Thursday, January 31, 2013

അവള്‍

മയം പാതിരാ കഴിഞ്ഞൂ ,

അവന്‍ തിരിഞ്ഞും മറഞ്ഞും കിടന്നു . എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ലാ ! ചിന്തയില്‍ ഒന്ന് മാത്രം ...നാളെ അതെ അവള്‍ വരുന്നൂ തന്റെ ഏകാന്ത ജീവിതത്തിനു വിരാമമിടാന്‍.
 ഓര്‍മ്മകള്‍ ഒഴുകി വന്നുകൊണ്ടേ ഇരുന്നൂ ,മോഹങ്ങള്‍ ആ കണ്ണുകളില്‍ തിരയിളക്കിയത് പോലെ.

എപ്പോഴോ ..ചിന്തകള്‍ നിദ്രക്കു വഴി മാറി കൊടുത്തൂ . അതിരാവിലെയുള്ള അലാറത്തിന്റെ..മുഴകത്തെക്കാള്‍ അവനെ ഉണര്‍ത്തിയത് മനസ്സിന്റെ മര്മ്മരമായിരുന്നൂ ... അവള്‍ ...വരുന്നൂ ..വേഗം ..എഴുനേല്‍ക്കു ...

ആവേശം വേഗത്തിനു വഴി മാറി കൊടുത്തപ്പോള്‍ ലക്‌ഷ്യം അടുത്തെത്തിയത് പോലെ.
'ഹോ അവസാനം എത്തി എയര്‍പോട്ടില്‍' .

ക്ഷീണത്തിന്റെ ആലസ്യത്തില്‍ തൂണില്‍ ചാരി നില്‍ക്കുന്ന ഭവതിയെ കണ്ടപ്പോള്‍ അവന്റെ കണ്ണ്കള്‍ വിടര്‍ന്നൂ .പ്രണയം ഒരു ചെറു പുഞ്ചിരിയില്‍ ഒതുക്കി ആ കരങ്ങള്‍ ഗ്രഹിച്ചു തിരിച്ചു ഒരു യാത്ര റൂമിനെ ലക്ഷ്യമാക്കി .
 സ്വപ്നത്തില്‍ കണ്ട വഴികള്‍ ..കെട്ടിടങ്ങള്‍ .പൂക്കള്‍ ..മരങ്ങള്‍ ....അവളുടെ കണ്ണുകള്‍ തിളങ്ങി .. മനോഹരം !
 പകല്‍ വേഗത്തില്‍ ..കടന്നു പോയി ...
അസ്തമയം നിശീഥിനിക്ക് വീണ്ടും വാതില്‍ തുറന്നൂ ..
 കുഞ്ഞു പരിഭങ്ങള്‍ ...പരാതികള്‍ .. ആശകള്‍ .....ഒന്നൊന്നായി പുറത്തേക്ക്.
നേരം വൈകി . ക്ഷണികാതെ എത്തിയ അതിഥിയെസ്വീകരികേണ്ട അവസ്ഥ ,അതെ നിദ്ര .
 ആകെ യാത്ര ക്ഷീണം .
ഇളം തെന്നലുകള്‍ ചെറു ചിരിയുമായി തഴുകി കടന്നു പോയി .. ആ തഴുകല്‍..ഒരു തരാട്ട്‌ ആയി മാറിയത് പോലെ , വീണ്ടുംഗാഡനിദ്രയിലേക്ക് .

ഇടയ്ക്കു എപ്പോഴോ പാതി മയക്കത്തില്‍ അവന്‍ കണ്ണ് തുറന്നൂ .....! അരണ്ട വെളിച്ചത്തില്‍ കണ്ടൂ അതാ തന്റെ കിടക്കയില്‍ ഒരു സ്ത്രീ രൂപം !

 'ഹൂ .....ഹയ്യോ !'

 ഞെട്ടി ഉണര്‍ന്ന അവള്‍ കണ്ടത് മുന്നില്‍ നിന്ന് അലറി കരയുന്ന ആള്‍രൂപത്തെ ആണ് .
 'ഹയ്യോ ,ആ ..
ഒരു ആര്ത്ത നാദം ..' വീണ്ടും ഒരു കൂട്ട കരച്ചില്നു തുടക്കമിട്ടു .

അറിയാതെ കൈ തട്ടി ലൈറ്റ് വീണപ്പോള്‍ .. അവന്‍ വീണ്ടും ഞെട്ടി .
 'ഹേ നീ ആയിരുന്നോ ?'

പിന്നെ ആരാണെന്നു വിചാരിച്ചൂ ?'

 ഇത്രയും നാള്‍ ഒറ്റയ്ക്ക് കിടന്നു ഉറങ്ങിയ ബെഡില്‍. ഇന്നലെ വന്ന ഭാര്യ കൂടി കാണുമെന്ന സത്യം ..മനസ്സിലാക്കാന്‍ ..നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ .

ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഒന്ന് പതറി തന്റെ അഗാഥമായ പ്രണയത്തിന്റെ ,ആത്മാര്‍ത്ഥതയുടെ ...വിശ്വാസത്തിന്റെ, ആഴം തുറന്നു കാണിക്കാന്‍ അവന്‍ നന്നേ വിഷമിച്ചു .
 വീശിയടിച്ച ആ തിരമാലയുടെ ഗതി കുറയാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടി വന്നൂ .


 ശുഭം .

Monday, January 21, 2013

ലണ്ടന്‍ മത്തായി

അമ്മിണിയുടെ അമര്‍ത്തിയുള്ള വിളികേട്ടാണ് അന്നമ്മ ചേടത്തി ഉറക്കമുണര്‍ന്നത്‌ ,
അരകല്ലിന്റെ മുകളില്‍ കമഴ്ത്തി വച്ചിരിക്കുന്ന ബക്കറ്റില്‍ കുറച്ചു വെള്ളവും കയ്യില്‍ എണ്ണ കുപ്പിയുമായി അടുത്തു എത്തിയതും അമ്മിണി ഒന്ന് രൂക്ഷമായൊന്നു നോക്കി .
പാല്‍ കറക്കുന്നത്‌ പോരാ തള്ള അകിടില്‍ കിടന്നു ഉഞ്ഞാല്‍ ആടുന്നത്‌ അവള്‍ക്കിഷ്ട്ടമല്ല .

നെഞ്ചത്ത് ഒരു കുരിശും വരച്ച് അന്നമ്മ ചേടത്തി അടുത്തുകിടന്ന തടി കഷണത്തില്‍ കുത്തിയിരുന്നൂ .
'ഡീ കറുമ്പി.. ഇന്നലെ നീ എനികിട്ട് ഒന്ന് താങ്ങി ..ദൈവാ ദീനം കൊണ്ട് തലപോയില്ല പക്ഷെ ബക്കറ്റ് ഒന്ന് പൊട്ടി '
എല്ലാം വരവു വച്ചു എന്ന് രീതിയില്‍ അവള്‍ തലയൊന്നനക്കി .അന്നമ്മ ചേടത്തി വലി തുടങ്ങി .കറക്കാന്‍ തുടങ്ങിയാല്‍ പിന്നെ ബക്കറ്റു നിറയണം
അതാ ശീലം.

'ടപ്പോ '....ഇപ്പ്രാവശ്യം അമ്മിണിക്ക് ഉന്നം തെറ്റിയില്ലാ കൃത്യം ചേടത്തിയുടെ പിടലിക്ക് തന്നെ .
'ഹമ്മോ ..എന്നെ കൊന്നേ ... ...ഓടിവായോ ?'.
ഉറങ്ങി കിടന്ന മത്തായിച്ചേട്ടന്‍ ഞെട്ടി ഉണര്‍ന്നൂ ..
അന്നമ്മയുടെ ആക്രോശം അമ്മിണിയുടെ അടുത്താണെന്ന് ഊഹിച്ചു ..പിന്നാംപുറത്തേക്ക്  ഒന്ന് എത്തി നോക്കി  .

ചാണകത്തില്‍ മുങ്ങി നില്‍കുന്ന ഭാര്യയെ കണ്ടു ആദ്യമൊന്നു ഞെട്ടി .
പിന്നെ ഒരു പൊട്ടി ചിരി ആയിരുന്നു .

മത്തയിചേട്ടനെ കണ്ടതും അന്നമ്മയുടെ കലി ഇളകി ..

'നിങ്ങള്‍ എന്ത് കണ്ടൊന്നു ഇളിച്ചോണ്ട്‌ നിക്കാ മനുഷ്യ ..?'

'ഈ നാശത്തെ വില്‌കാമെന്നു വിചാരിച്ചാല്‍ സമ്മതിക്കുകയുമില്ല .'

'ഇനിയിവിടെ നിന്നാല്‍ ശരിയാവില്ലാ '

പറഞ്ഞു തീരും മുന്‍പേ മത്തായി ചേട്ടന്‍ മുറിയില്‍ കയറി ബെര്‍മുഡ എടുത്തിട്ടു ,ഒരു ചുമന്ന ബനിയനും തലയില്‍ ഒരു തൊപ്പിയും
കണ്ണില്‍ ഒരു കറുത്ത കണ്ണടയും .ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ കരി ഓയിലില്‍ വീണ സായിപ്പ് ആണെന്നെ പറയൂ .

മുഖം കഴുകി ഉമ്മറത്ത് എത്തിയ അന്നമ്മ ചേടത്തി ഒന്ന് നിന്നൂ ..
ഹും ..വെളുപ്പിനെ നാട്ടുകാരെ കൊണ്ട് പറയിപ്പികാന്‍ ഇറങ്ങിയിരിക്കുകയാ ഒരു സായിപ്പ് .

'ഇന്നെങ്ങോട്ടാ ...?'

ജോഗിംഗ് ..ജോഗിങ്ങിനു  ..

'എന്തോന്ന് ?'

'ഡീ വിവരമില്ലാത്ത നിനക്ക് അത് മനസ്സിലാവില്ല '..

അതിനു നീ ലണ്ടനില്‍ പോയിട്ടുണ്ടോ ?

അവിടെ എല്ലാവരും .. രാവിലെ നടക്കാന്‍ പോകും ..ഞാനും ഇന്ന് മുതല്‍ അങ്ങനെയാ ..

'വ്യായാമം നല്ലതാ ..പക്ഷെ ഈ മുതു പ്രായത്തില്‍ വല്ല പെണ് പിള്ളേരുടെയും പിന്നാലെ ഓടിയാല്‍
നാളെ ഒപീസ് ചെല്ലാന്‍ ഞാന്‍ തന്നെ വേണ്ടേ അത് കൊണ്ട് ചോദിച്ചതാ .?'

'അല്ലെങ്കിലും നിനക്ക് നല്ലതൊന്നും തിരിച്ചറിയാനുള്ള കഴിവില്ലാ...കാട്ടു പോത്ത് .'.


