പിടകോഴി നീട്ടി കൂവി..
ശാന്തമ്മക്ക് കാര്യം പിടികിട്ടി .
ഇപ്പോള്‍ തുറന്നു വിട്ടാല്‍ നാളെയും തനിക്കു മുട്ട കിട്ടും .
അല്ലെങ്കില്‍ ടിം .
കോഴിയെ കൊണ്ട് ഇങ്ങനെ എങ്കിലും ഉപകാരം ഉണ്ട് .
ഒരു മകന്‍ ഉള്ളത് ..നാട്ടുകാര്‍ക്ക് വേണ്ടി മാത്രം ..ജീവിക്കുന്നൂ .
പണം ആവശ്യം ഉള്ളവര്‍ക്ക് ..അങ്ങോട്ട് ചെന്ന് അറിഞ്ഞു സഹായിക്കും .. അതാണ് ബാബു മോന്‍ .
ബാബുമോന്‍ ഞെട്ടി ഉണര്‍ന്നൂ ..ഹോ സമയം 8:40 .
സൂര്യന്‍ ഇന്ന് നേരത്ത് ഉദിച്ചോ ..ഒന്ന് ഉറങ്ങാനും സമ്മതികില്ലാ ...
കിടക്കയില്‍ ഇരുന്നു അവന്‍ അലറി
.അമ്മെഹ് ..അല്ല അമ്മെ ..കാപ്പി .
മുന്നിലെ ഒരു പല്ല് പോയത് കൊണ്ട് നാവു കയറി ഉടക്കും .
പല്ല് കൊഴിഞ്ഞു വരേണ്ട പ്രായം കഴിഞ്ഞൂ .
എങ്കിലും കയ്യില്‍ ഇരുപ്പു കൊണ്ട് നാട്ടുകാര് ഇടയ്ക്കു ഇടയ്ക്കു കൊഴിക്കും..
പക്ഷെ ഒന്നും പോലും വന്നു മാത്രം കണ്ടില്ലാ ..
അവന്‍ ഇന്നും പല്ലുതെക്കിലെന്ന അമ്മയുടെ പ്രതീക്ഷ ബാബുമോന്‍.
തെറ്റിച്ചു .
ഒന്ന് ചെറുതായി തേച്ചു ..അപ്പോള്‍ അവനു ഒരു പൂതി എന്നാല്‍ ഒന്ന് കുളിചെക്കാം .
എല്ലാം കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയപ്പോള്‍ അവന്‍ ഒന്ന് ഞെട്ടി ..
ഹോ ..ഒന്ന് കുളിച്ചാല്‍ ഇത്ര നിറമോ ?.
അപ്പോള്‍ എന്നും കുളിച്ചാല്‍ .!.
******************************
.ചായ്പ്പില്‍ തള്ളിവചിരിക്കുന്ന സൈക്കിള്‍ എടുത്തു അവന്‍ അപ്പുകുട്ടന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു ..
ബാബുമോന്റെ സ്വന്തം കണക്കു പിള്ള എന്ന് വേണേല്‍ പറയാം ....അപ്പുകുട്ടനെ..
അപ്പുകുട്ടന്‍ ..വിവാഹിതന്‍ വെറുതെ ഇരിപ്പ് ..ഒരു കുട്ടിയുടെ പിതാവ് ...
ഭാര്യ തങ്കമണി ....അടുത്തുള്ള വീട്ടില്‍ അടുക്കള പണി ചെയ്തു കുടുബം പുലര്‍ത്തുന്നൂ
******************************
നാല്‍കവല ലക്ഷ്യമാക്കി അവന്‍ ആഞ്ഞു ചവിട്ടി .
ഇന്നെങ്കിലും ..ഒരു നല്ല കോള് കിട്ടിയിരുന്നെങ്കില്‍ ..
മലര്പോടികാരന്റെ സ്വപനം പോലെ ബാബുമോന്‍ പലതു കണ്ടൂ ..
അവിടെ ചെന്നപ്പോള്‍ പീടികള്‍ എല്ലാം അടച്ചിട്ടിരിക്കുന്നൂ ...ഹര്‍ത്താല്‍
നാശം പിടിച്ച ഈ ഹര്‍ത്താല്‍ കാരണം ഒന്നും നടന്നില്ലാ ..
