Friday, January 11, 2013

നിറങ്ങളെ പ്രണയിച്ച ശലഭം

നേരം ഇരുട്ടിത്തുടങ്ങി ,
റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കെട്ടി തലയില്‍ ഭദ്രമായി വച്ച് ആഞ്ഞു നടന്നു മൂസക്ക .
ഉടല്‍ അല്‍പ്പം വിയര്‍ത്തത് പോലെ,ഇളം തെന്നല്‍ ഒന്ന് തലോടിയപ്പോള്‍ ഒരു സുഖം .
ചുണ്ടില്‍ ഒരു തെറുപ്പു ബീഡി എരിഞ്ഞു കൊണ്ടിരുന്നൂ ..
വീശിയടിച്ച ആ ഈറന്‍ കാറ്റിനെ ഭയന്ന് ഇളം തെന്നലുകള്‍ എവിടെയോ ഓടിയോളിചൂ ..
പിന്നാലെ ശക്തമായ ഇടിയും ..മഴയും..

നടപ്പിന്റെ വേഗത കൂട്ടി ......മനസ്സിന്റെ ഒപ്പം ചലിക്കാന്‍ പ്രായം തളര്‍ത്തിയ ആ കാലുകള്ക്കായില്ല .
എത്രയും പെട്ടെന്ന് ചപ്പാത്ത് കടക്കണം ..ആ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നൂ ..
വഴിയിലെ കല്ലും മുള്ളും ..ചെരുപ്പിടാത്ത ആ കാലുകളില്‍ ആഴ്ന്നിറങ്ങി ..
മൂസക്ക അതൊന്നും അറിഞ്ഞിരുന്നില്ലാ ..ലക്‌ഷ്യം ..വീട് ..മാത്രം .

ഭാര്യയും രണ്ടു മക്കളും ചേര്‍ന്ന സന്തുഷടകുടുബം .
ഭാര്യ സൈനബ ,മക്കള്‍ ഐശൂ .. പാത്തൂ.
രണ്ടു പേരും പഠിക്കുകയാണ് .
മൂത്തവള്‍ പ്ലസ്‌ ടൂ ..ഇളയവള്‍ ഒന്‍പതാം ക്ലാസില്‍ ..
രണ്ടു പേരും കൊച്ചു സുന്ദരികള്‍ തന്നെ ....

മക്കളുടെ മുഖം ഓര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍ !..
പെട്ടെന്ന് ആ കണ്ണുകള്‍ തിളങ്ങി ..
ഹാവൂ !..ഒരു നൂറു അടികൂടി കടന്നാല്‍ ചപ്പാത്ത് ആയി ..
അരികില്‍ എത്തിയപ്പോള്‍ എല്ലാ തിളക്കവും ആവിയായി മാറി .
ആ കണ്ണുകള്‍ കുറുകി ..വെള്ളം കൂടുതല്‍ ആണെന്ന് തോന്നുന്നൂ .

എങ്ങനെയും അക്കര കടക്കണം ..ആത്മവിശ്വസത്തോടെ മൂസക്ക മുന്നോട്ടു ആഞ്ഞു .
മനസ്സിന് ഒരു ചാഞ്ചാട്ടം ..?
ഒരു അടി കൂടി കഴിഞ്ഞാല്‍ !
ഒന്ന് ഞെട്ടി...
വെള്ളത്തിന്റെ ശക്തി കൂടിയത് പോലെ
ഒരു കാല്‍ ഒന്ന് പറിച്ചാല്‍ ?
..ഓര്‍ത്തപ്പോള്‍ ആ തണുപ്പിലും നന്നായി വിയര്‍ത്തൂ .

പടച്ചോനെ !
എന്റെ മക്കള്‍ ..അവരെ നീ കാത്തോളണേ ....