അന്നമ്മ ചേടത്തി വാ പൊളിക്കും മുന്നേ ..ചേട്ടന്‍ മുറ്റം കടന്നിരുന്നൂ .
ലക്‌ഷ്യം മ്യുസിയത്തിന്റെ പാര്‍ക്ക് ആണ് .
പാളം തെറ്റിയ വണ്ടിയെ പോലെ ഓടി വരുന്ന ആളെ കണ്ടപ്പോള്‍ തന്നെ ആളുകള്‍ ചിരിക്കാന്‍ തുടങ്ങി ..

ഹ ഹ ലണ്ടന്‍ മത്തായി വരുന്നൂ ....
***********************************************************************************
അപ്പന്റെ മോഹം കാരണം മൂത്ത മോള്‍ മേരികുട്ടി ഒരു മൂന്ന് മാസത്തേക്ക് ലണ്ടനില്‍
കൊണ്ട് പോയി .വീടും പറമ്പും ഇട്ടിട്ടു ചേടത്തി ആണേല്‍ പോവുകയും ഇല്ലാ .
സമയം ഒന്‍പതു കഴിഞ്ഞൂ .
പടി കടന്നു വരുന്ന ചേട്ടനെ കണ്ടപ്പോള്‍ ചിരി അടക്കാന്‍ ചേട്ടത്തി കഴിഞ്ഞില്ലാ ...
'ജോഗിംഗ് എങ്ങനെ ഉണ്ടായിരുന്നൂ ?'

'എന്തേ കാറ്റു പോയ ബലൂണ്‍ പോലെ ?'

'അവള്‍ തന്നോട് വഴക്ക് ഉണ്ടാക്കാന്‍ കച്ച കെട്ടി നില്‍ക്കുകയാണ് ,താന്‍ എന്തിനു നില്‍ക്കണം കുളിമുറിയില്‍ കയറി ബക്കറ്റില്‍ ഇരുന്ന വെള്ളമെടുത്ത് ഒന്ന് കുളിച്ചൂ ' .

കഴിക്കാന്‍ ഇരുന്നപ്പോള്‍ തന്നെ നോക്കി ചിരിക്കുന്ന കപ്പയും മുളക് ചമ്മന്തിയും കണ്ടപ്പോള്‍ ചേട്ടന്റെ രക്തം തിളച്ചൂ ..

അന്നമ്മേ ....എനിക്കിതു വേണ്ടാ ..ഇവിടെ ബ്രെഡും ജാമും ഇല്ലേ ?

'ഹും ഇന്നലെ വരെ കപ്പ മുട്ടിയും ..മീന്‍ തലയും ..കപ്പളങ്ങയും തിന്നിരുന്ന നിങ്ങള്‍ ഒന്ന് മോളുടെ അടുത്തു പോയപ്പോള്‍ സായിപ്പ് ആയിട്ടൊന്നും ഇല്ലാ വേണേല്‍ കഴിച്ചാല്‍ മതി .'

അന്നമ്മയുടെ ജല്പനങ്ങള്‍ ഇഷ്ട്ടപെടത്തത് കൊണ്ട് ചേട്ടന്‍ പുറത്തേക്ക് ഇറങ്ങി .കവലയില്‍ ചായ കട ഉണ്ട് അവിടെ ആകുമ്പോള്‍ ചായയും കുടിക്കാം തന്റെ ലണ്ടന്‍ ജീവിത പത്തുപേരോട്  പറയുകയും ചെയ്യാം .

എല്ലാവരും ഇപ്പോള്‍ ലണ്ടന്‍ മത്തായി എന്നെ വിളിക്കൂ ..കേള്‍കുമ്പോള്‍ അഭിമാനം കൊണ്ട് രോമാഞ്ചം വരും .

ചേട്ടന്റെ കോപ്രായങ്ങള്‍ കാണുമ്പോള്‍ ലണ്ടന്‍ എന്ന് കേള്‍ക്കുമ്പോഴേ ചേട്ടത്തിക് കലി വരും .


കടയില്‍ ചെന്ന് കയറുമ്പോള്‍ ചേട്ടന്റെ കണ്ണ് തിളങ്ങി ..ഒത്തിരി കിളവന്‍മാര്‍ ഇന്നുണ്ട് ..ലണ്ടന്‍ എന്താണെന് അറിയാത്ത ഇവരെ ഒന്ന് കൊച്ചക്കണം .

ആലീസേ ഒരു റ്റീ   ..വിത്ത്‌ മില്‍ക്ക് ..നോ ഷുഗര്‍ ..

കേട്ടവര്‍ ..ഒന്ന് ഞെട്ടി ..

ങേ മത്തായി ...

അല്ല ചേട്ടനോ ? എപ്പോള്‍ വന്നൂ ..?

വര്‍ഗീസ്‌ ചേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ മത്തായി ചേട്ടന്‍ ഒന്ന് വിരിഞ്ഞു ഇരുന്നൂ .
ഒന്നും പറയേണ്ടാ വര്‍ഗീസേ ..ഇന്നലെ വന്നൂ ..മോള് പോകണ്ടാ ചാച്ചാ .....പോകണ്ടാ ചാച്ചാ എന്ന് പലവട്ടം പറഞ്ഞതാ ..

പക്ഷെ അന്നമ്മ ഇവിടെ തനിയെ അല്ലയോ എന്നോര്‍ത്തപ്പോള്‍ ഇങ്ങു പോന്നൂ .

അപ്പന്റെ വികൃതി നടു റോഡില്‍ ആയപ്പോള്‍ മോള് കയറ്റി വിട്ടതാണ് എന്നാ സത്യം ആരും അറിഞ്ഞില്ലാ എന്നത് ഭാഗ്യം ..

മത്തായിചേട്ടന്റെ ..വീര കഥകള്‍ ..ഒന്നൊന്നായി വന്നു കൊണ്ടേ ഇരുന്നൂ ..
'പിന്നെ എന്തൊക്കെയുണ്ട് ലണ്ടന്‍ വാര്‍ത്തകള്‍ ?'

'ഒന്നും പറയണ്ട വര്‍ഗീസേ ആ തള്ള ഉണ്ടല്ലോ തലയില്‍ തൊപ്പിയും കയ്യില്‍ റീത്തുമായി നിക്കുന്ന .എലിസബത്തോ ..മാര്‍ഗ്രടോ ..എന്തോ ആണ് പേര് ..
അവരെ ഞാന്‍ കണ്ടൂ ..നല്ല മര്യാദ കാരിയ .
'മത്തായി..എപ്പോള്‍ വന്നൂ ..കണ്ടതില്‍ സന്തോഷം എന്നൊക്കെ പറഞ്ഞൂ '.

അതികം നില്‍കാന്‍ മോള് സമ്മതിച്ചില്ലാ ..അവള്‍ക്കു കുറച്ചില്‍ ആണെന്നെ ..അവള് വലിയ നേഴ്സ് അല്ലയോ ?

അന്നത്തെ വിവരണം കഴിഞ്ഞൂ ..
വീട് ലക്ഷ്യമാകി നടക്കുമ്പോള്‍ പറഞ്ഞത് അല്‍പ്പം കുറഞ്ഞു പോയോ എന്നൊരു സംശയം .

ങ ..നാളെ പരിഹരിക്കാം !
***********************************************************************************
സമയം ഉച്ച കഴിഞ്ഞൂ ..

വിശപ്പിന്റെ വിളി ചെവിയില്‍ എത്തി ..
പ്രതീക്ഷയോടെ ഉമ്മറത്ത് കാലു വച്ചതും !
ഹും നിങ്ങള്‍ ഇങ്ങനെ തെണ്ടി നടന്നോ ?
ഇവിടുത്തെ കാര്യം ഒന്നും നോക്കണ്ട ..
സമയാ സമയം കൈ കഴുകി ഇരുന്നോ ?
കഴികാതെ നിറഞ്ഞെങ്കിലും മത്തായി ചേട്ടന് ..നാണമൊന്നും തോന്നിയില്ലാ .
തല കുനിച്ചു ഉള്ളിലേക്ക് കയറിയപ്പോള്‍ പിടിച്ചു നിര്‍ത്തിയത് പോലെ ..ചേട്ടത്തി യുടെ വാക്കുകള്‍ ..

ദെ മനുഷ്യാ ..

ഒന്ന് ഇങ്ങു വന്നേ ..

ഇത് ലണ്ടന്‍ അല്ല ..

ഉച്ചക്ക് വല്ലതും കഴിക്കണേല്‍ കറി വയ്ക്കണം .

ഒരു കപ്പളങ്ങ കുത്തി താ .

ചാണക കുഴിയുടെ അരികില്‍ നില്‍ക്കുന്ന കപ്പളം ലക്ഷ്യമാക്കി കയ്യില്‍ തോട്ടിയുമായി ചേട്ടന്‍ നടന്നൂ .
കയ്യില്‍ അലങ്കാരത്തിനു കത്തിയുമായി ചേട്ടത്തി പിന്നാലെ .
അപ്പോഴും ആ കറുത്ത കണ്ണട അവിടെ തന്നെ ഉണ്ടായിരുന്നൂ
നാശം ..ആകെ കാടുപിടിച്ച് കിടക്കുന്നൂ ..

പപ്പായമരം കണ്ടപ്പോള്‍ ചേട്ടന് ഒരു സംശയം ..

അന്നമ്മേ ഇതെന്നാ കപ്പളങ്ങ മരമാ ?

അല്ല കുമ്പളങ്ങ മരം ..

കുത്തി ഇട് മനുഷ്യാ ...

അന്നമ്മയുടെ അലര്‍ച്ച കേട്ടതും തോട്ടി ഉയര്‍ന്നു താഴ്ന്നൂ .

ഭാഗ്യം കുത്ത് കൊണ്ടൂ !
പപ്പായ താഴേക്ക്‌ , ഉന്നം തെറ്റിയില്ലാ ..കൃത്യം മത്തായിചേട്ടന്റെ ഉച്ചിയില്‍ തന്നെ

ഹയ്യോ !

മറിഞ്ഞു വീണത്‌ ചാണകകുഴിയില്‍

നിറഞ്ഞു കിടന്ന ചാണക കുഴിയില്‍ മുങ്ങി താഴുംപോഴും ആ കറുത്ത കണ്ണട അവിടെ തന്നെ ഉണ്ടായിരുന്നൂ .

ഹയ്യോ ഓടിവായോ ..രക്ഷിക്കണേ ...ചേട്ടന്‍ മുങ്ങി ചാകുന്നേ ...

ചേട്ടത്തിയുടെ മുറവിളി കേട്ട് അയല്കാര്‍ ഓടി കൂടി ...

