Tuesday, March 19, 2013

പാമ്പുകൾ


നേരം പുലർന്നൂ  മറിയാമ്മചേടത്തി  ആഞ്ഞു നടന്നൂ അകലെയുള്ള തോട്ടം  ലക്ഷ്യമാക്കി .ആദ്യം എത്തിയില്ലെങ്കിൽ  ഒരു കഷണം വിറകു പോലും കിട്ടില്ലാ ആരെങ്കിലും പിറക്കി കൊണ്ട് പോകും .
നോട്ടം ഒന്ന് ഇടതുവശത്തേക്ക് പാളി ആണ്ടെ കിടക്കുന്നൂ ഒരു വലിയ ക്ഷണം വിറക് .
ഹോ ഭാഗ്യം !
പുന്നെല്ല്  കണ്ട പെരുച്ചാഴിയെ പോലെ ആ ചേടത്തി ഒന്ന് ചിരിച്ചൂ .
അരയില്‍ തിരികിയിരുന്ന കൊടുവാള്‍ എടുത്തു ഒന്ന് നോക്കി  . ആ നില്‍പ്പ് കണ്ടാല്‍ സാക്ഷാല്‍ ഉണ്ണി ആര്‍ച്ച തൊഴുതു പോകും .
പെട്ടെന്ന് ആ മണ്ടരി തലയില്‍ ഒരു ബള്‍ബ്‌ കത്തി ! .
ചെതുക്ക് ചുമന്നു സമയം പാഴാക്കണ്ടാ , ഒന്ന് കൊത്തി നോക്കാം .
അവര്‍ ആഞ്ഞു കൊത്തി,കൊടുവാള്‍ S  ആകൃതിയില്‍ വിറകിന്റെ മണ്ടയില്‍ പതിച്ചു .
വിറകൊന്നു അനങ്ങി.

ശ് ശ് ശ് .........

ഹ ഃആയ്യ്യ്യോ ..പ്പാാ മ്പ് 

അതൊരു പെരുമ്പാമ്പ്‌  ആയിരുന്നൂ .
വെട്ടു കിട്ടിയതിനേക്കാള്‍ പാമ്പിനെ പേടിപ്പിച്ചത്‌ മറിയാമ്മചേടത്തിയുടെ അലര്‍ച്ച ആയിരുന്നൂ.
പാമ്പ് ജീവനുംകൊണ്ട് ഓടി.മറിയാമ്മ ചേടത്തി ഒട്ടു വിട്ടു കൊടുത്തില്ലാ  എതിര്‍ ദിശയില്‍ അവരും പാഞ്ഞൂ .ആ പാച്ചിൽ  കണ്ടാല്‍ മദം ഇളകി വരുന്ന പിടിയാനയെ പോലെ തോന്നി.റബ്ബര്‍മരങ്ങള്‍ മറിയാമ്മ ചേടത്തിക്ക് വേണ്ടി വഴി മാറി കൊടുത്തത് പോലെ  .പക്ഷെ താഴെ പയര്‍കാട്ടില്‍ പാത്തിരുന്ന ഉരുളന്‍ കല്ലിനു അറിയില്ലായിരുന്നൂ ആ വരുന്നത് മറിയാമ്മചേടത്തി  ആണെന്ന് . വഴി മാറും മുന്‍പേ ചേടത്തി ഒന്ന് താങ്ങി .

ഹയ്യോ ...എന്നെ കൊന്നേ  .

മൂക്കും കുത്തി വീണത്‌ വളക്കുഴിയിൽ .പാവം  ചേടത്തിക്ക് പിന്നെ ഓർമ്മ  ഉണ്ടായിരുന്നില്ലാ .