ആ കണ്ണുകള്‍ നിറഞ്ഞൂ ,ഒരു സഹായത്തിനു പോലേം ആരെയും കണ്ടില്ലാ എവിടെയും .
മുന്നോട്ടും ..പിന്നോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ ...
ആ കണ്ണില്‍ നിന്നും അടര്‍ന്നു വീണ നീര്‍തുള്ളിയുടെ അര്‍ത്ഥം ..പാഞ്ഞു വന്ന മലവെള്ളം അറിയാതെ പോയി ..
ആ പാവം വൃദ്ധനെയും ഒപ്പിയെടുത്തു ആ വെള്ള പാച്ചില്‍ തന്റെ ലക്ഷ്യത്തിലക്ക് കുതിച്ചു കൊണ്ടിരിന്നൂ .

***********************************************************************************
ആധിപിടിച്ച മനസ്സുമായി സൈഅനബ അങ്ങോട്ടും ഇങ്ങോട്ടും നടന്നൂ ..
കാക്ക ഇതുവരെ വന്നില്ലാ .
.ആരോട് ചോദിക്കും .
അയല്കാര്‍ ഉള്ളതാണേല്‍ കുറച്ചു അകലെ ആണ് താനും .ഈ പെരുമഴയത്ത് ഈ മക്കളെ ഇട്ടു എങ്ങനെ തിരക്കി പോകും ..
പടച്ചോനെ ഒരേ കാത്തോണേ ..!

അകലേക്ക്‌ കണ്ണും നട്ട് ആ ഉമ്മറത്തിരുന്നൂ സൈനബ ..ഇടയ്ക്കു തലതിരിച്ചു നോക്കിയപ്പോള്‍ മക്കള്‍ നല്ല ഉറക്കത്തിലാണ് ..ഒന്നും അറിയാതെ ..
ആ കണ്ണുകള്‍ ..നിറയാന്‍ തുടങ്ങി ..ക്കാ ..എന്തേ താമസിക്കണതു ..
...വിനാഴിക കടന്നു പോയി നേരം വൈകി ,ആ തണുപ്പില്‍ ഉമ്മറത്തിരുന്നൂ ഉറങ്ങി പോയി സൈനബ .

ഇടക്കൊന്നു ഞെട്ടി ഉണര്‍ന്നൂ അപ്പോഴേക്കും നേരം പുലര്ന്നൂ .
കാക്ക ഇതുവരെ വന്നില്ലാ .ആ ഉള്ളൊന്നു കാളി ..മക്കള്‍ അലമുറയിട്ടൂ തുടങ്ങി ..

അവര്‍ എല്ലായിടത്തും തിരക്കി ...
അങ്ങനെ ആ ദിവസം അസ്തമിചൂ ..
മൂസാക്ക മാത്രം വന്നില്ല !.
ആരും ഒട്ടു കണ്ടതും ഇല്ലാ .
പ്രതീക്ഷ നഷ്ട്ടപെട്ടു ...വാടി തളര്‍ന്ന ഉമ്മയെ ..ഐശൂ താങ്ങി കിടത്തി .
ദിവസങ്ങള്‍ കടന്നു പോയി ..
താന്‍ കൂടി തളര്‍ന്നാല്‍ മക്കള്‍ ! .

ഞാന്‍ അല്ലാതെ ആരുണ്ട്‌ അവര്‍ക്ക് ഇനി ..
നിലത്തുറക്കാത്ത കാലുമായി അവള്‍ എണീറ്റ്‌ അടുക്കളയില്‍ കയറി .

വേദന കടിച്ചു പിടിച്ചു മക്കള്‍ക്ക്‌ വേണ്ടി ..
***********************************************************************************
ഒരു ശാന്തത ..

ജീവിക്കണം ..മക്കള്‍ക്ക്‌ വേണ്ടി ..
അവരെ ഒരു നല്ല നിലയില്‍ എത്തികണം ..ആ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നൂ .

ഇത്തിരിയുള്ള ഭൂമിയില്‍ തൂമ്പ ഉയര്‍ന്നു താഴ്ന്നൂ .
ഗതി തെറ്റിയ തൂമ്പയെ പിടിച്ചു നിര്‍ത്താന്‍ ആ വളയിട്ട കൈകള്‍ നന്നേ ബുദ്ധിമുട്ടി .
കപ്പയും ..വാഴയും ..ഇടയ്ക്കു പച്ച കറി വിത്തും നട്ടൂ ..