എത്തി നോക്കിയവര്‍ ആര്‍ത്തു ചിരിച്ചൂ ...

ലണ്ടന്‍ മത്തായി ....ചാണക കുഴിയിലും സണ്‍ ഗ്ലാസ് വച്ച് കൊണ്ട് .

ആരൊക്കെയോ എടുത്തു  കയറ്റി .. ....

ബോധം തെളിയും വരെ ചേടത്തി ക്ഷമയോടെ കാത്തിരുന്നൂ ..

ശുഭം

Monday, January 14, 2013

ശശാങ്കന്റെ പ്രവാസം ജീവിതം

നാല് വര്ഷം കൊണ്ട് സ്വരുകൂട്ടിയ പണവുമായി ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോള്‍
അവന്റെ കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞൂ .ആരുടേയും ഔദാര്യം ഇല്ലാതെ
താന്‍ ഇതാ ഒരു പുതിയ വഴിത്തിരുവിലേക്ക് .
കക്ഷത്തില്‍ ഇരിക്കുന്ന ബാഗിനെ ഇറുകെ പിടിച്ചു മുന്നോട്ട് നടന്നൂ .



"മരുഭൂമിയുടെ നടുവില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന അംബരച്ചുബികളും ,ചീറിപായുന്ന ആഡംബര വണ്ടികളും
വഴിയരികില്‍ തലയാട്ടി നില്‍ക്കുന്ന ഈത്തപ്പനകള്‍ ,ആരെയും കൂസാതെ റോഡ്‌ അരികില്‍ നില്ല്കുന്ന ഒട്ടകങ്ങള്‍ .

ഹ എത്ര മനോഹരം ഈ ദുബായ് ".


'നീ എന്താ അവിടെ നിന്നത്? '

മണിയമ്മയുടെ പരുക്കന്‍ ശബ്ദ്ദം മധുരമുള്ള ഓര്‍മ്മകളെ തല്ലി കെടുത്തി .

കോരി തരിച്ച ദേഹവുമായി അവന്‍ തല ഉയര്‍ത്തി ..

'ഞാന്‍ പണവും കൊണ്ട് വന്നതാ '.

നീ കയറി ഇരിക്ക് ശശാങ്ക ...അപ്പേട്ടന്‍ കുളിക്കുക്യാ .
***********************************************************************************
മണിയമ്മയുടെ ഭര്‍ത്താവ് അപ്പുകുട്ടന്‍ ..
മുപ്പതു വര്‍ഷമായി ഗള്‍ഫ്‌ ജീവിതം തുടരുന്നൂ .
ഇടയ്ക്കു വരും ..പോകും ..



വകയില്‍ തന്റെ അമ്മാവന്‍ ആയിട്ട് വരും ..
കാശിന്റെ കാര്യം വന്നപ്പോള്‍ കടപ്പുറത്ത് വച്ച് കണ്ട പരിചയം പോലും ഇല്ലാ പഹയന്‍ .



ആഹ ..ഇതാര് ശശാങ്കനൊ ..?
നീ ഇപ്പോള്‍ വന്നത് നന്നായി ..ഞാന്‍ വെളിയിലക്ക് പോവാന്‍ തുടങ്ങുക ആയിരുന്നൂ .

താന്‍ അതികം ഇരിക്കാതിരികാനുള്ള അമ്മാവന്റെ അഭ്യാസം ആണെന്ന് അവനു മനസ്സിലായി .


'ഈ വേഷത്തിലോ ?'

ചോദ്യത്തിന്‍റെ പൊരുള്‍ മണിയമ്മ ക്ക് പിടികിട്ടി .

തിരിച്ചുള്ള യാത്രയില്‍ ..മുറിഞ്ഞു പോയ ഓര്‍മ്മകള്‍ എത്തി പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല .

നിലവില്‍ ഉള്ള പണി നാളെ തന്നെ രാജി വക്കണം .എന്നിട്ട് വല്ല കമ്പ്യൂട്ടര്‍ ക്ലാസ്സിനും ചേരണം .
മറന്നു പോയ കാര്യങ്ങള്‍ ഒന്ന് ഓര്‍മ്മിക്കാന്‍ ഉപകാരപ്പെടും .

ചിന്തകള്‍ വിശാലമായി .


വീടിന്റെ ഉമ്മറത്ത് കയറുമ്പോഴും ആശകള്‍ ഓരോന്നായി ചിറകു മുളപ്പിചിരുന്നൂ .

'മതി ചിന്തിച്ചത് വല്ലതും കഴിച്ചു കിടക്കാന്‍ നോക്ക് ,സമയം പാതിരാ കഴിഞ്ഞൂ '.
അമ്മയുടെ ശാസന ഒരു ചിന്തകള്‍ക്ക് ഇടവേള നല്‍കി .


  ആഹാരം പഴത് പോലെ കഴിക്കാന്‍ പറ്റണില്ല ..
കൈകഴുകി കിടക്കയിലേക്ക് മറഞ്ഞപ്പോള്‍ ..മോഹങ്ങള്‍ വീട്ണ്ടും ചിറകു വിടര്‍ത്തി .
ഒരു വീടും ..ഒരു വണ്ടി ..സുന്ദരി ആയൊരു ഭാര്യ ...
അമ്മക്കൊരു ..മാല .വിലകൂടിയ കണ്ണട .....ഒന്നൊന്നായി ..വന്നു കൊണ്ടിരുന്നൂ.


മോഹങ്ങള്‍ നിദ്രയുടെ മുന്നില്‍ കീഴടങ്ങി .
***********************************************************************************
 
"ചീറി പായുന്ന ആഡംബര കാറിന്റെ പിന്നില്‍ ചാരി കിടക്കുക ആയിരുന്നൂ .
ഇരുവശത്തു കൂടി കടന്നു പോകുന്ന വാഹനങ്ങള്‍ ...
വശങ്ങളിലൂടെ നടന്നു പോകുന്ന സുന്ദരികള്‍ ..കണ്ണിനു കുളിര്‍മ്മയുള്ള കാഴ്ചകള്‍ മാത്രം .


ക്രാഹ് ! .

ഡ്രൈവര്‍ ബ്രേക്ക്‌ ചവിട്ടിയത് പോലെ .

ഇടിയുടെ ശക്തിയില്‍ തലയുടെ മുന്‍വശം സൈഡില്‍ ഡോറില്‍ തട്ടി"

ഹമ്മേ !..

'എന്താടാ ..ഡാ എന്താണെന്ന് ?..'

അഹ അമ്മ എപ്പോള്‍ എത്തി ..?

'ഞാന്‍ നേരെത്തെ എത്തി നീ വരുന്നതിനു മുന്നേ!

ഇന്നാ വേണേല്‍ പല്ല് തേച്ചു ഇതെടുത്തു മോന്തു ?'

തലയുടെ പെരുപ്പ്‌ ആവി ആയി പോയത് പോലെ .
കട്ടിലിന്റെ പടിയില്‍ ഉണ്ടായിരുന്ന ആണി ഇന്നലെ പറിച്ചത് എത്ര നന്നായെന്നു ബോധ്യമായി ശശാങ്കന് .

കുളി കഴിഞ്ഞു ,അമ്മ അലക്കി തേച്ചു വച്ച മുണ്ടും ഷര്‍ട്ട്‌ ധരിച്ചു അവന്‍ ജോലി സ്ഥലത്തേക്ക് തിരിച്ചു .
രാജി വക്കുക എന്നാ ഉദ്ദേശത്തോടെ .


സഹ പ്രവര്‍ത്തകരുടെ മുന്നില്‍ അവന്‍ നെഞ്ച് വിരിച്ചു നിന്നൂ ..

'സര്‍ ഞാന്‍ നാളെ മുതല്‍ വരില്ലാ ദുബായില്‍ ഒരു ജോലി ശരി ആയി ഉടന്‍ പോവണം '.


'ഒരാഴ്ച കൂടി നീ നിന്നിരുന്നെങ്കില്‍ നന്നായേനെ ശശാങ്ക ...'

'അല്ലെങ്കില്‍ വേണ്ട നിനക്ക് വന്ന ഭാഗ്യം കളയേണ്ടാ ..ഞാന്‍ വേറെ ആരെങ്കിലും നോക്കാം .'

കണക്കു തീര്‍ത്ത്‌ എല്ലാവരോടും യാത്ര പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൂ ..
കഴിഞ്ഞ നാല് വര്‍ഷമായി ..തന്നെ സ്നേഹിച്ച ..സഹപ്രവര്‍ത്തകര്‍...നാട്ടുകാര്‍ ..

പക്ഷെ ഈ വിടപറയല്‍ മറ്റൊരു ലോകത്തേക്കുള്ള ചവിട്ടു പടി ആണെന്ന ബോധം വേദനക്ക് വിരാമം കുറിച്ചു .
.
***********************************************************************************

ഒരിക്കല്‍ പുഛിചു തള്ളിയ കീബോര്‍ഡില്‍.അവന്‍ അരുമയായി തലോടി ..
മെയ് വഴക്കം വന്ന അഭ്യസകാരനെ പോലെ അവന്റെ കരങ്ങള്‍ കീബോര്‍ഡില്‍ തത്തി കളിച്ചു.


ദിവസങ്ങള്‍ കടന്നു പോയി ....
മഴ കാത്തിരുന്ന വേഴാമ്പലിനെ പോലെ .
വിസയുടെ വരും കാത്തു ശശാങ്കന്‍ കാത്തിരുന്നൂ.


**********************************************************************************

ഒരു മാസം പിന്നിട്ടു .
അപ്പേട്ടന്‍ പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞൂ .വിസ പോയിട്ട് ഒരു കാള്‍ പോലും ചെയ്തില്ല പഹയന്‍ .
ആകെ ഉണ്ടായിരുന്ന 135,000 രൂപാ അടപടലെ മണിയമ്മയുടെ കയ്യിലും കൊടുത്തൂ .ഉള്ള പണിയും കളഞ്ഞൂ ഇനി ഒരു ചായ കുടിക്കാന്‍ തെണ്ടേണ്ട അവസ്ഥ .
കനം വച്ച താടിയില്‍ വിരലുകള്‍ തിരുകി അവന്‍ കാത്തിരുന്നൂ .
'ശാശോ ഡാ ഞാന്‍ അറിഞ്ഞൂട്ടോ ..എന്നാലും ഒരു വാക്ക് പോലും പറഞ്ഞില്ലാലോ ?'.
കാര്‍ത്യാനിയമ്മയുടെ വാക്കുകള്‍ അവനെ ഒന്ന് ഞെട്ടിച്ചു .
'ഈശ്വര ഈ തള്ള അറിഞ്ഞാല്‍ പഞ്ചായത്ത് മുഴുവന്‍ അറിയും '.
പോകാന്‍ കഴിഞ്ഞില്ലേല്‍ ആകെ നാണകേടു ആവും .
***********************************************************************************
ഒരു ദിവസം വിളിയെത്തി .
വിസ അയച്ചിട്ടുണ്ട് നാളെ കിട്ടും ,ഇന്നലെ വരെ പൂതന ആയിരുന്ന മണിയമ്മ ഇന്ന് ഒരു ദേവത ആണെന്ന് അവനു തോന്നി .സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിച്ച് വീട് ലക്ഷ്യമാക്കി ഓടി .

