‍ ഉണ്ടായിരുന്ന ആണി ഇന്നലെ പറിച്ചത് എത്ര നന്നായെന്നു ബോധ്യമായി ശശാങ്കന് .

കുളി കഴിഞ്ഞു ,അമ്മ അലക്കി തേച്ചു വച്ച മുണ്ടും ഷര്‍ട്ട്‌ ധരിച്ചു അവന്‍ ജോലി സ്ഥലത്തേക്ക് തിരിച്ചു .
രാജി വക്കുക എന്നാ ഉദ്ദേശത്തോടെ .


സഹ പ്രവര്‍ത്തകരുടെ മുന്നില്‍ അവന്‍ നെഞ്ച് വിരിച്ചു നിന്നൂ ..

'സര്‍ ഞാന്‍ നാളെ മുതല്‍ വരില്ലാ ദുബായില്‍ ഒരു ജോലി ശരി ആയി ഉടന്‍ പോവണം '.


'ഒരാഴ്ച കൂടി നീ നിന്നിരുന്നെങ്കില്‍ നന്നായേനെ ശശാങ്ക ...'

'അല്ലെങ്കില്‍ വേണ്ട നിനക്ക് വന്ന ഭാഗ്യം കളയേണ്ടാ ..ഞാന്‍ വേറെ ആരെങ്കിലും നോക്കാം .'

കണക്കു തീര്‍ത്ത്‌ എല്ലാവരോടും യാത്ര പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൂ ..
കഴിഞ്ഞ നാല് വര്‍ഷമായി ..തന്നെ സ്നേഹിച്ച ..സഹപ്രവര്‍ത്തകര്‍...നാട്ടുകാര്‍ ..

പക്ഷെ ഈ വിടപറയല്‍ മറ്റൊരു ലോകത്തേക്കുള്ള ചവിട്ടു പടി ആണെന്ന ബോധം വേദനക്ക് വിരാമം കുറിച്ചു .
.
***********************************************************************************

ഒരിക്കല്‍ പുഛിചു തള്ളിയ കീബോര്‍ഡില്‍.അവന്‍ അരുമയായി തലോടി ..
മെയ് വഴക്കം വന്ന അഭ്യസകാരനെ പോലെ അവന്റെ കരങ്ങള്‍ കീബോര്‍ഡില്‍ തത്തി കളിച്ചു.


ദിവസങ്ങള്‍ കടന്നു പോയി ....
മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ .
വിസയുടെ വരും കാത്തു ശശാങ്കന്‍ കാത്തിരുന്നൂ.


**********************************************************************************

ഒരു മാസം പിന്നിട്ടു .
അപ്പേട്ടന്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞൂ .വിസ പോയിട്ട് ഒരു കാള്‍ പോലും ചെയ്തില്ല പഹയന്‍ .
ആകെ ഉണ്ടായിരുന്ന 135,000 രൂപാ അടപടലെ മണിയമ്മയുടെ കയ്യിലും കൊടുത്തൂ .ഉള്ള പണിയും കളഞ്ഞൂ ഇനി ഒരു ചായ കുടിക്കാന്‍ തെണ്ടേണ്ട അവസ്ഥ .
കനം വച്ച താടിയില്‍ വിരലുകള്‍ തിരുകി അവന്‍ കാത്തിരുന്നൂ .
'ശാശോ ഡാ ഞാന്‍ അറിഞ്ഞൂട്ടോ ..എന്നാലും ഒരു വാക്ക് പോലും പറഞ്ഞില്ലാലോ ?'.
കാര്‍ത്യാനിയമ്മയുടെ വാക്കുകള്‍ അവനെ ഒന്ന് ഞെട്ടിച്ചു .
'ഈശ്വര ഈ തള്ള അറിഞ്ഞാല്‍ പഞ്ചായത്ത് മുഴുവന്‍ അറിയും '.
പോകാന്‍ കഴിഞ്ഞില്ലേല്‍ ആകെ നാണകേടു ആവും .
***********************************************************************************
ഒരു ദിവസം വിളിയെത്തി .
വിസ അയച്ചിട്ടുണ്ട് നാളെ കിട്ടും ,ഇന്നലെ വരെ പൂതന ആയിരുന്ന മണിയമ്മ ഇന്ന് ഒരു ദേവത ആണെന്ന് അവനു തോന്നി .സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിച്ച് വീട് ലക്ഷ്യമാക്കി ഓടി .

തന്റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ പോകുന്നൂ ..