മണ്ണ് ചതിചില്ലാ .പൊന്നു വിളഞ്ഞൂ ..
ജീവിതം അല്പം കര കയറിയത് പോലെ ..

മക്കള്‍ രണ്ടു പേരും പഠിക്കാന്‍ പോകാന്‍ തുടങ്ങി ..
ചിരിക്കാന്‍ മറന്നിരുന്ന ആ മുഖങ്ങളില്‍ അല്പം തെളിച്ചം വന്നത് പോലെ .
മാസങ്ങള്‍ കൊഴിഞ്ഞു പോയി ..
വിധി വീണ്ടും വികൃതി കാട്ടി ആ കൊച്ചു കുടുംബത്തോട് ..
തളര്‍വാതം പിടിച്ചു കിടപ്പിലായി സൈനബ .
പാത്തൂ വിങ്ങി പൊട്ടി ..ഐശൂ.... കരഞ്ഞില്ല .
വിധി പാകപ്പെടുത്തിയ ആ കൊച്ചു മനസ്സിന് ആ കണ്ണീര്‍ തുള്ളികളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞൂ .

അവള്‍ അനിയത്തിയെ ചേര്‍ത്തു പിടിച്ചു ..
മോളെ .....
നീ തളരരുത് ..നമ്മള്‍ ജീവിക്കും ..നമ്മള്‍ക്ക് വേണ്ടി ..ഉമ്മാക്ക് വേണ്ടി ..

നീ നന്നായി പഠിക്കണം ..നിന്നില്‍ ആണ് ഇനി ഈ വീടിന്റെ പ്രതീക്ഷ .
പാത്തുവിനെ നിര്‍ബന്ദിച്ചു സ്കൂളില്‍ പറഞ്ഞു വിട്ടു ..
കുടുബം നോക്കാന്‍ ..പാഠപുസ്തകം പിടികേണ്ട ആ കുരുന്നു കൈ ആദ്യമായി തൂമ്പയില്‍ തൊട്ടൂ ..
കൈകളില്‍ വീണ മുറിവുകള്‍ അവളെ നോക്കി പുഞ്ചിരിച്ചൂ ..
ഈ മുറിവുകള്‍ എത്ര നിസാരം !
കൃഷിക്ക് പുറമേ കോഴി വളര്‍ത്തലും തുടങ്ങി ..

ഈ കൊച്ചു കുടുബത്തിന് മാന്യമായി ജീവിക്കാനുള്ള ..വക കിട്ടുമായിരുന്നൂ .
വിധിയെ പഴിക്കുക്കുവാനോ ..നഷ്ട്ട സ്വപ്‌നങ്ങള്‍ ഓര്‍ത്ത്‌ വിലപിക്കുവാനോ അവള്‍ക്കു നേരമില്ലായിരുന്നൂ ..
എങ്ങനെയും പാത്തുവിനെ പഠിപ്പിച്ചു ഒരു നിലയില്‍ എത്തിക്കണം .

***********************************************************************************
അങ്ങനെ പാത്തൂ പത്താം ക്ലാസ്സില്‍ കയറി .
ഒരു സുന്ദരികുട്ടി തന്നെ,
പഠനത്തില്‍ അല്‍പ്പം പിന്നിലാണ് എങ്കിലും സ്കൂളിന്റെ അഭിമാനം ആണ് .വോളിബാള്‍ ടീമിന്റെ ക്യാപ്റ്റന്‍ ..

കളിയും ചിരിയുമായി അവള്‍ പാറി നടന്നൂ .
വിടരാന്‍ കൊതിക്കുന്ന പൂവിനെ പോലെ ..നിറങ്ങളെ പ്രണയിച്ചു ശലഭത്തെ പോലെ .ആ കണ്ണുകളിലെ തിളക്കം ഐശൂ തിരിച്ചറിഞ്ഞൂ .

'മോളെ ..കളിയും ചിരിയും നിര്‍ത്തി വല്ലതും പടിക്ക്' ..
ഇനി മുതല്‍ നേരം വൈകാന്‍ നില്കണ്ടാട്ടോ .