തന്റെ സ്വപ്‌നങ്ങള്‍ പൂവണിയാന്‍ പോകുന്നൂ ..

 40000 രൂപ മാസ ശമ്പളം ..താമസിക്കാന്‍ ഒരു വില്ല ..

'ഹ ഹ ..ഓര്‍ത്തപ്പോള്‍ അറിയാതെ ചിരിച്ചു പോയി '.
അമ്മയുടെ കഴുത്തില്‍ കിടന്ന മാല പണയം വച്ച് നാല് ജോഡി ഉടുപ്പുകള്‍,ഒരു ബാഗും ഷൂവും കൂടി വാങ്ങി .ബാക്കിയുള്ള രണ്ടായിരം രൂപ വണ്ടി കൂലി കൊടുക്കാന്‍ മാറ്റിവച്ചു .
***********************************************************************************
മണിയമ്മയുടെ കയ്യിലെ വിസയുടെ കോപ്പി കണ്ടപ്പോള്‍ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൂ
അത് വായിച്ചു നോക്കിയപ്പോള്‍ ഒരു ഞെട്ടി .
'visit visa ' ആകെ വിയര്‍ത്തു പോയി .
കൂടെ ഉണ്ടായിരുന്ന കത്ത് വായിച്ചപ്പോള്‍ പാതി സമാധാനം ആയി .
"പ്രിയ ശശാങ്ക ..ഇപ്പോള്‍ തന്നത് വിസിറ്റ് വിസ ആണ് .നിനക്ക് ജോലി ശരിയാക്കിയ കമ്പനി ദുബൈ ഷെയ്ക്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് .
ആളെ നേരില്‍ കണ്ടു ഇഷ്ട്ടപെട്ടാല്‍ മാത്രമേ വിസ അടിക്കൂ .നീ പെടികേണ്ട എല്ലാം ഞാന്‍ ശരിയാക്കി വച്ചിട്ടുണ്ട് .നിന്റെ വരവ് നേരത്തെ ആക്കിയാല്‍ നന്ന് .പിന്നെ 25000 രൂപാ കൂടി മണിയമ്മയെ എല്പ്പികണം അത് ഇവിടുത്തെ ഇട്നിലകാരന് കൊടുക്കാന്‍ ഉള്ളതാണ് .
എന്ന് സ്വന്തം അപ്പേട്ടന്‍ ".
എന്തായാലും നനഞു ഇനി കുളിച്ചു കയറാം .തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ വിറ്റു ബാക്കി തുക കൂടി ഏല്‍പ്പിച്ചു മണിയമ്മയെ.

ഇത്രയും നാള്‍ അന്നം തന്ന രമണിയെ വിറ്റല്ലോഎന്ന് ഓര്‍ത്തപ്പോള്‍ ഒരു സങ്കടം .
കഴിഞ്ഞതെല്ലാം നല്ലതിന് ..വരാന്‍ ഉള്ളതും നല്ലതിന് എന്നാ വിശ്വാസത്തോടെ ശശാങ്കന്‍ നിറകണ്ണുകളോടെ എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി .
**********************************************************************************
സൈഡ് വിന്‍ഡോയുടെ അരികില്‍ ഇരുന്നു ശശാങ്കന്‍ മേഖപാളിയില്‍ മുത്തമിട്ടു കളിക്കുന്ന കൂറ്റന്‍ ചിറകിനെ കതുകത്തോടെ നോക്കി ഇരുന്നു .
കണ്ണടച്ചപ്പോള്‍ നാടിന്റെ ഓര്‍മ്മകള്‍.
അറിയാതെ ഒന്ന് മയങ്ങി പോയി ,അതെ സമയം റണ്‍വേ ലക്ഷ്യമാക്കി ആ കൂറ്റന്‍ ചിറകുകള്‍ താഴുന്നു കൊണ്ടിരുന്നൂ .ചക്രങ്ങള്‍ നിലത്തുതൊട്ടപ്പോള്‍ ആ യന്ത്ര പക്ഷി ശക്തമായി ഉലഞ്ഞൂ അവനൊന്നു ഞെട്ടി .
മുന്നില്‍ ഇറങ്ങി ഓടുന്ന ആളിന്റെ പിന്നാലെ തന്റെ ചെറിയ ബാഗുമായി പുറത്തേക്കു നടന്നൂ .
ടെര്‍മിനലിന്റെ വെളിയില്‍ ഇറങ്ങിയപ്പോള്‍ വീശിയടിച്ച ചൂടന്‍ കാറ്റില്‍ അവന്റെ കണ്ണുകള്‍ അടഞ്ഞു പോയി .കത്ത് നിന്ന നാട്ടുകാരന്റെ വണ്ടിയില്‍ കയറി യാത്ര തുടര്‍ന്നൂ .അംബരചുമ്പികളെ കണ്‍ കുളിര്‍ക്കെ കാണുന്നതിനു മുന്നേ മരുഭൂമിയിലെ മണല്‍തരികളെ കീറി മുറിച്ചു കൊണ്ട് ആ വാഹനം മുന്നോട്ടു നീങ്ങി .
***********************************************************************************
ലേബര്‍ ക്യാമ്പ്‌ എന്നാ വലിയ അക്ഷരത്തിലുള്ള ചുവന്നബോര്‍ഡ് കണ്ടപ്പോള്‍ ഒരു സംശയം .

'അല്ല അപ്പേട്ടന്റെ താമസ സ്ഥലം അല്ലെ ?'.

'അല്ല ഇത് ഞങ്ങളുടെ റൂമാ നിന്റെ താമസം തല്കാലത്തേക്ക് ഇവിടെയാണ്‌ '.

റൂമിലേക്ക്‌ കാലടെത്തു വക്കുമ്പോള്‍ ബിരിയാണിയുടെ രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു കയറി .വിശന്നു വലഞ്ഞ വയറിനു അല്‍പ്പം ആശ്വാസം ആയതു പോലെ .
ഉള്ളതെല്ലാം വിഴുങ്ങിയിട്ട് ഒന്നും അറിയാതെ ഉറങ്ങുന്ന അപ്പേട്ടനെ കണ്ടപ്പോള്‍ കലി ആണ് തോന്നിയത് .

'നിനക്ക് വിഷകുന്നുണ്ടാവും അല്ലെ ?

ദാ തല്‍കാലം ഇത് കഴി '

പാവം സലിം',

ബിരിയാണി മനസ്സില്‍ കണ്ട തന്റെ മുന്നില്‍ പരിപ്പ് കറിയും വട്ടത്തില്‍ പരന്ന ഒരു സാധനം ഇരുന്നു ചിരിക്കുന്നത് കണ്ടപ്പോള്‍ കഴികാതെ തന്നെ നിറഞ്ഞൂ .

കുബ്ബൂസ് എന്നാ സാധനം ആദ്യമായി കണ്ടൂ അന്ന് .

ഗള്‍ഫിന്റെ ആദ്യപാഠം !
ഉറക്ക ഉറന്നപ്പോള്‍ മുന്നില്‍ ഇരിക്കുന്ന ശശാങ്കനെ കണ്ടപ്പോള്‍ ഒന്ന് ഞെട്ടി അപ്പുകുട്ടന്‍ ,

'ങ്ഹാ നീ എത്തിയോ ?

ഞാനൊന്ന് മയങ്ങി '

നിന്റെ യാത്ര എങ്ങനെ ഉണ്ടായിരുന്നൂ ?
'സുഖമായിരുന്നൂ '
'നാളെ തന്നെ നിനക്ക് ജോലിക്ക് കയറാം' ..
തല്‍കാലം ഇവിടെ താമസിക്കു പിന്നെ നമുക്ക് ശരിയാക്കാം .
യാത്ര പറഞ്ഞു പോയ അപ്പേട്ടനെ തെറ്റിദ്ധരിച്ചതില്‍ അവന്‍ ഖേദിച്ചൂ .
നാളെ ജോലിയില്‍ കയറുന്നത്തിന്റെ ത്രില്ലില്‍ നേരം വെളുക്കാന്‍ കാത്തിരുന്നൂ ..
**********************************************************************************
നേരം പുലര്ന്നൂ ..