 40000 രൂപ മാസ ശമ്പളം ..താമസിക്കാന്‍ ഒരു വില്ല ..

'ഹ ഹ ..ഓര്‍ത്തപ്പോള്‍ അറിയാതെ ചിരിച്ചു പോയി '.
അമ്മയുടെ കഴുത്തില്‍ കിടന്ന മാല പണയം വച്ച് നാല് ജോഡി ഉടുപ്പുകള്‍,ഒരു ബാഗും ഷൂവും കൂടി വാങ്ങി .ബാക്കിയുള്ള രണ്ടായിരം രൂപ വണ്ടി കൂലി കൊടുക്കാന്‍ മാറ്റിവച്ചു .
***********************************************************************************
മണിയമ്മയുടെ കയ്യിലെ വിസയുടെ കോപ്പി കണ്ടപ്പോള്‍ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൂ
അത് വായിച്ചു നോക്കിയപ്പോള്‍ ഒരു ഞെട്ടി .
'visit visa ' ആകെ വിയര്‍ത്തു പോയി .
കൂടെ ഉണ്ടായിരുന്ന കത്ത് വായിച്ചപ്പോള്‍ പാതി സമാധാനം ആയി .
"പ്രിയ ശശാങ്ക ..ഇപ്പോള്‍ തന്നത് വിസിറ്റ് വിസ ആണ് .നിനക്ക് ജോലി ശരിയാക്കിയ കമ്പനി ദുബൈ ഷെയ്ക്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് .
ആളെ നേരില്‍ കണ്ടു ഇഷ്ട്ടപെട്ടാല്‍ മാത്രമേ വിസ അടിക്കൂ .നീ പെടികേണ്ട എല്ലാം ഞാന്‍ ശരിയാക്കി വച്ചിട്ടുണ്ട് .നിന്റെ വരവ് നേരത്തെ ആക്കിയാല്‍ നന്ന് .പിന്നെ 25000 രൂപാ കൂടി മണിയമ്മയെ എല്പ്പികണം അത് ഇവിടുത്തെ ഇട്നിലകാരന് കൊടുക്കാന്‍ ഉള്ളതാണ് .
എന്ന് സ്വന്തം അപ്പേട്ടന്‍ ".
എന്തായാലും നനഞു ഇനി കുളിച്ചു കയറാം .തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ വിറ്റു ബാക്കി തുക കൂടി ഏല്‍പ്പിച്ചു മണിയമ്മയെ.

ഇത്രയും നാള്‍ അന്നം തന്ന രമണിയെ വിറ്റല്ലോഎന്ന് ഓര്‍ത്തപ്പോള്‍ ഒരു സങ്കടം .
കഴിഞ്ഞതെല്ലാം നല്ലതിന് ..വരാന്‍ ഉള്ളതും നല്ലതിന് എന്നാ വിശ്വാസത്തോടെ ശശാങ്കന്‍ നിറകണ്ണുകളോടെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി .
**********************************************************************************
സൈഡ് വിന്‍ഡോയുടെ അരികില്‍ ഇരുന്നു ശശാങ്കന്‍ മേഖപാളിയില്‍ മുത്തമിട്ടു കളിക്കുന്ന കൂറ്റന്‍ ചിറകിനെ കതുകത്തോടെ നോക്കി ഇരുന്നു .
കണ്ണടച്ചപ്പോള്‍ നാടിന്റെ ഓര്‍മ്മകള്‍.
അറിയാതെ ഒന്ന് മയങ്ങി പോയി ,അതെ സമയം റണ്‍വേ ലക്ഷ്യമാക്കി ആ കൂറ്റന്‍ ചിറകുകള്‍ താഴുന്നു കൊണ്ടിരുന്നൂ .ചക്രങ്ങള്‍ നിലത്തുതൊട്ടപ്പോള്‍ ആ യന്ത്ര പക്ഷി ശക്തമായി ഉലഞ്ഞൂ അവനൊന്നു ഞെട്ടി .
മുന്നില്‍ ഇറങ്ങി ഓടുന്ന ആളിന്റെ പിന്നാലെ തന്റെ ചെറിയ ബാഗുമായി പുറത്തേക്കു നടന്നൂ .
ടെര്‍മിനലിന്റെ വെളിയില്‍ ഇറങ്ങിയപ്പോള്‍ വീശിയടിച്ച ചൂടന്‍ കാറ്റില്‍ അവന്റെ കണ്ണുകള്‍ അടഞ്ഞു പോയി .കത്ത് നിന്ന നാട്ടുകാരന്റെ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നൂ .അംബരചുമ്പികളെ കണ്‍ കുളിര്‍ക്കെ കാണുന്നതിനു മുന്നേ മരുഭൂമിയിലെ മണല്‍തരികളെ കീറി മുറിച്ചു കൊണ്ട് ആ വാഹനം മുന്നോട്ടു നീങ്ങി .
***********************************************************************************
ലേബര്‍ ക്യാമ്പ്‌ എന്നാ വലിയ അക്ഷരത്തിലുള്ള ചുവന്നബോര്‍ഡ് കണ്ടപ്പോള്‍ ഒരു സംശയം .