***********************************************************************************
അന്ന് പതിവിലും വൈകി പാത്തൂ ..
'പറഞ്ഞാലും കേള്കില്ലാ അഹങ്കാരി' ,
ടപ്പോ ..ടപ്പോ ..ഉമ്മറത്തിരുന്ന ചെമ്പരത്തി കമ്പെടുത്ത് പൊതിരെ തല്ലി കലി തീരുവോളം .

പാത്തൂ അനങ്ങിയില്ലാ ..അവളുടെ കണ്ണുകളില്‍ നനവുകള്‍ പടര്‍ന്നൂ .
ഐശൂ ഒന്ന് നിര്‍ത്തി .
മോളെ ...........
നീ ക്ഷമിക്ക് ..ഇത്തച്ചി അല്ലെ തല്ലിയത് .
അവളുടെ കവിളില്‍ ഒരു പൊന്നുമ്മ നല്‍കിയപ്പോള്‍ ..പാത്തുവിന്റെ എല്ലാ വേദനയും പോയി മറഞ്ഞിരുന്നൂ .

മഗരിബു കഴിഞ്ഞു ..
ഉമ്മക്കുള്ള ഭക്ഷണവുമായി ..ഐശൂ മുറിയില്‍ കയറി ..
ഇത്തയുടെ പിന്നാലെ പാത്തുവും .

മകള്‍ കോരി തരുന്ന പൊടിയരി കഞ്ഞി നിറകണ്ണുകളോടെ ..ഇറക്കി തുടങ്ങി
ഉമ്മയുടെ കയ്യില്‍ തലവച്ചു പത്തുവും .
ആ കണ്ണുകള്‍ എന്തോ പറയാന്‍ ശ്രമിച്ചു ..ഒരു വാക്കും പുറത്തേക്കു വന്നില്ലാ .

ഉമ്മയുടെ മുഖം അവള്‍ തുടച്ചു ..പുറത്തേക്കു ഇറങ്ങി
'അത്താഴം കഴിക്കാം വാ മോളെ '
അനുസരണയുള്ള മാന്‍പേടയെ പോലെ അവള്‍ ഇത്തയുടെ പിന്നാലെ അടുകളയില്‍ കയറി .
ഇടകൊന്നു അനിയത്തിയെ നോക്കിയപ്പോള്‍ ഐശുവിന്റെ കണ്ണുകള്‍ തിളങ്ങി അഭിമാനം കൊണ്ട് .
അവള്‍ വളര്‍ന്നിരിക്കുന്നൂ തന്നെകളും .

ഊണും കഴിഞ്ഞു കൈകഴുകി പാത്തു പുതപ്പിനടിയില്‍ കയറി .
ക്ഷീണം തോന്നിയെങ്കിലും ..അല്പം ഓര്‍മ്മകള്‍ അയവിറക്കി ഐശൂ .
ഓര്‍മ്മകള്‍ ..ഉറക്കത്തിലേക്ക് വഴുതി വീണൂ ..
ഇത്തയുടെ വയറില്‍ ചുറ്റി പിടിച്ചു .. നിദ്രയില്‍ അലിഞ്ഞു ചേര്‍ന്നൂ പാത്തൂ .

***********************************************************************************
ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയി ,
അങ്ങനെ ആ പരീക്ഷയും വന്നെത്തി .

രാവും പകലും ഒരേ പഠിത്തം ..
സ്വപ്‌നങ്ങള്‍ നിറവേറാന്‍ ....

പരീക്ഷ തുടങ്ങി .
'എങ്ങനെ ഉണ്ടായിരുന്നൂ മോളെ ഇന്ന് ?'

