Tuesday, January 8, 2013

മൃഗാധിപത്യം

ഏകാന്തയുടെ വിരിമാറില്‍
ഏകയായി നടന്നു പോയൊരു മാന്‍പേടയെ
എവിടെയോ മറഞ്ഞു നിന്നൊരു ചെന്നായ ,
ഓടിയൊളിക്കും മുന്നേ കൈക്കുള്ളിലാക്കി .

കാലിട്ടടിച്ചും ..മാറത്തലച്ചും
പ്രാണനുവേണ്ടി പിടഞ്ഞൊരു പേടയെ
കൂര്‍ത്ത ദ്രംഷ്ട്ടങ്ങള്‍ ആഴ്ത്തിയിക്കീ നരാധമന്‍
ചുടു ചോര നാവില്‍ നുണഞ്ഞ കശ്മലന്‍
ആവേശഭരിതനായി ആഴ്ന്നിറങ്ങി ആ മേനിയില്‍ .

ആക്രോശാഭൂരിതമായ നിമിഷം
ജീവന് വേണ്ടി കേഴുന്ന പെടയെ
അക്രമസക്തിയാല്‍ ഞെരിച്ചു കാപാലികന്‍ .
നിശ്ചലം ! പൊലിഞ്ഞു പോയി ആ ജീവന്‍.

ആരവം കേട്ട് ഓടിയൊളിക്കാന്‍ ശ്രമിച്ചവന്‍ ,
കൊഴിയാലും കല്ലാലും എറിഞ്ഞു വീഴ്ത്തിയവര്‍ .
നീതിയുടെ മുന്നില്‍ നിരത്തി നിര്‍ത്തി അവനെ
ഒരു നിമിഷ സുഖത്തിനായി പ്രാണന്‍ എടുത്തവന്‍
ഒരു തുണ്ട് കയറില്‍ തീരാന്‍ വിധിച്ചു .

ആത്മനിന്ദയാല്‍ തല താഴിത്തി നിന്നവന്‍ .
മാപ്പ് ! എന്നൊരു രണ്ടക്ഷരം ഉരിയാടി .
ആരവങ്ങള്‍ കിടയില്‍ ആരിത് കേള്‍ക്കാന്‍ !
വിതച്ചവന്‍ തന്നെ കൊയ്യണമെന്നല്ലെ സത്യം .

7 comments:

  1. മാപ്പ് കേള്‍ക്കെണ്ടവള്‍ ഈ ദുഷിച്ച വ്യവസ്ഥിതിയില്‍ നിന്നും ചിറകു വെച്ചകന്നു കഴിഞ്ഞില്ലേ ഇനിയെന്ത് മാപ്പ്..... നല്ല വരികള്‍.. ആശംസകള്‍...

    ReplyDelete
  2. പീഡനങ്ങള്‍ക്കറുതി ആശിക്കാം.

    ReplyDelete
  3. നല്ല വരികള്‍.. ആശംസകള്‍...

    ReplyDelete
  4. ഈ അഭിപ്രായത്തിനും ..പ്രോത്സാഹനത്തിനും ..
    എല്ലാവര്ക്കും നന്ദി

    ReplyDelete
  5. മനോഹരമായ കവിത ആധ്യമായിട്ടുള്ള ഈ വരവ് നിരാശ നല്‍കിയില്ല

    ReplyDelete