'അല്ല അപ്പേട്ടന്റെ താമസ സ്ഥലം അല്ലെ ?'.

'അല്ല ഇത് ഞങ്ങളുടെ റൂമാ നിന്റെ താമസം തല്കാലത്തേക്ക് ഇവിടെയാണ്‌ '.

റൂമിലേക്ക്‌ കാലടെത്തു വക്കുമ്പോള്‍ ബിരിയാണിയുടെ രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു കയറി .വിശന്നു വലഞ്ഞ വയറിനു അല്‍പ്പം ആശ്വാസം ആയതു പോലെ .
ഉള്ളതെല്ലാം വിഴുങ്ങിയിട്ട് ഒന്നും അറിയാതെ ഉറങ്ങുന്ന അപ്പേട്ടനെ കണ്ടപ്പോള്‍ കലി ആണ് തോന്നിയത് .

'നിനക്ക് വിഷകുന്നുണ്ടാവും അല്ലെ ?

ദാ തല്‍കാലം ഇത് കഴി '

പാവം സലിം',

ബിരിയാണി മനസ്സില്‍ കണ്ട തന്റെ മുന്നില്‍ പരിപ്പ് കറിയും വട്ടത്തില്‍ പരന്ന ഒരു സാധനം ഇരുന്നു ചിരിക്കുന്നത് കണ്ടപ്പോള്‍ കഴികാതെ തന്നെ നിറഞ്ഞൂ .

കുബ്ബൂസ് എന്നാ സാധനം ആദ്യമായി കണ്ടൂ അന്ന് .

ഗള്‍ഫിന്റെ ആദ്യപാഠം !
ഉറക്ക ഉറന്നപ്പോള്‍ മുന്നില്‍ ഇരിക്കുന്ന ശശാങ്കനെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി അപ്പുകുട്ടന്‍ ,

'ങ്ഹാ നീ എത്തിയോ ?

ഞാനൊന്ന് മയങ്ങി '

നിന്റെ യാത്ര എങ്ങനെ ഉണ്ടായിരുന്നൂ ?
'സുഖമായിരുന്നൂ '
'നാളെ തന്നെ നിനക്ക് ജോലിക്ക് കയറാം' ..
തല്‍കാലം ഇവിടെ താമസിക്കു പിന്നെ നമുക്ക് ശരിയാക്കാം .
യാത്ര പറഞ്ഞു പോയ അപ്പേട്ടനെ തെറ്റിദ്ധരിച്ചതില്‍ അവന്‍ ഖേദിച്ചൂ .
നാളെ ജോലിയില്‍ കയറുന്നത്തിന്റെ ത്രില്ലില്‍ നേരം വെളുക്കാന്‍ കാത്തിരുന്നൂ ..
**********************************************************************************
നേരം പുലര്ന്നൂ ..