എളുപ്പം ആയിരുന്നൂ ഇത്താ .
ങ ..മാര്‍ക്ക് വരട്ടെ .
***********************************************************************************
ഇന്നാണ് ആ ദിനം ..പരീക്ഷ ഫലം ..
പതിവിലും നേരത്തെ പാത്തൂ ഉണര്‍ന്നൂ .കുളിയും ..കഴിഞ്ഞു അണിഞ്ഞൊരുങ്ങി .
കണ്ണാടിയില്‍ നോക്കി മതിമറന്ന അവളെ നോക്കി ഐശൂ ..കളിയാക്കി ചിരിച്ചൂ ..
'മരം കേറിയേ കാണാന്‍ എന്ത് ഭംഗി '

'അസൂയ പെട്ടിട്ടു കാര്യമില്ലാ ..കാണാന്‍ ഇത്തിരി മൊഞ്ചു ഉണ്ടായതു എന്റെ തെറ്റാ '
'ഇത്തച്ചീ ദെ ഇങ്ങനെ അല്‍പ്പം താഴോട്ടു വാലിട്ടു എഴുതണം കണ്ണ് .എന്നാലെ ചെക്കന്‍മാര് ശ്രദ്ധിക്കൂ '.

'മതി കിന്നരിച്ചു സമയം കളയേണ്ടാ ..പോയിട്ട് വാ .
ഉമ്മയുടെ കവിളില്‍ ഒരു ഉമ്മ നല്‍കി ..
ഇത്തയുടെ കയ്യില്‍ നിന്നും ഒന്ന് വാങ്ങാനും മറന്നില്ലാ .

'ദ നീ ഇത് വച്ചോ ..എല്ലാവര്‍ക്കും മിട്ടായി വാങ്ങി കൊടുക്കണം '
കണ്ണില്‍ നിന്നും മറയുന്ന ശലഭത്തെ നിറകണ്ണുകളോടെ നോക്കി നിന്നൂ അവള്‍ .
സമയം കടന്നു പോയി ..
'പതിവിലും വൈകി .
അവളെ ഇത് വരെ കണ്ടില്ലല്ലോ? '
അകലേക്ക്‌ കണ്ണും നട്ടു അവള്‍ ഉമ്മറത്തിരുന്നൂ .

സമയം സന്ധ്യയായി .
കണ്ണുകള്‍ നിറഞ്ഞൂ ....
കടിഞ്ഞാണ്‍ നഷ്ട്ടപെട്ട കുതിരയെ പോലെ അവള്‍ ഇരുളിലക്ക് ഓടി ..
മൈലുകള്‍ താണ്ടി ..എവിടെയും കണ്ടില്ലാ .
ആരെയും കണ്ടില്ലാ ആ രാത്രിയില്‍ .

.
എന്റെ മോള്‍ ...പാത്തൂ ..നീ എവിടാ '
ആര് കേള്‍കാന്‍ ..
ആ നെഞ്ചിലെ വിങ്ങല്‍ പ്രകൃതി കേട്ടുവോ ...
ഒരു തുള്ളിയായി ..അവളും ചേര്‍ന്നൂ ആ ദുഖത്തില്‍ .

കുടിലില്‍ കിടക്കുന്ന ഉമ്മയെ ഓര്‍ത്തപ്പോള്‍ ..
അവള്‍ തിരികെ മടങ്ങി ..

ഉമ്മാ ശാന്തമായി ഉറങ്ങുന്നൂ ..
ഈറന്‍ പടര്‍ന്ന ദേഹവുമായി അവള്‍ ഉമ്മറത്തിരുന്നൂ .
അകലേക്ക്‌ കണ്ണും നാട്ടു ..പ്രതീക്ഷയുടെ ചെറിയൊരു തിരിനാളവുമായി .

കരഞ്ഞു തളര്‍ന്നു അവള്‍ എപ്പോഴോ ഉറങ്ങി പോയി .
ഞെട്ടി ഉണര്ന്നവള്‍ ..ആരോ വിളിച്ചത് പോലെ .
ആരൊക്കെയോ ..ഓടി മറയുന്നൂ ..ദൂരെ .
ഇടക്കാരോ വിളിച്ചു പറഞ്ഞൂ ..
ഒരു ശവം ! ചപ്പാത്തില്‍ .
ഒരു പെണ്കുട്ടിയുടെതാണെന്നു കേട്ടോ .

