അവളോട് എനിക്ക് പ്രണയമായിരുന്നൂ
എന്നും ഉണരുമ്പോൾ ജനാലകൾ തുറന്നു ഞാൻ മുറ്റത്തേക്ക് നോക്കും
അവൾ അവിടെ ഉണ്ടോ എന്ന്, അവിടെ നില്കുന്നത് കാണുമ്പോൾ കിട്ടുന്ന സന്തോഷം !
എന്റെ മന്ദസ്മിതം കാണുമ്പോൾ ഇളംകാറ്റിന്റെ താളത്തിൽ അവൾ തലയാട്ടും
ഒരു പുഞ്ചിരിക്കുവേണ്ടി നാളുകളായുള്ള എന്റെ കാത്തിരുപ്പിനു അറുതിആയി ഇന്ന്
പതിവിലും നേരത്തെ ഞാൻ ഉണര്ന്നു ജനാലക്കരികിൽ നിന്ന ഞാൻ കണ്ടൂ
എന്നെ മാടിവിളിക്കുന്ന അവളെ .വിരിയാൻ വെമ്പിനില്ക്കുന്ന ആ രണ്ടു മൊട്ടുകൾ അപ്പോഴാണ് ഞാൻ കണ്ടത് .സന്തോഷം ..അഭിമാനത്തിന്റെ നിമിഷം ..എന്റെ റോസ് അവൾ പൂർണതയിൽ എത്തിയിരിക്കുന്നൂ .അവളുടെ നെറുകയിൽ ഞാനൊന്ന് ചുംബിച്ചൂ ..ആത്മനിർവ്രുതിയുടെ നിമിഷം .ഞാൻ കോരി നല്കിയ നീരിന്റെ വില അവൾ മറന്നില്ലാ ..
ഈ തിരക്കുള്ള ജീവിതത്തിൽ ..ഒര്ക്കാൻ സുഖമുള്ള ഓർമ്മകളിൽ ഒന്ന് ..
പൂക്കൾ ..