അപ്പേട്ടന്റെ വിളിക്കായി കാത്തിരുന്നൂ ശശാങ്കന്‍.
സലിം തന്ന മൊബൈലില്‍ അപ്പേട്ടനെ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌ .
ആകെ നിരാശ .
നല്ല വിശപ്പുണ്ട് എങ്ങനെ കഴിക്കും ,മുന്നില്‍ ഇരിക്കുന്ന ഉപ്പുമാവിനെ നോക്കി നില്കാനെ അവനു കഴിഞ്ഞുള്ളു .
സമയം പതിനൊന്നു മണി കഴിഞ്ഞൂ .
മൊബൈലില്‍ തെളിഞ്ഞ നമ്പര്‍ കണ്ടപ്പോള്‍ ..ആകാംഷയും വിദ്വേഷം ഒരുപോലെ വന്നൂ അവനു .
അപ്പേട്ടന്‍ !
"ഹലോ ....
ഡാ ശശാങ്ക നീ വിഷമികേണ്ടാ ..ട്ടോ ,
നീ വരാന്‍ ഒരു ദിവസം വൈകി ..ഉണ്ടായിരുന്ന ഒഴിവില്‍ ഒരു പാകിസ്ഥാനി കയറി .
നമുക്ക് വേറെ ശരിയാക്കാം രണ്ടു ദിവസത്തിനുള്ളില്‍ .
പിന്നെ ഞാന്‍ കുറച്ചു തിരക്കില്‍ ആണ് ,നിന്റെ കാര്യം സലീമിനെ ഏല്‍പ്പിച്ചിട്ടുണ്ട് .എന്താവശ്യം ഉണ്ടേലും അവനോടു പറഞ്ഞാല്‍ മതി .
പിന്നെ നീ വെറുതെ ഇരുന്നു ബോര്‍ അടികെണ്ടാ .ഇടയ്ക്കു വെളിയില്‍ ഇറങ്ങി ഒന്ന് അന്വേഷിക്കു ..രണ്ടര ദിര്‍ഹം കൊടുത്താല്‍ ഗള്‍ഫ്‌ ന്യൂസ്‌ കിട്ടും അതില്‍ വേക്കന്‍സി കാണും .നിനക്ക് നിന്റെ കഴിവ് തെളിയാകാന്‍ ഒരു അവസരവും ആകും ..ഇഷ്ടപെട്ടത് തിരഞ്ഞു എടുക്കുകയും ആവാം .
ഒന്നും കിട്ടിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു ശരിയാക്കാം ..
ഒക്കെ ..
എല്ലാം പറഞ്ഞത് പോലെ "
നിന്നിടം താഴ്ന്നു പോയതുപോലെ .കുനിഞ്ഞ ശിരസുമായി അവന്‍ തറയില്‍ ഇരുന്നു .
അമ്മയെ വിളിക്കാന്‍ പോലും കഴിയുന്നില്ലാ .പാവം തന്റെ ഈ അവസ്ഥ അറിയിച്ചു എന്തിനു വിഷമിപ്പികണം .
ദിവസങ്ങള്‍ കടന്നു പോയി ..
അപ്പേട്ടന്റെ വിളി പോലും ഇല്ലാ .
അങ്ങോട്ട്‌ വിളിച്ചാല്‍ തിരക്കാണുതാനും .
വാടി തളര്‍ന്ന കണ്ണുകളില്‍ പ്രതീക്ഷയുടെ ഒരു ചെറിയ പ്രകാശം മിന്നി കൊണ്ടിരുന്നൂ .
***********************************************************************************
മലയാളം പത്രം കൈകൊണ്ടു തൊടാത്ത താന്‍ ഇംഗ്ലീഷ് പത്രം വാങ്ങിയപ്പോള്‍ ..ഒരു ചിരി മിന്നി .
വേദന ചിരിയെ മായ്ച്ചു കളഞ്ഞൂ .
മുഖ മുഖങ്ങള്‍ ..മുറപോലെ നടന്നൂ ..
ഒന്നും അങ്ങ് ശരി ആയില്ലാ .
കഠിന ചൂടില്‍ ജോലി തേടി അലഞ്ഞൂ അവന്‍ .
ആകെ കൂടി കരിഞ്ഞു വാടിയതു പോലെ .
ആഹാരം ഉണ്ടായിട്ടും ഒന്നും കഴിക്കാന്‍ പറ്റാത്ത അവസ്ഥ .
ഇനി ഏതാനും ദിവസം കൂടി വിസിറ്റ് തീരാന്‍ .
ഓര്‍ത്തപ്പോള്‍ ചങ്കു പൊട്ടി ..
ഒന്നും ആയില്ല ..
അമ്മയുടെ മുഖം ..തന്റെ സ്വപ്നങ്ങള്‍ .
***********************************************************************************
ഒരു ദിവസം അപ്പേട്ടന്‍ എത്തി
"ശശാങ്ക എന്താടാ ആകെ കരിവാളിച്ചു പോയല്ലോ ?
ങ സാരമില്ല എല്ലാം ശരിയാകും
എല്ലാവരും ഇങ്ങനെ തന്നെയാ .."
ഒരു നൂറ് ദിര്‍ഹം എടുത്തു അവന്റെ കൈവെള്ളയില്‍ വച്ച് കൊടുക്കുമ്പോള്‍
ഒരു ഉപദേശം നല്‍കാനും മറന്നില്ല അയാള്‍ .
'ആരെയും വിളിച്ചു കാശ് തീര്കണ്ട ..ജോലി ശരി ആയിട്ട് വിളിച്ചാല്‍ മതി .
പിന്നെ തരുന്ന കാശെല്ലാം കുറിച്ച് വക്കണം .നീ ശകലം ഊര്‍ജ്സ്വലന്‍ ആകണം എന്നാലെ ജോലി കിട്ടും .
ശരി ഞാന്‍ ഇടയ്ക്കു വിളിക്കാം '
അപ്പേട്ടന്‍ കണ്ണില്‍ നിന്നും മറയും വരെ അവന്‍ നിറഞ്ഞ കണ്ണുകളോടെ നോക്കി നിന്നൂ .
തന്റെ അവസാന പ്രതീക്ഷയും ഈ നൂറു ദിര്‍ഹത്തില്‍ കഴിഞ്ഞെന്നു അവനു ബോധ്യമായി .
ഇനി ഒരാഴ്ച കൂടി മാത്രം .
വാ കീറിയ ദൈവം ഇര തരുമെന്ന വിശ്വാസത്തോടെ അവന്‍ നിവര്ന്നിരുന്നൂ .
***********************************************************************************
തളര്‍ന്നു കിടന്നു ഉറങ്ങിയ ശശാങ്കന്‍ ബെല്‍ കേട്ട് ഞെട്ടി ഉണര്‍ന്നൂ .
പരിചിതമില്ലാത്ത നമ്പര്‍ .
പ്രതീക്ഷയോടെ അവന്റെ വിറയാര്‍ന്ന കരങ്ങള്‍ കാള്‍ ബട്ടണില്‍ ഒന്നമര്‌ന്നൂ .
ഒരു മണിക്കൂറിനുള്ളില്‍ അജ്മാനില്‍ എത്തിച്ചേരണം എന്നാണു ചുരുക്കം എന്ന് നിമിഷങ്ങള്‍ കൊണ്ട് അവനു മനസ്സിലായി .
ടാക്സി പിടിച്ചു അവിടെ എത്തി ചേരുമ്പോള്‍ സമയം രണ്ടര .
ഭാഗ്യം .
അല്പം ലേറ്റ് ആയെങ്കിലും അഭിമുഖം നടന്നൂ .
നാളെ ജോയിന്‍ ചെയാനുള്ള പേപ്പര്‍ കയ്യില്‍ വാങ്ങിയപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നൂ .
എല്ലാ നഷ്ട്ടപെട്ടവന്ന്റെ കണ്ണില്‍ പ്രതീക്ഷയുടെ തിരിനാളം മിന്നി തെളിഞ്ഞൂ .
ചെറുതെങ്കിലും ആദ്യ ശമ്പളം രണ്ടു കയ്യും നീട്ടി വാങ്ങി സന്തോഷത്തോടെ .
അഭിമാനത്തിന്റെ ആ നിമിഷം .
***********************************************************************************
മാസങ്ങള്‍ ..കടന്നു പോയി ..
ശശാങ്കന്‍ ഇന്ന്
പ്രവാസ ജീവിതത്തിന്റെ ..കയ്പ്പും മധുരവും അറിഞ്ഞ യഥാര്‍ത്ഥ പ്രവാസി .. ..
ജീവിതം അല്പം പച്ച പിടിച്ചതുപോലെ ..
ആഗ്രഹങ്ങള്‍ കുന്നോളം ഉണ്ടെങ്കിലും ..
ഒരു ചെറിയ സന്തുഷ്ട്ട കുടുബം ഇന്നവന്‍ സ്വന്തമാക്കി .
ഭാര്യ ..മകള്‍ ..
ആഗ്രഹം കുന്നോളം വളരുമ്പോഴും അവന്‍ നന്ദി പറഞ്ഞൂ ദൈവത്തിനു ..അമ്മക്ക് ..
പിന്നെ വഴി കാട്ടിയ അപ്പേട്ടന് ..
ആ ജീവിത യാത്രാ ..തുടര്‍ന്ന് കൊണ്ടേ ഇരുന്നു സ്വപ്നങ്ങള്‍ നെയ്ത വലയുമായി .

ശുഭം .

Friday, January 11, 2013

നിറങ്ങളെ പ്രണയിച്ച ശലഭം

നേരം ഇരുട്ടിത്തുടങ്ങി ,
റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരി കെട്ടി തലയില്‍ ഭദ്രമായി വച്ച് ആഞ്ഞു നടന്നു മൂസക്ക .
ഉടല്‍ അല്‍പ്പം വിയര്‍ത്തത് പോലെ,ഇളം തെന്നല്‍ ഒന്ന് തലോടിയപ്പോള്‍ ഒരു സുഖം .
ചുണ്ടില്‍ ഒരു തെറുപ്പു ബീഡി എരിഞ്ഞു കൊണ്ടിരുന്നൂ ..
വീശിയടിച്ച ആ ഈറന്‍ കാറ്റിനെ ഭയന്ന് ഇളം തെന്നലുകള്‍ എവിടെയോ ഓടിയോളിചൂ ..
പിന്നാലെ ശക്തമായ ഇടിയും ..മഴയും..

നടപ്പിന്റെ വേഗത കൂട്ടി ......മനസ്സിന്റെ ഒപ്പം ചലിക്കാന്‍ പ്രായം തളര്‍ത്തിയ ആ കാലുകള്ക്കായില്ല .
എത്രയും പെട്ടെന്ന് ചപ്പാത്ത് കടക്കണം ..ആ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നൂ ..
വഴിയിലെ കല്ലും മുള്ളും ..ചെരുപ്പിടാത്ത ആ കാലുകളില്‍ ആഴ്ന്നിറങ്ങി ..
മൂസക്ക അതൊന്നും അറിഞ്ഞിരുന്നില്ലാ ..ലക്‌ഷ്യം ..വീട് ..മാത്രം .

ഭാര്യയും രണ്ടു മക്കളും ചേര്‍ന്ന സന്തുഷടകുടുബം .
ഭാര്യ സൈനബ ,മക്കള്‍ ഐശൂ .. പാത്തൂ.
രണ്ടു പേരും പഠിക്കുകയാണ് .
മൂത്തവള്‍ പ്ലസ്‌ ടൂ ..ഇളയവള്‍ ഒന്‍പതാം ക്ലാസില്‍ ..
രണ്ടു പേരും കൊച്ചു സുന്ദരികള്‍ തന്നെ ....

മക്കളുടെ മുഖം ഓര്‍ത്തപ്പോള്‍ ഒരു വിങ്ങല്‍ !..
പെട്ടെന്ന് ആ കണ്ണുകള്‍ തിളങ്ങി ..
ഹാവൂ !..ഒരു നൂറു അടികൂടി കടന്നാല്‍ ചപ്പാത്ത് ആയി ..
അരികില്‍ എത്തിയപ്പോള്‍ എല്ലാ തിളക്കവും ആവിയായി മാറി .
ആ കണ്ണുകള്‍ കുറുകി ..വെള്ളം കൂടുതല്‍ ആണെന്ന് തോന്നുന്നൂ .

എങ്ങനെയും അക്കര കടക്കണം ..ആത്മവിശ്വസത്തോടെ മൂസക്ക മുന്നോട്ടു ആഞ്ഞു .
മനസ്സിന് ഒരു ചാഞ്ചാട്ടം ..?
ഒരു അടി കൂടി കഴിഞ്ഞാല്‍ !
ഒന്ന് ഞെട്ടി...
വെള്ളത്തിന്റെ ശക്തി കൂടിയത് പോലെ
ഒരു കാല്‍ ഒന്ന് പറിച്ചാല്‍ ?
..ഓര്‍ത്തപ്പോള്‍ ആ തണുപ്പിലും നന്നായി വിയര്‍ത്തൂ .