അവര്‍ തിരിച്ചു ചവിട്ടി ..ഇനി ആകെ അഭയം ആല്‌ചുവടു തന്നെ
അവിടെ ഒരു കൈ ഇടുകയും ചെയ്യാം സഹായം വേണ്ടിയവര്‍ അവിടെ കാണുകയും ചെയ്യും .
ഇറക്കം ഇറങ്ങിയതും .
ട്ടോ ..ഷൂൂ
നൂല് പൊട്ടിയ പട്ടംപോലെ സൈക്കിള്‍ ഒന്ന് ഉലഞ്ഞൂ ...
പിന്നെ അടുത്തുള്ള ഓടയിലേക്കു മൂക്ക് കുത്തി ...
ഭാഗ്യം ഒന്നും പറ്റിയില്ലാ ബാബുമോന് .
പാവം അപ്പുകുട്ടന്റെ വലതു കൈ രണ്ടായി ഓടിഞ്ഞൂ ...
അപ്പുകുട്ടന്‍ ഷെഡില്‍ ആയി ..
******************************
ദിവസങ്ങള്‍ കടന്നു പോയി .
കയ്യില്‍ ഒരു രൂപാ ഇല്ലാ ..കുറച്ചു പണം കിട്ടിയിരുന്നെകില്‍ .
ഒന്ന് പിടിച്ചു നിക്കാമായിരുന്നൂ ..ആരോട് ചോദിക്കും ?
ബാബുമോന്‍ തന്നെ അഭയം .
പക്ഷെ അറിഞ്ഞു കൊണ്ട് ട്രെയിന് തലവക്കണോ ..ഒന്നല്ല ഒരു രണ്ടു വട്ടം ചിന്തിച്ചൂ ..
വരുന്നത് വരട്ടെ ...തല വെക്കാം ...
******************************
അപ്പുകുട്ടന്‍ പെട്ടെന്ന് ഒന്ന് ഞെട്ടി ..
ആഹ ..!
വൈദ്യം കല്‍പ്പിച്ചതും ..രോഗി ഇച്ചിച്ചതും പണം ..
മുന്നില്‍ നില്‍ക്കുന്ന ബാബുമോനെ കണ്ടപ്പോള്‍ ..അപ്പുകുട്ടന്‍ ഒന്ന് വണങ്ങി ..
തന്നെ ഷെഡില്‍ കയറ്റി പോയിട്ട് ഇന്നാ ഇവനെ കാണുന്നത് .
രണ്ടെണ്ണം പറയാന്‍ നാക്ക് പൊക്കി .
അല്ലെങ്കില്‍ വേണ്ടാം തനിക്കു ഇവന്റെ സഹായം വേണ്ടതാ .
അപ്പുകുട്ടന്റെ മനസ്സ് വയിചെന്നവണ്ണം ..ബാബുമോന്‍ പോകെറ്റില്‍ നിന്നും ആയിരത്തിന്റെ ഒരു നോട്ട് എടുത്തു മേശയില്‍ വച്ചു .
അപ്പൂ ..നിനക്ക് കാശിന്റെ ആവശ്യം കാണും ..ഇതാ ഇത് ഇരികട്ടെ .
താന്‍ അഞ്ഞൂറ് ആണ് പ്രതീക്ഷിച്ചത് ..പക്ഷെ ഇത് ആയിരം ഉണ്ട് ..അപ്പുകുട്ടന്റെ കണ്ണുകള്‍ തിളങ്ങി .
അപ്പൂ നീ ആയതുകൊണ്ട് പലിശ കുറച്ചു തന്നാല്‍ മതീ .
പെട്ടെന്ന് എല്ലാം തിളക്കവും എവിടെയോ പോയി മറഞ്ഞൂ ........
തോളില്‍ ഒന്ന് തട്ടി ബാബുമോന്‍ തിരികെ നടന്നൂ .
അതോടു കൂടി അപ്പുകുട്ടന്‍ ജോലി ചെയ്തു ജീവിക്കാന്‍ തീരുമാനിച്ചൂ .