അപ്പേട്ടന്റെ വിളിക്കായി കാത്തിരുന്നൂ ശശാങ്കന്‍.
സലിം തന്ന മൊബൈലില്‍ അപ്പേട്ടനെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌ .
ആകെ നിരാശ .
നല്ല വിശപ്പുണ്ട് എങ്ങനെ കഴിക്കും ,മുന്നില്‍ ഇരിക്കുന്ന ഉപ്പുമാവിനെ നോക്കി നില്കാനെ അവനു കഴിഞ്ഞുള്ളു .
സമയം പതിനൊന്നു മണി കഴിഞ്ഞൂ .
മൊബൈലില്‍ തെളിഞ്ഞ നമ്പര്‍ കണ്ടപ്പോള്‍ ..ആകാംഷയും വിദ്വേഷം ഒരുപോലെ വന്നൂ അവനു .
അപ്പേട്ടന്‍ !
"ഹലോ ....
ഡാ ശശാങ്ക നീ വിഷമികേണ്ടാ ..ട്ടോ ,
നീ വരാന്‍ ഒരു ദിവസം വൈകി ..ഉണ്ടായിരുന്ന ഒഴിവില്‍ ഒരു പാകിസ്ഥാനി കയറി .
നമുക്ക് വേറെ ശരിയാക്കാം രണ്ടു ദിവസത്തിനുള്ളില്‍ .
പിന്നെ ഞാന്‍ കുറച്ചു തിരക്കില്‍ ആണ് ,നിന്റെ കാര്യം സലീമിനെ ഏല്‍പ്പിച്ചിട്ടുണ്ട് .എന്താവശ്യം ഉണ്ടേലും അവനോടു പറഞ്ഞാല്‍ മതി .
പിന്നെ നീ വെറുതെ ഇരുന്നു ബോര്‍ അടികെണ്ടാ .ഇടയ്ക്കു വെളിയില്‍ ഇറങ്ങി ഒന്ന് അന്വേഷിക്കു ..രണ്ടര ദിര്‍ഹം കൊടുത്താല്‍ ഗള്‍ഫ്‌ ന്യൂസ്‌ കിട്ടും അതില്‍ വേക്കന്‍സി കാണും .നിനക്ക് നിന്റെ കഴിവ് തെളിയാകാന്‍ ഒരു അവസരവും ആകും ..ഇഷ്ടപെട്ടത് തിരഞ്ഞു എടുക്കുകയും ആവാം .
ഒന്നും കിട്ടിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു ശരിയാക്കാം ..
ഒക്കെ ..
എല്ലാം പറഞ്ഞത് പോലെ "
നിന്നിടം താഴ്ന്നു പോയതുപോലെ .കുനിഞ്ഞ ശിരസുമായി അവന്‍ തറയില്‍ ഇരുന്നു .
അമ്മയെ വിളിക്കാന്‍ പോലും കഴിയുന്നില്ലാ .പാവം തന്റെ ഈ അവസ്ഥ അറിയിച്ചു എന്തിനു വിഷമിപ്പികണം .
ദിവസങ്ങള്‍ കടന്നു പോയി ..
അപ്പേട്ടന്റെ വിളി പോലും ഇല്ലാ .
അങ്ങോട്ട്‌ വിളിച്ചാല്‍ തിരക്കാണുതാനും .
വാടി തളര്‍ന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു ചെറിയ പ്രകാശം മിന്നി കൊണ്ടിരുന്നൂ .
***********************************************************************************
മലയാളം പത്രം കൈകൊണ്ടു തൊടാത്ത താന്‍ ഇംഗ്ലീഷ് പത്രം വാങ്ങിയപ്പോള്‍ ..ഒരു ചിരി മിന്നി .
വേദന ചിരിയെ മായ്ച്ചു കളഞ്ഞൂ .
മുഖ മുഖങ്ങള്‍ ..മുറപോലെ നടന്നൂ ..
ഒന്നും അങ്ങ് ശരി ആയില്ലാ .
കഠിന ചൂടില്‍ ജോലി തേടി അലഞ്ഞൂ അവന്‍ .
ആകെ കൂടി കരിഞ്ഞു വാടിയതു പോലെ .
ആഹാരം ഉണ്ടായിട്ടും ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ .
ഇനി ഏതാനും ദിവസം കൂടി വിസിറ്റ് തീരാന്‍ .
ഓര്‍ത്തപ്പോള്‍ ചങ്കു പൊട്ടി ..
ഒന്നും ആയില്ല ..
അമ്മയുടെ മുഖം ..തന്റെ സ്വപ്നങ്ങള്‍ .
***********************************************************************************
ഒരു ദിവസം അപ്പേട്ടന്‍ എത്തി
"ശശാങ്ക എന്താടാ ആകെ കരിവാളിച്ചു പോയല്ലോ ?