പടച്ചോനെ !
എന്റെ മക്കള്‍ ..അവരെ നീ കാത്തോളണേ ....

ആ കണ്ണുകള്‍ നിറഞ്ഞൂ ,ഒരു സഹായത്തിനു പോലേം ആരെയും കണ്ടില്ലാ എവിടെയും .
മുന്നോട്ടും ..പിന്നോട്ടും പോകാന്‍ പറ്റാത്ത അവസ്ഥ ...
ആ കണ്ണില്‍ നിന്നും അടര്‍ന്നു വീണ നീര്‍തുള്ളിയുടെ അര്‍ത്ഥം ..പാഞ്ഞു വന്ന മലവെള്ളം അറിയാതെ പോയി ..
ആ പാവം വൃദ്ധനെയും ഒപ്പിയെടുത്തു ആ വെള്ള പാച്ചില്‍ തന്റെ ലക്ഷ്യത്തിലക്ക് കുതിച്ചു കൊണ്ടിരിന്നൂ .

***********************************************************************************
ആധിപിടിച്ച മനസ്സുമായി സൈഅനബ അങ്ങോട്ടും ഇങ്ങോട്ടും നടന്നൂ ..
കാക്ക ഇതുവരെ വന്നില്ലാ .
.ആരോട് ചോദിക്കും .
അയല്കാര്‍ ഉള്ളതാണേല്‍ കുറച്ചു അകലെ ആണ് താനും .ഈ പെരുമഴയത്ത് ഈ മക്കളെ ഇട്ടു എങ്ങനെ തിരക്കി പോകും ..
പടച്ചോനെ ഒരേ കാത്തോണേ ..!

അകലേക്ക്‌ കണ്ണും നട്ട് ആ ഉമ്മറത്തിരുന്നൂ സൈനബ ..ഇടയ്ക്കു തലതിരിച്ചു നോക്കിയപ്പോള്‍ മക്കള്‍ നല്ല ഉറക്കത്തിലാണ് ..ഒന്നും അറിയാതെ ..
ആ കണ്ണുകള്‍ ..നിറയാന്‍ തുടങ്ങി ..ക്കാ ..എന്തേ താമസിക്കണതു ..
...വിനാഴിക കടന്നു പോയി നേരം വൈകി ,ആ തണുപ്പില്‍ ഉമ്മറത്തിരുന്നൂ ഉറങ്ങി പോയി സൈനബ .

ഇടക്കൊന്നു ഞെട്ടി ഉണര്‍ന്നൂ അപ്പോഴേക്കും നേരം പുലര്ന്നൂ .
കാക്ക ഇതുവരെ വന്നില്ലാ .ആ ഉള്ളൊന്നു കാളി ..മക്കള്‍ അലമുറയിട്ടൂ തുടങ്ങി ..

അവര്‍ എല്ലായിടത്തും തിരക്കി ...
അങ്ങനെ ആ ദിവസം അസ്തമിചൂ ..
മൂസാക്ക മാത്രം വന്നില്ല !.
ആരും ഒട്ടു കണ്ടതും ഇല്ലാ .
പ്രതീക്ഷ നഷ്ട്ടപെട്ടു ...വാടി തളര്‍ന്ന ഉമ്മയെ ..ഐശൂ താങ്ങി കിടത്തി .
ദിവസങ്ങള്‍ കടന്നു പോയി ..
താന്‍ കൂടി തളര്‍ന്നാല്‍ മക്കള്‍ ! .

ഞാന്‍ അല്ലാതെ ആരുണ്ട്‌ അവര്‍ക്ക് ഇനി ..
നിലത്തുറക്കാത്ത കാലുമായി അവള്‍ എണീറ്റ്‌ അടുക്കളയില്‍ കയറി .

വേദന കടിച്ചു പിടിച്ചു മക്കള്‍ക്ക്‌ വേണ്ടി ..
***********************************************************************************
ഒരു ശാന്തത ..

ജീവിക്കണം ..മക്കള്‍ക്ക്‌ വേണ്ടി ..
അവരെ ഒരു നല്ല നിലയില്‍ എത്തികണം ..ആ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നൂ .

ഇത്തിരിയുള്ള ഭൂമിയില്‍ തൂമ്പ ഉയര്‍ന്നു താഴ്ന്നൂ .
ഗതി തെറ്റിയ തൂമ്പയെ പിടിച്ചു നിര്‍ത്താന്‍ ആ വളയിട്ട കൈകള്‍ നന്നേ ബുദ്ധിമുട്ടി .
കപ്പയും ..വാഴയും ..ഇടയ്ക്കു പച്ച കറി വിത്തും നട്ടൂ ..

മണ്ണ് ചതിചില്ലാ .പൊന്നു വിളഞ്ഞൂ ..
ജീവിതം അല്പം കര കയറിയത് പോലെ ..

മക്കള്‍ രണ്ടു പേരും പഠിക്കാന്‍ പോകാന്‍ തുടങ്ങി ..
ചിരിക്കാന്‍ മറന്നിരുന്ന ആ മുഖങ്ങളില്‍ അല്പം തെളിച്ചം വന്നത് പോലെ .
മാസങ്ങള്‍ കൊഴിഞ്ഞു പോയി ..
വിധി വീണ്ടും വികൃതി കാട്ടി ആ കൊച്ചു കുടുംബത്തോട് ..
തളര്‍വാതം പിടിച്ചു കിടപ്പിലായി സൈനബ .
പാത്തൂ വിങ്ങി പൊട്ടി ..ഐശൂ.... കരഞ്ഞില്ല .
വിധി പാകപ്പെടുത്തിയ ആ കൊച്ചു മനസ്സിന് ആ കണ്ണീര്‍ തുള്ളികളെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞൂ .

അവള്‍ അനിയത്തിയെ ചേര്‍ത്തു പിടിച്ചു ..
മോളെ .....
നീ തളരരുത് ..നമ്മള്‍ ജീവിക്കും ..നമ്മള്‍ക്ക് വേണ്ടി ..ഉമ്മാക്ക് വേണ്ടി ..

നീ നന്നായി പഠിക്കണം ..നിന്നില്‍ ആണ് ഇനി ഈ വീടിന്റെ പ്രതീക്ഷ .
പാത്തുവിനെ നിര്‍ബന്ദിച്ചു സ്കൂളില്‍ പറഞ്ഞു വിട്ടു ..
കുടുബം നോക്കാന്‍ ..പാഠപുസ്തകം പിടികേണ്ട ആ കുരുന്നു കൈ ആദ്യമായി തൂമ്പയില്‍ തൊട്ടൂ ..
കൈകളില്‍ വീണ മുറിവുകള്‍ അവളെ നോക്കി പുഞ്ചിരിച്ചൂ ..
ഈ മുറിവുകള്‍ എത്ര നിസാരം !
കൃഷിക്ക് പുറമേ കോഴി വളര്‍ത്തലും തുടങ്ങി ..

ഈ കൊച്ചു കുടുബത്തിന് മാന്യമായി ജീവിക്കാനുള്ള ..വക കിട്ടുമായിരുന്നൂ .
വിധിയെ പഴിക്കുക്കുവാനോ ..നഷ്ട്ട സ്വപ്‌നങ്ങള്‍ ഓര്‍ത്ത്‌ വിലപിക്കുവാനോ അവള്‍ക്കു നേരമില്ലായിരുന്നൂ ..
എങ്ങനെയും പാത്തുവിനെ പഠിപ്പിച്ചു ഒരു നിലയില്‍ എത്തിക്കണം .

***********************************************************************************
അങ്ങനെ പാത്തൂ പത്താം ക്ലാസ്സില്‍ കയറി .
ഒരു സുന്ദരികുട്ടി തന്നെ,
പഠനത്തില്‍ അല്‍പ്പം പിന്നിലാണ് എങ്കിലും സ്കൂളിന്റെ അഭിമാനം ആണ് .വോളിബാള്‍ ടീമിന്റെ ക്യാപ്റ്റന്‍ ..

കളിയും ചിരിയുമായി അവള്‍ പാറി നടന്നൂ .
വിടരാന്‍ കൊതിക്കുന്ന പൂവിനെ പോലെ ..നിറങ്ങളെ പ്രണയിച്ചു ശലഭത്തെ പോലെ .ആ കണ്ണുകളിലെ തിളക്കം ഐശൂ തിരിച്ചറിഞ്ഞൂ .

'മോളെ ..കളിയും ചിരിയും നിര്‍ത്തി വല്ലതും പടിക്ക്' ..
ഇനി മുതല്‍ നേരം വൈകാന്‍ നില്കണ്ടാട്ടോ .

***********************************************************************************
അന്ന് പതിവിലും വൈകി പാത്തൂ ..
'പറഞ്ഞാലും കേള്കില്ലാ അഹങ്കാരി' ,
ടപ്പോ ..ടപ്പോ ..ഉമ്മറത്തിരുന്ന ചെമ്പരത്തി കമ്പെടുത്ത് പൊതിരെ തല്ലി കലി തീരുവോളം .

പാത്തൂ അനങ്ങിയില്ലാ ..അവളുടെ കണ്ണുകളില്‍ നനവുകള്‍ പടര്‍ന്നൂ .
ഐശൂ ഒന്ന് നിര്‍ത്തി .
മോളെ ...........
നീ ക്ഷമിക്ക് ..ഇത്തച്ചി അല്ലെ തല്ലിയത് .
അവളുടെ കവിളില്‍ ഒരു പൊന്നുമ്മ നല്‍കിയപ്പോള്‍ ..പാത്തുവിന്റെ എല്ലാ വേദനയും പോയി മറഞ്ഞിരുന്നൂ .

മഗരിബു കഴിഞ്ഞു ..
ഉമ്മക്കുള്ള ഭക്ഷണവുമായി ..ഐശൂ മുറിയില്‍ കയറി ..
ഇത്തയുടെ പിന്നാലെ പാത്തുവും .

മകള്‍ കോരി തരുന്ന പൊടിയരി കഞ്ഞി നിറകണ്ണുകളോടെ ..ഇറക്കി തുടങ്ങി
ഉമ്മയുടെ കയ്യില്‍ തലവച്ചു പത്തുവും .
ആ കണ്ണുകള്‍ എന്തോ പറയാന്‍ ശ്രമിച്ചു ..ഒരു വാക്കും പുറത്തേക്കു വന്നില്ലാ .

