ദുർഗന്ധം വമിക്കുന്ന ഓടകൾക്കുമുന്നിൽ
പൊട്ടിയൊലിക്കുന്ന ജലധമനികൾക്കിടയിൽ
കൂടികിടക്കുന്ന ചവറുകൾക്കു മുകളിൽ
ആടിതിമിർക്കുന്നൊരായിരം ഈച്ചകൾ .
ജീവച്ഛവം പോലിരിക്കും കുരുന്നുകൾ .
ഒരുതുള്ളി നീരിനായി പരക്കം പായുന്നവർ
കുടിവെള്ളമില്ലാതെ വീഴുന്ന നാൽകാലികൾ .
സാക്രമിക രോഗങ്ങൾ അനുദിനം പെരുകുന്നൂ .
അധികാര വർഗങ്ങൾ ആടി തിമിർക്കുന്നൂ
അനുവാചക വൃത്തങ്ങൾ പ്രീണനം പൊഴിക്കുന്നൂ
അർഹത ഇല്ലാതിരുത്തിയ ജനങ്ങളെ
അനുദിനമെന്നോണം പരീക്ഷണം നടത്തുന്നൂ .
സ്ഥലകാല ബോധമെന്തെന്നറിയാത്ത വിഡ്ഢികൾ
അവസരം നോക്കാതെ പുലഭ്യം വിളമ്പുന്നൂ .
സഭ്യത എന്തെന്നറിയാത്ത മുഖമൂടികൾ
സ്ഥാന മാനങ്ങൾക്ക് പിന്നാലെ പായുന്നൂ .
കാലം വരുത്തിയ മാറ്റങ്ങൾ തിരുത്തുവാൻ
കാലക്രമേണ കഴിയുമെന്നാശിക്കാം നമുക്കിനി
വീശിയടിക്കുന്ന കാറ്റിലും കോളിലും
അണയാതെ നിൽക്കുന്ന ചെറിയൊരു പ്രതീക്ഷ.
No comments:
Post a Comment