ങ സാരമില്ല എല്ലാം ശരിയാകും
എല്ലാവരും ഇങ്ങനെ തന്നെയാ .."
ഒരു നൂറ് ദിര്‍ഹം എടുത്തു അവന്റെ കൈവെള്ളയില്‍ വച്ച് കൊടുക്കുമ്പോള്‍
ഒരു ഉപദേശം നല്‍കാനും മറന്നില്ല അയാള്‍ .
'ആരെയും വിളിച്ചു കാശ് തീര്കണ്ട ..ജോലി ശരി ആയിട്ട് വിളിച്ചാല്‍ മതി .
പിന്നെ തരുന്ന കാശെല്ലാം കുറിച്ച് വക്കണം .നീ ശകലം ഊര്‍ജ്സ്വലന്‍ ആകണം എന്നാലെ ജോലി കിട്ടും .
ശരി ഞാന്‍ ഇടയ്ക്കു വിളിക്കാം '
അപ്പേട്ടന്‍ കണ്ണില്‍ നിന്നും മറയും വരെ അവന്‍ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നൂ .
തന്റെ അവസാന പ്രതീക്ഷയും ഈ നൂറു ദിര്‍ഹത്തില്‍ കഴിഞ്ഞെന്നു അവനു ബോധ്യമായി .
ഇനി ഒരാഴ്ച കൂടി മാത്രം .
വാ കീറിയ ദൈവം ഇര തരുമെന്ന വിശ്വാസത്തോടെ അവന്‍ നിവര്ന്നിരുന്നൂ .
***********************************************************************************
തളര്‍ന്നു കിടന്നു ഉറങ്ങിയ ശശാങ്കന്‍ ബെല്‍ കേട്ട് ഞെട്ടി ഉണര്‍ന്നൂ .
പരിചിതമില്ലാത്ത നമ്പര്‍ .
പ്രതീക്ഷയോടെ അവന്റെ വിറയാര്‍ന്ന കരങ്ങള്‍ കാള്‍ ബട്ടണില്‍ ഒന്നമര്‌ന്നൂ .
ഒരു മണിക്കൂറിനുള്ളില്‍ അജ്മാനില്‍ എത്തിച്ചേരണം എന്നാണു ചുരുക്കം എന്ന് നിമിഷങ്ങള്‍ കൊണ്ട് അവനു മനസ്സിലായി .
ടാക്സി പിടിച്ചു അവിടെ എത്തി ചേരുമ്പോള്‍ സമയം രണ്ടര .
ഭാഗ്യം .
അല്പം ലേറ്റ് ആയെങ്കിലും അഭിമുഖം നടന്നൂ .
നാളെ ജോയിന്‍ ചെയാനുള്ള പേപ്പര്‍ കയ്യില്‍ വാങ്ങിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നൂ .
എല്ലാ നഷ്ട്ടപെട്ടവന്ന്റെ കണ്ണില്‍ പ്രതീക്ഷയുടെ തിരിനാളം മിന്നി തെളിഞ്ഞൂ .
ചെറുതെങ്കിലും ആദ്യ ശമ്പളം രണ്ടു കയ്യും നീട്ടി വാങ്ങി സന്തോഷത്തോടെ .
അഭിമാനത്തിന്റെ ആ നിമിഷം .
***********************************************************************************
മാസങ്ങള്‍ ..കടന്നു പോയി ..
ശശാങ്കന്‍ ഇന്ന്
പ്രവാസ ജീവിതത്തിന്റെ ..കയ്പ്പും മധുരവും അറിഞ്ഞ യഥാര്‍ത്ഥ പ്രവാസി .. ..
ജീവിതം അല്പം പച്ച പിടിച്ചതുപോലെ ..
ആഗ്രഹങ്ങള്‍ കുന്നോളം ഉണ്ടെങ്കിലും ..
ഒരു ചെറിയ സന്തുഷ്ട്ട കുടുബം ഇന്നവന്‍ സ്വന്തമാക്കി .
ഭാര്യ ..മകള്‍ ..
ആഗ്രഹം കുന്നോളം വളരുമ്പോഴും അവന്‍ നന്ദി പറഞ്ഞൂ ദൈവത്തിനു ..അമ്മക്ക് ..
പിന്നെ വഴി കാട്ടിയ അപ്പേട്ടന് ..
ആ ജീവിത യാത്രാ ..തുടര്‍ന്ന് കൊണ്ടേ ഇരുന്നു സ്വപ്നങ്ങള്‍ നെയ്ത വലയുമായി .

ശുഭം .

3 comments:

  1. കഴിഞ്ഞതെല്ലാം നല്ലതിന് ..വരാന്‍ ഉള്ളതും നല്ലതിന് ആശംസകള്‍
    ഓര്‍മ്മകള്‍ ഇനിയും ചിരകുവിരിക്കട്ടെ

    ReplyDelete
  2. നന്നായിരിക്കുന്നു....തുടരുക

    അമീര്‍ കല്ലുംപുറം

    ReplyDelete