ഉമ്മയുടെ മുഖം അവള്‍ തുടച്ചു ..പുറത്തേക്കു ഇറങ്ങി
'അത്താഴം കഴിക്കാം വാ മോളെ '
അനുസരണയുള്ള മാന്‍പേടയെ പോലെ അവള്‍ ഇത്തയുടെ പിന്നാലെ അടുകളയില്‍ കയറി .
ഇടകൊന്നു അനിയത്തിയെ നോക്കിയപ്പോള്‍ ഐശുവിന്റെ കണ്ണുകള്‍ തിളങ്ങി അഭിമാനം കൊണ്ട് .
അവള്‍ വളര്‍ന്നിരിക്കുന്നൂ തന്നെകളും .

ഊണും കഴിഞ്ഞു കൈകഴുകി പാത്തു പുതപ്പിനടിയില്‍ കയറി .
ക്ഷീണം തോന്നിയെങ്കിലും ..അല്പം ഓര്‍മ്മകള്‍ അയവിറക്കി ഐശൂ .
ഓര്‍മ്മകള്‍ ..ഉറക്കത്തിലേക്ക് വഴുതി വീണൂ ..
ഇത്തയുടെ വയറില്‍ ചുറ്റി പിടിച്ചു .. നിദ്രയില്‍ അലിഞ്ഞു ചേര്‍ന്നൂ പാത്തൂ .

***********************************************************************************
ദിവസങ്ങള്‍ പെട്ടെന്ന് കടന്നു പോയി ,
അങ്ങനെ ആ പരീക്ഷയും വന്നെത്തി .

രാവും പകലും ഒരേ പഠിത്തം ..
സ്വപ്‌നങ്ങള്‍ നിറവേറാന്‍ ....

പരീക്ഷ തുടങ്ങി .
'എങ്ങനെ ഉണ്ടായിരുന്നൂ മോളെ ഇന്ന് ?'

എളുപ്പം ആയിരുന്നൂ ഇത്താ .
ങ ..മാര്‍ക്ക് വരട്ടെ .
***********************************************************************************
ഇന്നാണ് ആ ദിനം ..പരീക്ഷ ഫലം ..
പതിവിലും നേരത്തെ പാത്തൂ ഉണര്‍ന്നൂ .കുളിയും ..കഴിഞ്ഞു അണിഞ്ഞൊരുങ്ങി .
കണ്ണാടിയില്‍ നോക്കി മതിമറന്ന അവളെ നോക്കി ഐശൂ ..കളിയാക്കി ചിരിച്ചൂ ..
'മരം കേറിയേ കാണാന്‍ എന്ത് ഭംഗി '

'അസൂയ പെട്ടിട്ടു കാര്യമില്ലാ ..കാണാന്‍ ഇത്തിരി മൊഞ്ചു ഉണ്ടായതു എന്റെ തെറ്റാ '
'ഇത്തച്ചീ ദെ ഇങ്ങനെ അല്‍പ്പം താഴോട്ടു വാലിട്ടു എഴുതണം കണ്ണ് .എന്നാലെ ചെക്കന്‍മാര് ശ്രദ്ധിക്കൂ '.

'മതി കിന്നരിച്ചു സമയം കളയേണ്ടാ ..പോയിട്ട് വാ .
ഉമ്മയുടെ കവിളില്‍ ഒരു ഉമ്മ നല്‍കി ..
ഇത്തയുടെ കയ്യില്‍ നിന്നും ഒന്ന് വാങ്ങാനും മറന്നില്ലാ .

'ദ നീ ഇത് വച്ചോ ..എല്ലാവര്‍ക്കും മിട്ടായി വാങ്ങി കൊടുക്കണം '
കണ്ണില്‍ നിന്നും മറയുന്ന ശലഭത്തെ നിറകണ്ണുകളോടെ നോക്കി നിന്നൂ അവള്‍ .
സമയം കടന്നു പോയി ..
'പതിവിലും വൈകി .
അവളെ ഇത് വരെ കണ്ടില്ലല്ലോ? '
അകലേക്ക്‌ കണ്ണും നട്ടു അവള്‍ ഉമ്മറത്തിരുന്നൂ .

സമയം സന്ധ്യയായി .
കണ്ണുകള്‍ നിറഞ്ഞൂ ....
കടിഞ്ഞാണ്‍ നഷ്ട്ടപെട്ട കുതിരയെ പോലെ അവള്‍ ഇരുളിലക്ക് ഓടി ..
മൈലുകള്‍ താണ്ടി ..എവിടെയും കണ്ടില്ലാ .
ആരെയും കണ്ടില്ലാ ആ രാത്രിയില്‍ .

.
എന്റെ മോള്‍ ...പാത്തൂ ..നീ എവിടാ '
ആര് കേള്‍കാന്‍ ..
ആ നെഞ്ചിലെ വിങ്ങല്‍ പ്രകൃതി കേട്ടുവോ ...
ഒരു തുള്ളിയായി ..അവളും ചേര്‍ന്നൂ ആ ദുഖത്തില്‍ .

കുടിലില്‍ കിടക്കുന്ന ഉമ്മയെ ഓര്‍ത്തപ്പോള്‍ ..
അവള്‍ തിരികെ മടങ്ങി ..

ഉമ്മാ ശാന്തമായി ഉറങ്ങുന്നൂ ..
ഈറന്‍ പടര്‍ന്ന ദേഹവുമായി അവള്‍ ഉമ്മറത്തിരുന്നൂ .
അകലേക്ക്‌ കണ്ണും നാട്ടു ..പ്രതീക്ഷയുടെ ചെറിയൊരു തിരിനാളവുമായി .

കരഞ്ഞു തളര്‍ന്നു അവള്‍ എപ്പോഴോ ഉറങ്ങി പോയി .
ഞെട്ടി ഉണര്ന്നവള്‍ ..ആരോ വിളിച്ചത് പോലെ .
ആരൊക്കെയോ ..ഓടി മറയുന്നൂ ..ദൂരെ .
ഇടക്കാരോ വിളിച്ചു പറഞ്ഞൂ ..
ഒരു ശവം ! ചപ്പാത്തില്‍ .
ഒരു പെണ്കുട്ടിയുടെതാണെന്നു കേട്ടോ .

നിലത്തുറക്കാത്ത ..അവളുടെ കാലുകള്‍ ..
ഒരു പടക്കുതിരയെ പോലെ ചപ്പാത്ത് ലക്ഷ്യമാക്കി പാഞ്ഞൂ .
കൂടി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്‍ ഇടയിലൂടെ അവള്‍ ഇടിച്ചു കയറി ..
ഒന്നേ നോക്കിയുള്ളൂ !
മോളെ ...................ന്റെ ..മോളെ ...
പടച്ചോനെ ..നീ വീണ്ടും ചതിച്ചു ഇല്ലേ ?

താഴേക്കു വീണ ആ മാലാഖയെ ഏതോ രണ്ടു കരങ്ങള്‍ താങ്ങി .
'ഏതു ചെകുത്താന്‍ ആണോ ഇത് ചെയ്തത് , പിച്ചി ചീന്തിയില്ലേ ഈ പനിനീര്‍പൂവിനെ '
നിലവിളി ..രോദനം ..ആക്രോശം ..
ഒന്നും അവള്‍ അറിഞ്ഞിരുന്നില്ലാ ,ബോധരഹിതയായി ..
മാന്യതയുടെ മുഖപടം അണിഞ്ഞ കഴുകന്‍മാര്‍ അവിടെയും എത്തി കാമറ കണ്ണുമായി .
പിച്ചി ചീന്തിയെ പൂവിനെ അവര്‍ അതില്‍ ഒപ്പിയെടുത്തൂ .

***********************************************************************************
മോര്‍ച്ചറിയുടെ ..ആ കൊടും തണുപ്പില്‍ വിറങ്ങലിച്ചു കിടന്നൂ പാത്തൂ ..
ആരോടും പരിഭം ഇലാതെ ..പരാതികള്‍ ഇല്ലാതെ ..

അടുത്തുള്ള മുറിയില്‍ കിടന്ന ഐശു .. ഒന്നും അറിഞ്ഞില്ല ..
മയക്കം വിടാതെ വീണ്ടും കണ്ണുകള്‍ പൂട്ടി അവള്‍ .

'ഇനി വചോണ്ടിരികണോ ? കീറി മുറിച്ച ദേഹം അല്ലെ ?കാക്കാന്‍ ആരും ഇല്ല .
ഒരു ചേട്ടത്തി ഉള്ളതിന് ബോധവും തെളിഞ്ഞിട്ടില്ലാ' .

പൂക്കളെ പ്രണയിച്ച ശലഭം .., ..നിറങ്ങള്‍ കൊണ്ട് സ്വപ്നങ്ങള്‍ നെയ്ത ആ പനീര്‍ പൂവിനെ
ആറടി താഴ്ചയില്‍ മണ്ണിട്ട്‌ മൂടി അവര്‍ .

രണ്ടാം ദിവസം ബോധം വന്നൂ ..ഒന്ന് കരയാന്‍ പോലും ത്രാണി ഉണ്ടായിരുന്നില്ല ഐശുവിന്റെ കണ്ണുകള്‍ക്ക്‌ .
പാത്തൂ ..ഉപ്പാ ..ഉമ്മാ ...ഓര്‍മ്മകള്‍ ..ഇരുന്നു വിങ്ങി ..
രണ്ടു മിഴിനീര്‍ തുള്ളികള്‍ പൊഴിഞ്ഞൂ അവസാനമായി പാത്തുവിനു വേണ്ടി .

വിധി ..പരീക്ഷണം ..ഇനി ?
അരികില്‍ കിടന്ന പത്രത്തിന്റെ മുഖപടം കണ്ടു അവള്‍ ഒന്ന് ഞെട്ടി ..
BM .പാത്തൂ ..ഒന്നാം റാങ്ക് ...
വീണ്ടും ..വീണ്ടും അവള്‍ ഉറക്കെ വായിച്ചു ..നനവുകള്‍ അക്ഷരങ്ങളെ വിഴുങ്ങി .
വേദനകള്‍..ഓടിയോളിച്ചൂ , കണ്ണുകള്‍ അഭിമാനം കൊണ്ട് നിറഞ്ഞൂ ..

മോളെ ......
നീ നേടി ...
ഇത്താക്ക് തന്ന വാക്ക് പാലിചൂ .

അവളുടെ കണ്ണിലെ തിളക്കം കണ്ടു ....
പ്രകൃതി പോലും നാണം കൊണ്ട് തലകുനിച്ചു ..
മേഘങ്ങള്‍ ഇരുണ്ടു കൂടി ..മഴത്തുള്ളികള്‍ ..താഴേക്ക്‌ പതിച്ചു ..
ആ പാപത്തിന്റെ കറകള്‍ കഴുകി കളയാന്‍ .