നിലത്തുറക്കാത്ത ..അവളുടെ കാലുകള്‍ ..
ഒരു പടക്കുതിരയെ പോലെ ചപ്പാത്ത് ലക്ഷ്യമാക്കി പാഞ്ഞൂ .
കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്‍ ഇടയിലൂടെ അവള്‍ ഇടിച്ചു കയറി ..
ഒന്നേ നോക്കിയുള്ളൂ !
മോളെ ...................ന്റെ ..മോളെ ...
പടച്ചോനെ ..നീ വീണ്ടും ചതിച്ചു ഇല്ലേ ?

താഴേക്കു വീണ ആ മാലാഖയെ ഏതോ രണ്ടു കരങ്ങള്‍ താങ്ങി .
'ഏതു ചെകുത്താന്‍ ആണോ ഇത് ചെയ്തത് , പിച്ചി ചീന്തിയില്ലേ ഈ പനിനീര്‍പൂവിനെ '
നിലവിളി ..രോദനം ..ആക്രോശം ..
ഒന്നും അവള്‍ അറിഞ്ഞിരുന്നില്ലാ ,ബോധരഹിതയായി ..
മാന്യതയുടെ മുഖപടം അണിഞ്ഞ കഴുകന്‍മാര്‍ അവിടെയും എത്തി കാമറ കണ്ണുമായി .
പിച്ചി ചീന്തിയെ പൂവിനെ അവര്‍ അതില്‍ ഒപ്പിയെടുത്തൂ .

***********************************************************************************
മോര്‍ച്ചറിയുടെ ..ആ കൊടും തണുപ്പില്‍ വിറങ്ങലിച്ചു കിടന്നൂ പാത്തൂ ..
ആരോടും പരിഭം ഇലാതെ ..പരാതികള്‍ ഇല്ലാതെ ..

അടുത്തുള്ള മുറിയില്‍ കിടന്ന ഐശു .. ഒന്നും അറിഞ്ഞില്ല ..
മയക്കം വിടാതെ വീണ്ടും കണ്ണുകള്‍ പൂട്ടി അവള്‍ .

'ഇനി വചോണ്ടിരികണോ ? കീറി മുറിച്ച ദേഹം അല്ലെ ?കാക്കാന്‍ ആരും ഇല്ല .
ഒരു ചേട്ടത്തി ഉള്ളതിന് ബോധവും തെളിഞ്ഞിട്ടില്ലാ' .

പൂക്കളെ പ്രണയിച്ച ശലഭം .., ..നിറങ്ങള്‍ കൊണ്ട് സ്വപ്നങ്ങള്‍ നെയ്ത ആ പനീര്‍ പൂവിനെ
ആറടി താഴ്ചയില്‍ മണ്ണിട്ട്‌ മൂടി അവര്‍ .

രണ്ടാം ദിവസം ബോധം വന്നൂ ..ഒന്ന് കരയാന്‍ പോലും ത്രാണി ഉണ്ടായിരുന്നില്ല ഐശുവിന്റെ കണ്ണുകള്‍ക്ക്‌ .
പാത്തൂ ..ഉപ്പാ ..ഉമ്മാ ...ഓര്‍മ്മകള്‍ ..ഇരുന്നു വിങ്ങി ..
രണ്ടു മിഴിനീര്‍ തുള്ളികള്‍ പൊഴിഞ്ഞൂ അവസാനമായി പാത്തുവിനു വേണ്ടി .

വിധി ..പരീക്ഷണം ..ഇനി ?
അരികില്‍ കിടന്ന പത്രത്തിന്റെ മുഖപടം കണ്ടു അവള്‍ ഒന്ന് ഞെട്ടി ..
BM .പാത്തൂ ..ഒന്നാം റാങ്ക് ...
വീണ്ടും ..വീണ്ടും അവള്‍ ഉറക്കെ വായിച്ചു ..നനവുകള്‍ അക്ഷരങ്ങളെ വിഴുങ്ങി .
വേദനകള്‍..ഓടിയോളിച്ചൂ , കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞൂ ..

മോളെ ......
നീ നേടി ...
ഇത്താക്ക് തന്ന വാക്ക് പാലിചൂ .