പാപ്പിചേട്ടൻ ,
അറിയപെടുന്ന അബ്കാരി .ചേടത്തിയുടെ സ്വന്തം ഭർത്താവ് ,
ഇന്നലെ കഴിച്ചതിന്റെ ഹാങ്ങ്‌ഓവറില്‍ ...നിന്നും ..ഉണര്‍ന്നൂ.
ഒന്ന് ഞെട്ടി ...
എന്ത് സമയം ആറ് മണി ആയെന്നോ ?
ക്ലോക്കിലെ  ഒരു സൂചി  മാത്രമേ പാപ്പിചേട്ടൻ കണ്ടിരുന്നുള്ളൂ .
പ്രിയതമയെ തിരക്കി ചേട്ടൻ പുറത്തേക്കു നടന്നൂ .
കുറച്ചു ദൂരം നടന്നപ്പോൾ അതാ കിടകുന്നൂ മറിയാമ്മ  അടിചില്ലില്‍വീണ എലിയെ പോലെ.
ചേട്ടന്റെ നിതാന്തപരിശ്രമത്തിന്റെ ഫലമായി ..മറിയാമ്മ ചേടത്തി ഒന്ന് അനങ്ങിയത് പോലെ .അവസാനം  ചേടത്തി എണീറ്റു ഉണ്ടായ സംഭവം വിവരിച്ചു  .
പാമ്പെന്നു കേട്ടപ്പോൾ   ആ കണ്ണുകള്‍ തിളങ്ങി .
പപ്പിചേട്ടന് പാമ്പുകള്‍ എന്നും ഒരു ഹരം ആയിരുന്നൂ .
ചേട്ടൻ നാട്ടുകാരെ കൂട്ടി  തിരച്ചിൽ തുടങ്ങി ഒടുവിൽ അവർ ആ വീരനെ കണ്ടെത്തി .
മറിയാമ്മചേടത്തിയെ ഭയപ്പെടുത്തിയ ആ വീരയോദ്ധാവിനു അവസാനം കീഴടങ്ങേണ്ടി  വന്നൂ.

ചെറുകയര്‍ കൊണ്ട് അവര്‍ അവന്റെ കഴുത്തില്‍ ഉപഹാരം അണിയിച്ചു.
അപ്പോള്‍ അതാ പാപ്പി ചേട്ടന് ഒരു വെളിപാട് .
ഇത് ചേനതണ്ടന്‍ ആണ് ...
മറ്റു ചിലര്‍ പറഞ്ഞൂ ഇത് പെരുമ്പാമ്പ് ആണെന്ന് .ഇനി ഇതിനെ ഫോറെസ്റ്റ്കാരെ അറിയിക്കണം ,
പിന്നീടുള്ള നൂലാമാലകള്‍ ഓര്‍ത്ത്‌ അവര്‍ താങ്കളുടെ സ്വന്തം പാപ്പിചായനു  ആ ഉപഹാരം കൈമാറി .
ചേട്ടന് സന്തോഷമായി.
എത്ര നല്ല നാട്ടുകാര്‍.
പാമ്പിനെയും കൊണ്ട് നില്കുന്ന ചേട്ടനെ കണ്ടപ്പോൾ ചേടത്തിക്ക് കലിവന്നൂ .ഇതിനേം കൊണ്ടെങ്ങാനും അങ്ങോട്ട്‌ വന്നാൽ മുറ്റത്തു കിടന്നോണം ഞാൻ പറഞ്ഞേക്കാം .
നിന്നെകാളും എത്രയോ ഭേതമാ ഈ പാമ്പ്‌ .വിഷമില്ലാത്ത ഇനമാ .
മറുപടി പറയാൻ ചേടത്തി വാപൊളിക്കും മുന്നേ ചേട്ടൻ ആഞ്ഞു നടന്നൂ .

പാപ്പിചേട്ടന്റെ വാശിക്ക് മുന്നില്‍ പാമ്പ് വീണ്ടും  മുട്ടുമടക്കി .വീട് ലക്ഷ്യമാക്കി അവര്‍ രണ്ടു
പേരും  ഇഴഞ്ഞൂ
 പ്രണയ ജോടികളെ പോലെ .....
കലിമൂത്ത ചേടത്തി ഇരുകൈകളും തലയിൽ വച്ച് താഴോട്ടിരുന്നൂ .

4 comments:

 1. ഹഹഹ

  ഈ കഥയെഴുതാനുള്ള പ്രചോദനം??

  ReplyDelete
 2. സംഗതി കൊള്ളാം, നല്ല തമാശ ഉണ്ടായിരുന്നു..
  ആശംസകൾ

  ReplyDelete

 3. മ്.....കുറേ കൂടി ശരിയാകാനുണ്ട് എന്ന് തോന്നുന്നു.

  അക്ഷരത്തെറ്റുകൾ കാണുന്നു. തിരുത്തുമല്ലോ?

  ReplyDelete
 4. നിങ്ങളുടെ അഭിപ്രായത്തിന് ഉപദേശത്തിനും കടപെട്ടിരിക്കുന്നൂ
  തെറ്റുക്കൾ തിരുത്താൻ ശ്രമിക്കും
  നന്ദി

  ReplyDelete