മൊഴിയട്ടെ ഞാനിത്തിരി ഒഴിവുള്ള നേരം
ഞാനെന്റെ മിഴികളാൽ കണ്ട കാഴ്ചകൾ
ഞാനെന്റെ വിരൽതുമ്പിൽ തൊട്ടതെല്ലാം
എൻ മനസ്സിൻ മടിയിൽ മയങ്ങി കിടന്ന
ചിന്തകൾ എങ്കിലും കുറികട്ടെ വരികളാൽ .
സുഖമുള്ള ഓർമ്മകൾ പെയ്ത രാവിൽ
അതി കഠിന ദുഃഖങ്ങൾ ...പേറി നടന്ന നേരം
മനസ്സിൻറെ മടിയിൽ പൊട്ടിയ മുത്തുകൾ
നിറമൊന്നും നോക്കാതെ കോർത്തിണക്കി .
കാലം നാളെയിൽ പെയ്തോഴിയാം
എൻ വരികൾ നാളെയിൽ കുതിര്ന്നു പോവാം
എങ്കിലും ഈ യുള്ള സമയം ഇത്തിരിയെങ്കിലും
കുത്തികുറിക്കണം എന്നീകരങ്ങളാൽ .
ഇത്തരി പോന്നതും ഒത്തിരിയുള്ളതും
ആടി തിമിർക്കുന്ന ഈ ആഴി മുഖങ്ങളിൽ
പാടി പുകഴത്താൻ ആാവില്ല എങ്കിലും ..
എഴുതി കുറികട്ടെ എനിക്കാവുന്ന പോലെ .
ഹൃദ്യമാം വരികൾ ഇനിയും ഉയരണം
കാഞ്ഞിരകുരിവിൻ കയ്പ്പും പുലരണം
നിരയൊത്ത വരികളും ..നിറമുള്ള മുത്തുകളും
പൊട്ടികിളിര്ക്കണം ഇനിയുള്ള നേരം
.
ചിന്തകൾ ഉണരട്ടെ ..നിറങ്ങൾ വിരിയട്ടെ .
മനസ്സിന്റെ വികൃതികൾ ഇവിടെ കുറികട്ടെ .
വരികളായി ...നിറങ്ങളായി ..ഇനിയും പുലരട്ടെ .
വിരിയട്ടെ എൻ വരികൾ നിറങ്ങളായി .
.