അവളുടെ കണ്ണിലെ തിളക്കം കണ്ടു ....
പ്രകൃതി പോലും നാണം കൊണ്ട് തലകുനിച്ചു ..
മേഘങ്ങള്‍ ഇരുണ്ടു കൂടി ..മഴത്തുള്ളികള്‍ ..താഴേക്ക്‌ പതിച്ചു ..
ആ പാപത്തിന്റെ കറകള്‍ കഴുകി കളയാന്‍ .

ശുഭം




സ്വപനങ്ങള്‍ താലോലികേണ്ട പ്രായത്തില്‍ ..
ആറടി മണ്ണില്‍ എല്ലാം മൂടി പുതച്ചു കിടാത്താന്‍ വിധിക്കപെട്ട ..
പെണ്‍കുട്ടി ..ഇന്നും എന്റെ കണ്ണുകളില്‍ വീശുന്നൂ ..വാലിട്ടെഴുതിയ നിന്റെ ആ കണ്പീലികള്‍ .
കാലം മറന്ന നിന്റെ പേരില്‍ ..ഞാന്‍ വരച്ച ഈ പൂര്‍ത്തിയാക്കാത്ത വരികള്‍ ..
നീയും വായികുന്നുണ്ടാകും ..എന്നാ പ്രതീക്ഷയോടെ .

9 comments:

  1. 'നടുകടലില്‍ പോയി ചൂണ്ട ഇട്ടതു പോലെ ആയി ഞാന്‍ എന്റെ ലിങ്ക് ഇവിടെ ഇട്ടതു.
    വന്‍ സ്രാവുകള്‍ മുതല്‍ ..പരല്‍മീനുകള്‍ വരെ പുളയുന്ന സ്ഥലം.'

    ഇങ്ങനുള്ള ഒരു പരസ്യകാപ്ഷൻ കണ്ടാ ഞാനിങ്ങോട്ടെത്തിയത്.
    എന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായതൊന്നും സംഭവിച്ചില്ല.
    ഒരു സാധാരണ സെന്റി-ഫാമിലി സ്റ്റോരി.
    ഒരുപാടാൾക്കുള്ള ഒരു പ്രത്യേകതയാണിത്, ഒന്ന് വികാരതീവ്രമാക്കിയെഴുതിയാലേ ആളുകളുടെ മനസ്സിൽ പതിയൂ എന്ന ഒരു തോന്നൽ.! ഇക്കയുമതു തന്നെ ചെയ്തു.
    ഒരു മാറ്റൂല്ല്യാ.
    ഞാൻ എനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനി പിറകെ വരുന്നവരുടെ അനുമോദനങ്ങൾ ഏറ്റു വാങ്ങിക്കോളൂ.
    ആശംസകൾ.

    ReplyDelete
  2. ബൂലോകത്ത് ഇന്ന് വായിച്ച മനോഹരമായ ഒരു കഥ .അധികം വര്‍ണ്ണനകളില്ലാതെ .വളച്ചുകെട്ടില്ലാതെ പറഞ്ഞിരിക്കുന്നു.. കൂടുതല്‍ പേര്‍ വായിക്കട്ടെ ഈ കഥ .

    ReplyDelete
  3. മണ്ടൂസന്‍ പറഞ്ഞത് പോലെ സെന്റിമെന്റ്സ് അല്‍പ്പം കൂടുതലായി പ്രയോഗിച്ചിട്ടുണ്ട്.ആശംസകള്‍ .

    ReplyDelete
  4. അതികം വളച്ചു കെട്ടില്ലാതെ നല്ല ഒരു ഗ്രാമീണ കഥ ..ആശംസകള്‍ ..

    ReplyDelete
  5. ട്രാജഡിയാണല്ലോ

    ReplyDelete
  6. നന്നായി പറഞ്ഞിരിക്കുന്നു ആശംസകള്‍ ,,,,,,,,,,,,,,,,

    ReplyDelete
  7. ആശംസകള്‍ ,,,,,,,,,,,,,,,,

    ReplyDelete