എത്രയും പെട്ടെന്ന് ബാബുമോന്റെ കടം വീട്ടണം ,
അപ്പുകുട്ടന്‍
അങ്ങനെ ഒരു കടയില്‍ സഹായി ആയി കയറി ..
ശമ്പളം 1500
ഇത് കൊണ്ട് ജീവിക്കാന്‍ ആവില്ലാ ..കുടുബം ..ഭാര്യ ..മകള്‍ .
കൂടാതെ ബാബുമോന്റെ കടവും ....
ആദ്യ ശമ്പളം കിട്ടിയപ്പോള്‍ അഞ്ഞൂറ് രൂപാ അവന്‍ ബാബുമോന് കൊടുത്തൂ .
സന്തോഷത്തോടെ അവന്‍ അത് സ്വീകരിച്ചു .
അടുത്ത മാസം .
ഈ പ്രാവശ്യത്തെ അഞ്ഞൂറ് കൂടി കൊടുത്താല്‍ തന്റെ കടം വീടും ...
അങ്ങനെ അതും ബാബുമോന്‍ രണ്ടു കയ്യും നീട്ടി വാങ്ങി ..
തിരികെ പോകാന്‍ തുനിഞ്ഞ അപ്പുകുട്ടന് നന്മകള്‍ നേരാന്‍ അവന്‍ മറന്നില്ല .
മാസങ്ങള്‍ കടന്നു പോയി ..
ഒരു ഞായറാഴ്ച മുറ്റത്ത് ഒരു സൈക്കിളിന്റെ ബെല്‍ കേട്ടാണ് അപ്പുകുട്ടന്‍ ഉണര്‍ന്നത് .
നോക്കിയപ്പോള്‍ വെളിയില്‍ ബാബുമോന്‍ ..
ആഹ! നീ ആയിരുന്നോ .?
വാ കയറി ഇരിക്ക് എത്ര നാള്‍ ആയി കണ്ടിട്ട് .
ബാബുമോന്റെ മുഖം മുറുകി .
അവന്‍ പഴയ സൌഹൃദം എല്ലാം മറന്നൂ .
ഞാന്‍ ഇരിക്കാന്‍ വന്നതല്ല ...എന്റെ പണം എവിടെ ?
അപ്പുകുട്ടന്‍ ഒന്ന് ഞെട്ടി ..പണമോ ?
അത് ഞാന്‍ തന്നല്ലോ ?
തര്‍ക്കം ആയി
അത് പലിശ മാത്രമേ ആയുള്ളൂ ..
ബാബുമോന്റെ സ്വരം മാറി .
എന്റെ മുതല്‍ ഇപ്പോള്‍ കിട്ടണം .
വാക്കുകള്‍ പരിധികള്‍ ലങ്കിചൂ .
നിന്നോട് ഞാന്‍ വാങ്ങും @@@############@@
നീ എന്നെ ചീത്ത വിളികല്ലേ ബാബൂ ..
ഇല്ലാ ഇനി ഞാന്‍ വിളികില്ലാ .
! എടാ പുരോഹിതാ നീ എന്റെ പണം എപ്പോള്‍ തരും ..
മറ്റു നിവര്‍ത്തിയില്ലാതെ 500 രൂപാ കൂടി കൊടുക്കാമെന്നു അപ്പുകുട്ടന്‍ തീരുമാനിച്ചൂ .
താന്‍ കൊടുക്കുന്ന തുക എല്ലാം ബാബുമോന്‍ പലിശയില്‍ മാത്രമാണ് കൊള്ളികുന്നത് എന്ന് മനസ്സിലാക്കാന്‍ ..അതിക നാള്‍ വേണ്ടി വന്നില്ലാ അപ്പുകുട്ടന് ...
ആ നാടിനോട് തന്നെ വിട പറഞു ...അവന്‍ കുടുബ സമേതം ഒളിച്ചു പോയി .
പോയത് പോയി ..
അടുത്ത ഇരയെ കാത്തു ബാബുമോന്‍ ..നാല്‍കവല ലക്ഷ്യമാക്കി പാഞ്ഞൂ .
No comments:
Post a Comment