ശുഭം




സ്വപനങ്ങള്‍ താലോലികേണ്ട പ്രായത്തില്‍ ..
ആറടി മണ്ണില്‍ എല്ലാം മൂടി പുതച്ചു കിടാത്താന്‍ വിധിക്കപെട്ട ..
പെണ്‍കുട്ടി ..ഇന്നും എന്റെ കണ്ണുകളില്‍ വീശുന്നൂ ..വാലിട്ടെഴുതിയ നിന്റെ ആ കണ്പീലികള്‍ .
കാലം മറന്ന നിന്റെ പേരില്‍ ..ഞാന്‍ വരച്ച ഈ പൂര്‍ത്തിയാക്കാത്ത വരികള്‍ ..
നീയും വായികുന്നുണ്ടാകും ..എന്നാ പ്രതീക്ഷയോടെ .

Tuesday, January 8, 2013

മൃഗാധിപത്യം

ഏകാന്തയുടെ വിരിമാറില്‍
ഏകയായി നടന്നു പോയൊരു മാന്‍പേടയെ
എവിടെയോ മറഞ്ഞു നിന്നൊരു ചെന്നായ ,
ഓടിയൊളിക്കും മുന്നേ കൈക്കുള്ളിലാക്കി .

കാലിട്ടടിച്ചും ..മാറത്തലച്ചും
പ്രാണനുവേണ്ടി പിടഞ്ഞൊരു പേടയെ
കൂര്‍ത്ത ദ്രംഷ്ട്ടങ്ങള്‍ ആഴ്ത്തിയിക്കീ നരാധമന്‍
ചുടു ചോര നാവില്‍ നുണഞ്ഞ കശ്മലന്‍
ആവേശഭരിതനായി ആഴ്ന്നിറങ്ങി ആ മേനിയില്‍ .

ആക്രോശാഭൂരിതമായ നിമിഷം
ജീവന് വേണ്ടി കേഴുന്ന പെടയെ
അക്രമസക്തിയാല്‍ ഞെരിച്ചു കാപാലികന്‍ .
നിശ്ചലം ! പൊലിഞ്ഞു പോയി ആ ജീവന്‍.

ആരവം കേട്ട് ഓടിയൊളിക്കാന്‍ ശ്രമിച്ചവന്‍ ,
കൊഴിയാലും കല്ലാലും എറിഞ്ഞു വീഴ്ത്തിയവര്‍ .
നീതിയുടെ മുന്നില്‍ നിരത്തി നിര്‍ത്തി അവനെ
ഒരു നിമിഷ സുഖത്തിനായി പ്രാണന്‍ എടുത്തവന്‍
ഒരു തുണ്ട് കയറില്‍ തീരാന്‍ വിധിച്ചു .

ആത്മനിന്ദയാല്‍ തല താഴിത്തി നിന്നവന്‍ .
മാപ്പ് ! എന്നൊരു രണ്ടക്ഷരം ഉരിയാടി .
ആരവങ്ങള്‍ കിടയില്‍ ആരിത് കേള്‍ക്കാന്‍ !
വിതച്ചവന്‍ തന്നെ കൊയ്യണമെന്നല്ലെ സത്യം .

Wednesday, January 2, 2013

മിശിഹായും ... പോസ്റ്റേല്‍ കയറിയും

വര്‍ക്കി ചേട്ടന്‍ ആണ് താരം.
വില്ലണിയുടെ രോമാഞ്ചം.
രാവിലെ മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മദ്യവിരോധക സമിതിയുടെ നേതാവ് .
അഞ്ചുകഴിഞ്ഞാല്‍ ആളൊരു അബ്കാരിയാണ്.അത് കഴിഞ്ഞാല്‍ പിന്നെ കണ്ണ് കാണില്ലാ.
പോസ്റ്റല്‍ കേറിയും മിശിഹായും ആണ് പ്രധാന ബ്രാന്‍ഡ്‌ .നല്ല കള്ളരിപ്പന്‍ മീശ ഉള്ളത് കൊണ്ട് വായില്‍ ഈച്ചയും പ്രാണിയും കയറില്ലാ വഴിയില്‍ കിടന്നാലും .
പോസ്റ്റല്‍കയറി അടിച്ചാല്‍ ഏതേലും പോസ്റ്റല്‍ കയറിയാലേ വര്‍ക്കിചേട്ടന് സമാധാനം വരുകയുള്ളൂ.
അന്നൊരു ദിവസം പതിവ് പോലെ വര്‍ക്കി ചേട്ടന് തന്റെ പതിവ് കേന്ദ്രത്തിലേക്ക് ഇറങ്ങി തിരിച്ചു .
കുട്ടികൂറ ഇട്ടു പുതുമണവാളന്‍ ആയിട്ടാണ് യാത്ര .
തിരികെ വരുമ്പോള്‍ പിടിച്ചു കയറാന്‍ KSEB വരദാനമായി നല്‍കിയ കോണ്‍ക്രീറ്റ് പോസ്റ്റു അവിടെ തന്നെ ഉണ്ടോന്നു നോക്കി ഉറപ്പിച്ചു .
പായല്‍ പിടിച്ച ആ പോസ്ടാനു ആറ്മണിക്ക് ശേഷം വീടിന്റെ ആകെ ഉള്ള അടയാളം.
മണി പതിനൊന്നു ആയി ...ആഞ്ഞു നടന്നൂ വര്‍ക്കി ചേട്ടന്‍ .. റോഡിനു നീളം കൂടിയത് പോലെ .
ഓടുവില്‍ വീടിന്നരികില്‍ എത്തി.
അതെ ആരോ വെള്ളം വസ്ത്രം ധരിച്ച ആള്‍ നിന്ന് മൂത്രം ഒഴികുന്നൂ .
ഫ്പൂ ആരെടാ വീടിന്റെ മുന്നില്‍ മൂത്രമോഴികുന്നത്.
പ്രതീകരണം ഇല്ലാത്തത് വര്‍ക്കിചേട്ടനെ അന്ധ്നാകി .
വര്‍ക്കിചേട്ടന്‍ ആരാ മോന്‍ .
എടാ ....മ ...................
പിന്നെ കാലുമടക്കി ഒരു അടി അങ്ങ് വച്ച്കൊടുത്തൂ.
പിന്നെ കേട്ടത് ഒരു അലര്‍ച്ച ആയിരുന്നൂ .
ഹെന്റമ്മോ .. ഓടി വായോ ...
എല്ലാം ശുഭം ..
കാലിന്റെ എല്ലിനു രണ്ടു പൊട്ടല്‍ ...മാത്രം.
രാവിലെ കണ്ട പോസ്റ്റില്‍ Bspകാര്‍ വെള്ള അടിച്ചത് വര്‍ക്കിചേട്ടന്‍ അറിഞ്ഞിരുന്നില്ലാ....
രണ്ടു മാസം റസ്റ്റ്‌ ....
ഒരു മാസം ഒരു നൂറ്റാണ്ട് പോലെ ആയിരുന്നൂ ..വര്‍ക്കിചേട്ടന്.
ഇനിയും തന്റെ ഡ്യൂട്ടി മുടക്കം വരുത്താന്‍ ആവില്ലാ .
പിന്നെ ഒരു കാര്യം ഉറപ്പിച്ചു .
ഇന്ന് മുതല്‍ .. പോസ്റ്റല്‍ കയറി തൊടില്ലാ .
സത്യം ... സത്യം .. സത്യം .
ആ പേര് പോലും തന്റെ നിഘണ്ടുവില്‍ നിന്നും വെട്ടി ...
വേദന അല്‍പ്പം കുറവുണ്ട് ...
ഒരു തുള്ളി മിശിഹ അകത്തു ചെന്നിരുന്നേല്‍...
വര്‍ക്കി ചേട്ടന്‍ ചാണകത്തില്‍ ചവിട്ടിയ പട്ടിയെ പോലെ ....
നിരങ്ങി നിരങ്ങി മുന്നോട്ടു നീങ്ങി ..
മിശിഹ ... മിശിഹ ....
ഒരേ മന്ത്രണം മാത്രം ...
ഒരു തുള്ളി അകത്തു ചെന്നപ്പോള്‍ ..
പുതുമഴ പെയ്ത മണ്ണ് പോലെ ആയി വര്‍ക്കി ചേട്ടന്‍ ..
പിന്നെ പതുക്കെ ഇറങ്ങി നടന്നൂ വീടിനെ ലക്ഷ്യമാക്കി ...
വീടിന്റെ അരികില്‍ എത്തിയതും വീടിന്റെ മുന്നില്‍ നില്‍കുന്ന ആള്‍ മാടി വിളിച്ചെങ്കിലും ... വര്കി ചേട്ടന്‍ സ്വയം നീയന്ത്രിച്ചൂ .
വാതില്‍ തുറന്നു അകത്തേക്ക് കയറിയപ്പോള്‍ വര്‍ക്കി ചേട്ടന് ഒരു സംശയം .
തന്റെ പതിനെട്ടാം പട്ട തെങ്ങില്‍ കയറി ആരോ ഇരികുന്നത് പോലെ.
കള്ളന്‍ .. തേങ്ങ കള്ളന്‍ .. മനസ്സ് മന്ത്രിച്ചൂ ..
ആരെടാ തെങ്ങിന്റെ മുകളില്‍ ...
അത് എന്റെ തെങ്ങിന്റെ മുകളില്‍ ..
ഇറങ്ങി വാടാ മ .................
കള്ളനു ഒരു കുലുക്കവും ഇല്ലാ ...
നിന്നെ ഞാന്‍ ഇറക്കിയിട്ടെ ഉള്ളൂ ...
തലയ്ക്കു മുകളില്‍ നില്‍കുന്ന കാലില്‍ പിടിച്ചു വര്‍ക്കിചേട്ടന്‍ ആഞ്ഞു വലിച്ചു .
ടിം .
അയ്യോ എന്നെ കൊന്നെ ..
ഓടി വായോ ..
ബോധം തെളിഞ്ഞപ്പോള്‍ 14 സടിച് ഉണ്ടായിരുന്നൂ .. മുഖത്ത്.
മുഖം ലോറി കയറിയ തവള പോലെ ...വിടര്‍ന്നു നിന്നൂ.
നാല് മണിക്ക് പണിക്കാരന്‍ വന്നു തെങ്ങിന്‍ കുല കെട്ടിയത് വര്‍ക്കി ചേട്ടന്‍ അറിഞ്ഞില്ലാ ....
താങ്ങായി ഒരു മടലും താങ്ങിയിരുന്നൂ പണികാരന്‍ .വീണ്ടു ഒരു മാസം കൂടി ലീവ് നീട്ടി കൊടുത്തൂ ഡോക്ടര്‍,
അതാണ്‌ വര്‍ക്കി ചേട്ടന്‍ .