മകളെ അരുത് .
ഇനിയും വൈകിയാല്‍.
ഓര്‍ക്കുവാന്‍ വയ്യ .
എന്റെ മക്കള്‍ ! .
നിന്റെ ഈ അശ്രുബിന്ദുക്കള്‍.
അമൃതാണവര്‍ക്ക്.
നീയും എനിക്ക് മകള്‍ തന്നെ.
എങ്കിലും മകളെ.
ഇവര്‍ക്കും ഞാന്‍ പെറ്റമ്മയല്ലേ.
ആ ബാഷ്പകണങ്ങള്‍ വീണോഴിയട്ടെ.
എന്റെ മടിത്തട്ടില്‍.>
ഉണരട്ടെ എന്റെ മക്കള്‍.
ഇന്നവര്‍ കാപാലികര്‍ .
നാളെയില്‍ അവര്‍ .
അരുമ മക്കള്‍ ,
സ്നേഹ നിധികള്‍,
നിന്‍ മഴത്തുള്ളികള്‍ പെയ്തൊഴിയട്ടെ .
ഈ അമ്മതന്‍ മടിത്തട്ടില്‍.
എന്റെ മക്കള്‍ .
പുനര്‍ജനിക്കട്ടെ.
നന്മതന്‍ പര്യായമായി .
No comments:
Post a Comment